Asianet News MalayalamAsianet News Malayalam

Gold Rate Today: ഡിസംബറിലെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തി സ്വർണ; വിലയിടിവ് തുടരുന്നു

സ്വർണവില വീണ്ടും താഴേക്ക്. വിലയിടിവ് തുടർന്നതോടെ ഈ മാസത്തെ ഏറ്റവും കുറഞ്ഞ അനിരക്കിലാണ് സ്വർണ വ്യാപാരം ഇന്ന് നടക്കുന്നത് 
 

Gold Rate Today12 12 2023
Author
First Published Dec 12, 2023, 11:11 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് തുടരുന്നു. ഒരു പവൻ സ്വർണത്തിന് 160 രൂപ കുറഞ്ഞു. കഴിഞ്ഞ നാല് ദിവസംകൊണ്ട് 740 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 45,400 രൂപയാണ്.  

പവന് ശനിയാഴ്ച 440 രൂപയും ഇന്നലെ 160 രൂപയും കുറഞ്ഞിരുന്നു.  ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 20 രൂപ കുറഞ്ഞു. വിപണി വില 5675 രൂപയാണ്. 18 കാരറ്റ് സ്വർണത്തിന്റെ വില 10 രൂപ കുറഞ്ഞു വില 4710 രൂപയുമാണ്

വെള്ളിയുടെ വില ഇന്ന് മാറ്റമില്ലാതെ തുടരുകയാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഇന്നലെ രണ്ട് രൂപ കുറഞ്ഞിരുന്നു. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.

ഡിസംബറിലെ സ്വർണവില ഒറ്റനോട്ടത്തില്‍

ഡിസംബർ 1 - ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപ  ഉയർന്നു. വിപണി വില 46,160 രൂപ
ഡിസംബർ 2 - ഒരു പവന്‍ സ്വര്‍ണത്തിന് 600 രൂപ  ഉയർന്നു. വിപണി വില 46,760 രൂപ
ഡിസംബർ 3 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 46,760 രൂപ
ഡിസംബർ 4 - ഒരു പവന്‍ സ്വര്‍ണത്തിന് 320 രൂപ  ഉയർന്നു. വിപണി വില 47,080 രൂപ
ഡിസംബർ 4 - ഒരു പവന്‍ സ്വര്‍ണത്തിന് 800 രൂപ കുറഞ്ഞു. വിപണി വില 46,280 രൂപ
ഡിസംബർ 5 - ഒരു പവന്‍ സ്വര്‍ണത്തിന് 800 രൂപ കുറഞ്ഞു. വിപണി വില 46280 രൂപ
ഡിസംബർ 6 - ഒരു പവന്‍ സ്വര്‍ണത്തിന് 320 രൂപ കുറഞ്ഞു. വിപണി വില 45,960 രൂപ
ഡിസംബർ 7 - ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ ഉയർന്നു. വിപണി വില 46,040 രൂപ
ഡിസംബർ 8 - ഒരു പവന്‍ സ്വര്‍ണത്തിന് 120 രൂപ ഉയർന്നു. വിപണി വില 46,160 രൂപ
ഡിസംബർ 9 - ഒരു പവന്‍ സ്വര്‍ണത്തിന് 440 രൂപ കുറഞ്ഞു. വിപണി വില 45,720 രൂപ
ഡിസംബർ 10 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 45,720 രൂപ
ഡിസംബർ 11 - ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപ കുറഞ്ഞു. വിപണി വില 45,560 രൂപ
ഡിസംബർ 12 - ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 45,400 രൂപ

Follow Us:
Download App:
  • android
  • ios