സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്നും വർധനവ് രേഖപ്പെടുത്തി. പവന് 560 രൂപ വർധിച്ച് 1,08,000 രൂപയായി. കഴിഞ്ഞ അഞ്ച് ദിവസം കൊണ്ട് പവന് 3480 രൂപയുടെ വർധനവാണ് ഉണ്ടായത്.
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്നും വർധനവ്. കേരള ഗോൾഡ് അസോസിയേഷൻ പുറത്തു വിട്ട കണക്കുകൾ പ്രകാരം ഗ്രാമിന് 70 രൂപയും പവന് 560 രൂപയുമാണ് വർധിച്ചിരിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ച്ച മുതൽ സ്വർണ് വിലയിൽ ദിവസവും വർധനവാണ് രേഖപ്പെടുത്തുന്നത്. 5 ദിവസത്തിനുള്ളിൽ 3480 രൂപയാണ് പവന് വർധിച്ചിരിക്കുന്നത്. ഇതോടെ ഇന്ന് കേരളത്തിൽ സ്വർണം ഗ്രാമിന് 13,500 രൂപയും പവന് 1,08,000 രൂപയുമായി വില. അതേ സമയം സംസ്ഥാനത്ത് വെള്ളി വിലയിലും മാറ്റമില്ല. നിലവിൽ 22 കാരറ്റ് വെള്ളി ഗ്രാമിന് 240 രൂപയിലും 10 ഗ്രാമിന് 2,400 രൂപയിലും തന്നെ തുടരുന്നു.
കഴിഞ്ഞ 10 ദിവസത്തെ സ്വർണ നിരക്കുകൾ
ജൂലൈ 23- 1,08,000 രൂപ
ജൂലൈ 22- 1,07,440 രൂപ
ജൂലൈ 21- 1,05,760 രൂപ
ജൂലൈ 20- 1,05,200 രൂപ
ജൂലൈ 19- 1,05,080 രൂപ
ജൂലൈ 18- 1,05,080 രൂപ
ജൂലൈ 17- 1,04,520 രൂപ
ജൂലൈ 16- 1,05,080 രൂപ
ജൂലൈ 15- 1,05,280 രൂപ
ജൂലൈ 14- 1,04,720 രൂപ
ജൂലൈ 13- 1,04,800 രൂപ


