Asianet News MalayalamAsianet News Malayalam

Gold Rate Today: നവംബറിലെ ഏറ്റവും വലിയ വർദ്ധനവ്; കുതിച്ചുചാടി സ്വർണവില

ഇന്നും ഇന്നലെയുമായി സ്വർണവില 400 രൂപയോളമാണ് ഉയർന്നത്. വെള്ളിയുടെ വില രണ്ട് രൂപ വർധിച്ചിട്ടുണ്ട്.

Gold Rate Today15 11 2023
Author
First Published Nov 15, 2023, 11:09 AM IST

തിരുവനന്തപുരം: വമ്പൻ കുതിച്ചുചാട്ടം നടത്തി സ്വർണവില. ഒരു പവൻ സ്വർണത്തിന് ഇന്ന് 320 രൂപയാണ് ഒറ്റയടിക്ക് വർദ്ധിച്ചത്. ഇന്നലെ 80 രൂപ ഉയർന്നിരുന്നു. ഇതോടെ ഇന്നും ഇന്നലെയുമായി സ്വർണവില 400 രൂപയോളമാണ് ഉയർന്നത്. വിപണിയിൽ ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില്പന നിരക്ക് 44,760 രൂപയാണ്. 

ഒക്ടോബറിൽ റെക്കോർഡ് വിലയിലേക്ക് എത്തിയെങ്കിലും നവംബറിൽ സ്വർണവില കുറയുന്നതാണ് കണ്ടത്. ഇസ്രായേൽ ഹമാസ് യുദ്ധം സ്വർണവിലയെ റെക്കോർഡ് ഉയരത്തിലേക്ക് എത്തിച്ചു. എന്നാൽ അമേരിക്കൻ ഫെഡറൽ റിസർവിന്റെ പലിശ വര്ധിപ്പിക്കാത്ത നയം സ്വര്ണവില കുറച്ചു. 

വിപണിയിൽ ഇന്ന് ഒരു ഗ്രാം 22  കാരറ്റ്  സ്വർണത്തിന്റെ വിപണി വില 5595 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4640 രൂപയുമാണ്. വെള്ളിയുടെ വില രണ്ട് രൂപ വർധിച്ചിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 78 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.

നവംബറിലെ  സ്വർണവില ഒറ്റനോട്ടത്തില്‍

നവംബർ 1 - ഒരു പവന്‍ സ്വര്‍ണത്തിന് 240  രൂപ കുറഞ്ഞു.  വിപണി വില 45,120 രൂപ
നവംബർ 2 - ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ  ഉയർന്നു.  വിപണി വില 45,200 രൂപ
നവംബർ 3 - ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ  ഉയർന്നു.  വിപണി വില 45,280 രൂപ
നവംബർ 4 - ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ  കുറഞ്ഞു.  വിപണി വില 45,200 രൂപ
നവംബർ 5 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 45,200 രൂപ
നവംബർ 6 -  ഒരു പവന്‍ സ്വര്‍ണത്തിന് 120 രൂപ  കുറഞ്ഞു.  വിപണി വില 45,080 രൂപ
നവംബർ 7 -  ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ  കുറഞ്ഞു.  വിപണി വില 45,000 രൂപ
നവംബർ 8 -  ഒരു പവന്‍ സ്വര്‍ണത്തിന് 120 രൂപ  കുറഞ്ഞു.  വിപണി വില 44,880 രൂപ
നവംബർ 9 -  ഒരു പവന്‍ സ്വര്‍ണത്തിന് 320 രൂപ  കുറഞ്ഞു.  വിപണി വില 44,560 രൂപ
നവംബർ 10 -  ഒരു പവന്‍ സ്വര്‍ണത്തിന് 240 രൂപ  ഉയർന്നു.  വിപണി വില 44,800 രൂപ
നവംബർ 11 -  ഒരു പവന്‍ സ്വര്‍ണത്തിന് 360 രൂപ  കുറഞ്ഞു.  വിപണി വില 44,444 രൂപ
നവംബർ 12 -  സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 44,444 രൂപ
നവംബർ 13 -  ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ  കുറഞ്ഞു.  വിപണി വില 44,360 രൂപ
നവംബർ 14 -  ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ  ഉയർന്നു.  വിപണി വില 44,440 രൂപ
നവംബർ 15 -  ഒരു പവന്‍ സ്വര്‍ണത്തിന് 320 രൂപ  ഉയർന്നു.  വിപണി വില 44,760 രൂപ

Follow Us:
Download App:
  • android
  • ios