സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് വലിയ ഇടിവ് രേഖപ്പെടുത്തി. പവന് 1360 രൂപ കുറഞ്ഞ് നിലവിൽ 1,05,840 രൂപയായി. സ്വർണത്തിന് പുറമെ വെള്ളിയുടെ വിലയിലും കുറവുണ്ടായിട്ടുണ്ട്.

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്. ഇന്ന് രാവിലത്തേക്ക് ഗ്രാമിന് 170 രൂപയും പവന് 1360 രൂപയുമാണ് കുറഞ്ഞിരിക്കുന്നതെന്ന് കേരള ഗോൾഡ് ആന്റ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു. ഇതോടെ നിലവിൽ കേരളത്തിൽ 22 കാരറ്റ് സ്വർണം ഗ്രാമിന് 13,230 രൂപയും പവന് 1,05,840 രൂപയുമായി വില. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 140 രൂപ കുറഞ്ഞ് ഇന്ന് ഗ്രാമിന് 10,870 രൂപയിലാണ് വ്യാപാരം നടക്കുന്നത്. സമീപ ദിവസങ്ങളിലെല്ലാം സ്വർണ വില കൂടുന്ന ട്രെന്റ് ആയിരുന്നു നിലനിന്നിരുന്നതെങ്കിൽ ഇന്ന് കഥയാകെ മാറി. അതേ സമയം സംസ്ഥാനത്ത് വെള്ളി വിലയിലും ഇടിവുണ്ടായിട്ടുണ്ട്. നിലവിൽ 22 കാരറ്റ് വെള്ളി ​ഗ്രാമിന് 235 രൂപയിലും 10 ​ഗ്രാമിന് 2,350 രൂപയിലും ആണ് വ്യാപാരം നടക്കുന്നത്.

കഴിഞ്ഞ 10 ദിവസത്തെ സ്വ‍ർണ നിരക്കുകൾ

ജൂലൈ 24- 1,05,840 രൂപ

ജൂലൈ 23- 1,08,000 രൂപ

ജൂലൈ 22- 1,07,440 രൂപ

ജൂലൈ 21- 1,05,760 രൂപ

ജൂലൈ 20- 1,05,200 രൂപ

ജൂലൈ 19- 1,05,080 രൂപ

ജൂലൈ 18- 1,05,080 രൂപ

ജൂലൈ 17- 1,04,520 രൂപ

ജൂലൈ 16- 1,05,080 രൂപ

ജൂലൈ 15- 1,05,280 രൂപ

ജൂലൈ 14- 1,04,720 രൂപ