Asianet News MalayalamAsianet News Malayalam

Gold Rate Today: ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില; റെക്കോർഡിട്ട് സ്വർണം

സ്വർണ്ണത്തിന് കേരളത്തിൽ ഇന്ന് റെക്കോർഡ് വില. 46,000 ത്തിയനോട് അടുത്ത് സ്വർണവില. 

Gold Rate Today 28 10 2023 apk
Author
First Published Oct 28, 2023, 10:24 AM IST

തിരുവനന്തപുരം:  സംസ്ഥാനത്ത് ഇന്ന് സ്വർണവില സർവ്വകാല റെക്കോർഡിൽ. ഇന്ന് 480  രൂപ ഉയർന്ന് സ്വർണവില കേരളത്തിലെ ഏറ്റവും ഉയർന്ന വിലയിലെത്തി. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 45920 രൂപയാണ്. 

 ഇസ്രയേല്‍ - ഹമാസ് സംഘര്‍ഷം രൂക്ഷമായതോടെ രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില കുതിക്കുകയാണ്. അന്താരാഷ്ട്ര സ്വർണ്ണവില 2006 ഡോളറിലാണ്. സുരക്ഷിത നിക്ഷേപമായി സ്വർണത്തിനെ കാണുന്നതോടെ യുദ്ധ സാഹചര്യങ്ങളിൽ സ്വർണത്തിന്റെ ഡിമാൻഡ് കൂടുന്നതാണ് കാരണം. മെയ് 5 നാണു മുൻപ് സംസ്ഥാനത്ത് സ്വർണവില ഏറ്റവും ഉയർത്തിലെത്തിയത്. 45760 രൂപയായിരുന്നു അന്ന് പവന്റെ വില. 

ഒരു ഗ്രാം 22  കാരറ്റ്  സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 5740 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4758 രൂപയുമാണ്. അതേസമയം വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു  ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 78 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.

ഒക്ടോബറിലെ സ്വർണവില ഒറ്റനോട്ടത്തിൽ 

ഒക്ടോബർ 1 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 42,680 രൂപ 
ഒക്ടോബർ 2 -  ഒരു പവന്‍ സ്വര്‍ണത്തിന് 120 രൂപ കുറഞ്ഞു. വിപണി വില 42,560 രൂപ 
ഒക്ടോബർ 3 -  ഒരു പവന്‍ സ്വര്‍ണത്തിന് 480 രൂപ കുറഞ്ഞു. വിപണി വില 42,080 രൂപ 
ഒക്ടോബർ 4 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 42,080 രൂപ 
ഒക്ടോബർ 5 - ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപ കുറഞ്ഞു. വിപണി വില 41,960 രൂപ 
ഒക്ടോബർ 6 - ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ ഉയർന്നു.  വിപണി വില 42,000 രൂപ 
ഒക്ടോബർ 7 (രാവിലെ)- ഒരു പവന്‍ സ്വര്‍ണത്തിന് 200 രൂപ ഉയർന്നു.  വിപണി വില 42,200 രൂപ 
ഒക്ടോബർ 7 (ഉച്ചയ്ക്ക്) - ഒരു പവന്‍ സ്വര്‍ണത്തിന് 320 രൂപ ഉയർന്നു.  വിപണി വില 42,520 രൂപ 
ഒക്ടോബർ 8  - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 42,520 രൂപ 
ഒക്ടോബർ 9 - ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപ ഉയർന്നു.  വിപണി വില 42,680 രൂപ 
ഒക്ടോബർ 10 - ഒരു പവന്‍ സ്വര്‍ണത്തിന് 240 രൂപ ഉയർന്നു.  വിപണി വില 42,920 രൂപ 
ഒക്ടോബർ 11 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 42,920 രൂപ 
ഒക്ടോബർ 12 - ഒരു പവന്‍ സ്വര്‍ണത്തിന് 280 രൂപ ഉയർന്നു.  വിപണി വില 43,200 രൂപ 
ഒക്ടോബർ 13 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 43,200 രൂപ 
ഒക്ടോബർ 14 - രു പവന്‍ സ്വര്‍ണത്തിന് 1120 രൂപ ഉയർന്നു. വിപണി വില 44,320 രൂപ 
ഒക്ടോബർ 15 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 44,320 രൂപ 
ഒക്ടോബർ 16 - ഒരു പവന്‍ സ്വര്‍ണത്തിന് 240 രൂപ കുറഞ്ഞു. വിപണി വില 44,080 രൂപ 
ഒക്ടോബർ 17 - ഒരു പവന്‍ സ്വര്‍ണത്തിന് 120 രൂപ കുറഞ്ഞു. വിപണി വില 43,960 രൂപ 
ഒക്ടോബർ 18 - ഒരു പവന്‍ സ്വര്‍ണത്തിന് 400 രൂപ ഉയർന്നു. വിപണി വില 44,360 രൂപ 
ഒക്ടോബർ 19 - ഒരു പവന്‍ സ്വര്‍ണത്തിന് 200 രൂപ ഉയർന്നു. വിപണി വില 44,560 രൂപ
ഒക്ടോബർ 20 - ഒരു പവന്‍ സ്വര്‍ണത്തിന് 560 രൂപ ഉയർന്നു. വിപണി വില 45,120 രൂപ
ഒക്ടോബർ 21 - ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപ ഉയർന്നു. വിപണി വില 45,280 രൂപ
ഒക്ടോബർ 22 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 45,280 രൂപ
ഒക്ടോബർ 23 - ഒരു പവന്‍ സ്വര്‍ണത്തിന് 200 രൂപ കുറഞ്ഞു. വിപണി വില 45,080 രൂപ
ഒക്ടോബർ 24 - ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപ ഉയർന്നു. വിപണി വില 45,240 രൂപ
ഒക്ടോബർ 25 - ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ ഉയർന്നു. വിപണി വില 45,320 രൂപ
ഒക്ടോബർ 26 - ഒരു പവന്‍ സ്വര്‍ണത്തിന് 120 രൂപ ഉയർന്നു.. വിപണി വില 45,440 രൂപ
ഒക്ടോബർ 27 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 45,4400 രൂപ
ഒക്ടോബർ 28 - ഒരു പവന്‍ സ്വര്‍ണത്തിന് 480 രൂപ ഉയർന്നു.  വിപണി വില 45,920 രൂപ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Follow Us:
Download App:
  • android
  • ios