സംസ്ഥാനത്ത് ഇന്ന് ഉച്ചയോടെ സ്വർണ വിലയിൽ വലിയ ഇടിവ് രേഖപ്പെടുത്തി. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 140 രൂപ കുറഞ്ഞ് 14,080 രൂപയായി. തുടർച്ചയായ വിലക്കയറ്റത്തിന് ശേഷമാണ് ഈ ഇടിവ്. എന്നാൽ ഓണക്കാലത്ത് വില വർധിക്കാനാണ് സാധ്യത.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഉച്ചയോടെ സ്വർണ വിലയിൽ വൻ ഇടിവ്. നിലവിൽ 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 140 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം സ്വർണ കേരളത്തിൽ 14,080 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഒരു പവന് 1,12,640 രൂപയാണ് വില വരുന്നത്. ഇന്ന് രാവിലെ സ്വർണം ഗ്രാമിന് 14,220 രൂപയും പവന് 1,13,760 രൂപയുമായിരുന്നു വില. തുടർച്ചയായ വിലക്കയറ്റ ദിവസങ്ങൾക്ക് ശേഷമാണ് സ്വർണ വിലയിടിയുന്നത്. ഉച്ചക്ക് രാജ്യാന്തര വിപണിയിൽ സ്വർണത്തിന് വിലക്കയറ്റമുണ്ടായതാണ് സംസ്ഥാനത്തിലെ സ്വർണ നിരക്കിലും പ്രതിഫലിക്കുന്നത്. ഓണക്കാലമടുക്കുന്നതോടെ സ്വർണ വിലയിൽ വർധനവുണ്ടാകുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞ 10 ദിവസത്തെ സ്വർണ നിരക്കുകൾ
ഓഗസ്റ്റ് 13- രാവിലെ 1,13,760 രൂപ|ഉച്ചയ്ക്ക് 1,12,640 രൂപ
ഓഗസ്റ്റ് 12- 1,13,560 രൂപ
ഓഗസ്റ്റ് 11- രാവിലെ- 1,13,7600 രൂപ | വൈകീട്ട് 1,12,800 രൂപ
ഓഗസ്റ്റ് 10- 1,11,440 രൂപ
ഓഗസ്റ്റ് 9- 1,11,720 രൂപ
ഓഗസ്റ്റ് 8- 1,11,720 രൂപ
ഓഗസ്റ്റ് 7- 1,09,920 രൂപ
ഓഗസ്റ്റ് 6- 1,09, 800 രൂപ
ഓഗസ്റ്റ് 5- 1,07,680 രൂപ
ഓഗസ്റ്റ് 4- 1,05,600 രൂപ
ഓഗസ്റ്റ് 3- 1,05,760 രൂപ

