സ്വര്‍ണ വില മൂന്നാം ദിനവും കുറഞ്ഞു. രണ്ട് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്ന്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. തുടർച്ചയായ മൂന്നാം ദിനമാണ് സ്വർണവില ഇടിയുന്നത്. ഇന്ന ഒരു പവൻ സ്വർണത്തിന് 160 രൂപ കുറഞ്ഞു. ഇതോടെ മൂന്ന് ദിവസംകൊണ്ട് 480 രൂപ കുറഞ്ഞ് സ്വർണവില 44,000 ത്തിന് താഴെ എത്തി. ജൂൺ 15 നാണു സ്വർണവില മുൻപ് 44,000 ത്തിന് താഴെ എത്തിയത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 43,600 രൂപയാണ്.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
