സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ് രേഖപ്പെടുത്തി. ഇന്നലെ നാല് തവണ വിലയിൽ മാറ്റം വന്നതിന് ശേഷം ഇന്ന് ഒരു പവൻ 22 കാരറ്റ് സ്വർണത്തിന് 1,02,920 രൂപയാണ് വില. അന്താരാഷ്ട്ര വിപണിയിലെ അസ്ഥിരതയാണ് ഈ മാറ്റങ്ങൾക്ക് കാരണമെന്ന് വിലയിരുത്തുന്നു.
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്. ഇന്ന് ഒരു പവൻ 22 കാരറ്റ് സ്വർണത്തിന് 1,02,920 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഇന്നലെ മാത്രം 4 തവണയാണ് സ്വർണ വിലയിൽ മാറ്റം വന്നത്. ഇന്നലെ രാവിലെ ഒരു പവൻ 22 കാരറ്റ് സ്വർണത്തിന് 1,02,680 രൂപയായിരുന്നു വില. ഇത് ഉച്ചയോടെ ഇടിഞ്ഞ് 99,480 രൂപയിലെത്തിയിരുന്നു. പിന്നീട് വൈകുന്നേരത്തോടെ വീണ്ടും വർധിച്ച് 1,01,080 രൂപയായി. രാത്രിയോടെ വില വീണ്ടും ഉയരുകയായിരുന്നു. 1,05,080 രൂപയിലായിരുന്നു ഇന്നലെ രാത്രി 1 പവൻ 22 കാരറ്റ് സ്വർണം വ്യാപാരം നടന്നിരുന്നത്. ഇന്നേക്ക് വില വീണ്ടും കുറഞ്ഞു. ഇന്നലെ രാവിലത്തെ കണക്കുകള വച്ച് നോക്കുമ്പോൾ ഇന്ന് സ്വർണ വിലയിൽ നേരിയ ഇടിവ് തന്നെയാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്ന് പറയാം. കഴിഞ്ഞ ജനുവരി 4ന് ശേഷം ആദ്യമായിട്ടായിരുന്നു ഇന്നലെ സ്വർണ്ണവില ഒരു ലക്ഷത്തിന് താഴേക്ക് എത്തിയത്. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരമുള്ള നിരക്കുകളാണിത്. അന്താരാഷ്ട്ര വിപണിയിലെ അസ്ഥിരതയാണ് ഈ അപ്രതീക്ഷിത മാറ്റങ്ങൾക്ക് കാരണം.
ഈ മാസത്തെ സ്വർണ വില ഒറ്റ നോട്ടത്തിൽ
മാർച്ച് 1- 1,26,920 ( ഈ മാസത്തെ ഏറ്റവും കൂടിയ സ്വർണ വില)
മാർച്ച് 2- രാവിലെ 1,24, 520 രൂപ| വൈകീട്ട് 1,25,040 രൂപ
മാർച്ച് 3- രാവിലെ 1,24,680 രൂപ| വൈകീട്ട് 1,22,920 രൂപ
മാർച്ച് 4- 1,20, 640 രൂപ
മാർച്ച് 5- രാവിലെ 1,19,920 രൂപ| വൈകീട്ട് 1,19,440 രൂപ
മാർച്ച് 6- രാവിലെ 1,18,880 രൂപ| വൈകീട്ട് 1,18,160 രൂപ
മാർച്ച് 7- 1, 20, 000 രൂപ
മാർച്ച് 8- 1, 20, 000 രൂപ
മാർച്ച് 9- 1,18,560 രൂപ
മാർച്ച് 10- 1,19,080 രൂപ
മാർച്ച് 11- 1,19,760 രൂപ| വൈകീട്ട് 1,19,320 രൂപ
മാർച്ച് 12- 1,18,960 രൂപ
മാർച്ച് 13- 1,18, 240 രൂപ| വൈകീട്ട് 1,17,840 രൂപ
മാർച്ച് 14- 1,17,080 രൂപ
മാർച്ച് 15- 1,17,080 രൂപ
മാർച്ച് 16- രാവിലെ 1,16,720 രൂപ |വൈകീട്ട് 1,15,440 രൂപ ( ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്)
മാർച്ച് 17- രാവിലെ 1,16,320 രൂപ| വൈകീട്ട് 1,15,920 രൂപ
മാർച്ച് 18- രാവിലെ 1,15,680 രൂപ|വൈകീട്ട് 1,15,440 രൂപ
മാർച്ച് 19- രാവിലെ 1,13,400 രൂപ| ഉച്ചക്ക് 1,11,400 രൂപ| വൈകീട്ട് 1,10,200 രൂപ
മാർച്ച് 20- രാവിലെ 1,10, 680 രൂപ| വൈകീട്ട് 1,09,240 രൂപ
മാർച്ച് 21- 1,07,040 രൂപ
മാർച്ച് 22- 1,07,040 രൂപ
മാർച്ച് 23- രാവിലെ 1,02,680 രൂപ| ഉച്ചക്ക് 99,480 രൂപ| വൈകീട്ട് 1,01,080 രൂപ| രാത്രി 105080 രൂപ
മാർച്ച് 24- 1,02,920 രൂപ
അതേ സമയം, സംസ്ഥാനത്ത് വെള്ളി വിലയിൽ ഇന്ന് നേരിയ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്നലെ ഒരു ഗ്രാം വെള്ളിക്ക് 230രൂപയായിരുന്നെങ്കിൽ ഇന്ന് വർധിച്ച് 235 രൂപയായിട്ടുണ്ട്. ഇന്ന് 10 ഗ്രാം വെള്ളി വിപണിയിൽ 2350 രൂപക്കാണ് വ്യാപാരം നടക്കുന്നത്.


