ഭൗമ രാഷ്ട്രിയ പ്രശ്നങ്ങൾ സ്വർണ്ണവിലയെ സ്വാധീനിക്കുന്നുണ്ട്. അമേരിക്കൻ പ്രസിഡൻ്റിൻ്റെ നികുതി നയം ആഭ്യന്തര ഓഹരി വിപണിയെ പിടിച്ചുകുലുക്കിയിട്ടുണ്ട്.

തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിനവും സ്വർണവില മാറ്റമില്ലാതെ തുടരുന്നു. ഓ​ഗസ്റ്റ് ഒന്നിന് വില കുറഞ്ഞ ശേഷം പിന്നീട് വിലയിൽ മാറ്റമുണ്ടായിട്ടില്ല. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 74,320 രൂപയാണ്.

ഇന്ത്യയുടെ മേലുള്ള 25% താരിഫ്, യുഎസ് ഡോളർ ശക്തിയാർജ്ജിച്ചത്, ഫെഡറൽ റിസർവിൽ നിന്നുള്ള അനിശ്ചിതത്വ സൂചനകൾ എന്നിവയോട് നിക്ഷേപകർ പ്രതികരിച്ചതിനെ തുടർന്നാണ് സ്വർണവില ജൂലൈ അവസാനം കുത്തനെ ഇടിഞ്ഞത്. വിപണിയിൽ, ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിൻ്റെ വില 9290 ആണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിൻ്റെ വില 7620 ആണ്. 14 കാരറ്റ് സ്വർണത്തിൻ്റെ വില 5935 ആണ്. വെള്ളിയുടെ വിലയിലും ഇടിവ് നേരിടുന്നുണ്ട്. ഓ​ഗസ്റ്റ് ആദ്യ ദിനം തന്നെ ഗ്രാമിന് 2 രൂപ കുറഞ്ഞിരുന്നു. ഇന്ന് വില മാറ്റമില്ലാതെ തുടരുന്നു. ഒരു ഗ്രാം 916 ഹാൾമാർക്ക് വെള്ളിയുടെ ഇന്നത്തെ വിപണി വില 120 രൂപയാണ്.

ഓ​ഗസ്റ്റിലെ സ്വർണവില ഒറ്റനോട്ടത്തിൽ

ഓ​ഗസ്റ്റ് 1 - ഒരു പവന് 160 രൂപ കുറഞ്ഞു. സ്വർണവില 74320 രൂപ

ഓ​ഗസ്റ്റ് 2 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. പവന്റെ വില 74320 രൂപ

ഓ​ഗസ്റ്റ് 3 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. പവന്റെ വില 74320 രൂപ

ഓ​ഗസ്റ്റ് 4 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. പവന്റെ വില 74320 രൂപ