സംസ്ഥാനത്ത് സ്വർണ വിലയിൽ തുടർച്ചയായ നാലാം ദിവസവും ഇടിവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന് 760 രൂപ കുറഞ്ഞ് 1,11,240 രൂപയായി. അതേസമയം, വെള്ളി വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്. ഒരു ഗ്രാം വെള്ളിയുടെ വില നിലവിൽ 265 രൂപയാണ്. 10 ഗ്രാം വെള്ളി വില 2,650 രൂപയാണ്.

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്നും ഇടിവ്. തുടർച്ചയായ നാലാം ദിവസമാണ് കേരളത്തിൽ സ്വർണ വില ഇടിയുന്നത്. ഇന്ന് 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 13,905 രൂപയാണ് വില വരുന്നത്. ഒരു പവൻ സ്വർണത്തിന് ഇന്ന് 1,11, 240 രൂപയാണ് വില വരുന്നത്. ഗ്രാമിന് 95 രൂപയും പവന് 760 രൂപയാണ് വില വരുന്നത്. മുൻ ദിവസങ്ങളെ അപേക്ഷിച്ച് വലിയ രീതിയിലുള്ള ഇടിവാണ് വിപണിയിലുണ്ടായിട്ടുള്ളത്. അതേ സമയം സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ വില നിലവിൽ 265 രൂപയാണ്. 10 ഗ്രാം വെള്ളി വില 2,650 രൂപയാണ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഈ മാസത്തെ സ്വർണ നിരക്കുകൾ

ജൂൺ 1- 1,14,560 രൂപ

ജൂൺ 2- 1,14,560 രൂപ

ജൂൺ 3- 1,14,560 രൂപ

ജൂൺ 4- 1,14,480 രൂപ

ജൂൺ 5- 1,14,200 രൂപ

ജൂൺ 6 - 1,14,200 രൂപ

ജൂൺ 7 - 1,14,200 രൂപ

ജൂൺ 8- 1,11, 240 രൂപ