യുകെ മെഡിക്കൽ ജേണലായ 'ലാൻസെറ്റിൽ' പ്രസിദ്ധീകരിച്ച ഐസിഎംആർ പഠനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്. അതേസമയം രാജ്യത്ത് 136 ദശലക്ഷം ആളുകൾ പ്രീ ഡയബറ്റിസ് പ്രശ്നം നേരിടുന്നതായി പഠനത്തിൽ പറയുന്നു.   

ഇന്ത്യയിൽ പ്രമേഹരോ​ഗികളുടെ എണ്ണത്തിൽ വർ​ദ്ധന് ഉണ്ടായിട്ടുള്ളതായി റിപ്പോർട്ട്. 2019ലെ 70 ദശലക്ഷം ആളുകളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയിൽ ഇപ്പോൾ 101 ദശലക്ഷത്തിലധികം ആളുകൾ പ്രമേഹബാധിതരാണെന്ന് പുതിയ പഠനം. അതായത് രാജ്യത്തെ ജനസംഖ്യയുടെ ഏതാണ്ട് 11.4% ശതമാനം പേർ പ്രമേഹരോഗികളാണെന്ന് പഠനത്തിൽ പറയുന്നു.

യുകെ മെഡിക്കൽ ജേണലായ 'ലാൻസെറ്റിൽ' പ്രസിദ്ധീകരിച്ച ഐസിഎംആർ പഠനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്. അതേസമയം രാജ്യത്ത് 136 ദശലക്ഷം ആളുകൾ പ്രീ ഡയബറ്റിസ് പ്രശ്നം നേരിടുന്നതായി പഠനത്തിൽ പറയുന്നു. ഏറ്റവും കൂടുതൽ പ്രമേഹ രോഗികളുള്ളത് ഗോവയിലാണ്. സംസ്ഥാന ജനസംഖ്യയുടെ 26.4 ശതമാനവും പ്രമേഹബാധിതരാണ്. മൂന്നാം സ്ഥാനത്തുള്ളത് കേരളമാണ്. സംസ്ഥാനത്ത് നാലിലൊരാൾക്ക് (25.6 ശതമാനം) പ്രമേഹമുണ്ടെന്ന് പഠനം പറയുന്നു. 

പ്രമേഹ ബാധിതർ കുറവുള്ള ഉത്തർപ്രദേശ്, മധ്യപ്രദേശ്, ബിഹാർ, അരുണാചൽ പ്രദേശ് തുടങ്ങി സംസ്ഥാനങ്ങളിലും അടുത്ത കുറച്ച് വർഷങ്ങൾക്കുള്ളിൽ വ്യാപനം വലിയ തോതിലുണ്ടായേക്കാമെന്ന മുന്നറിയിപ്പും ​ഗവേഷകർ നൽകുന്നുണ്ട്. 315 ദശലക്ഷം ആളുകൾക്ക് ഉയർന്ന രക്തസമ്മർദ്ദം ഉണ്ടെന്നും 254 ദശലക്ഷം പേർക്ക് പൊണ്ണത്തടി സാധാരണമാണെന്നും രാജ്യവ്യാപകമായി നടത്തിയ പഠനം നിരീക്ഷിച്ചു. കൂടാതെ, 213 ദശലക്ഷം ആളുകൾക്ക് ഹൈപ്പർ കൊളസ്ട്രോളീമിയ അല്ലെങ്കിൽ ഉയർന്ന കൊളസ്ട്രോളിന്റെ അളവ് ഉണ്ടെന്ന് കണ്ടെത്തി.

വികസിത സംസ്ഥാനങ്ങളിൽ പ്രമേഹരോഗികളുടെ എണ്ണത്തിൽ വലിയ തോതിലുള്ള വർധനയുണ്ടായിട്ടില്ലെങ്കിലും മറ്റ് സംസ്ഥാനങ്ങളിലെ സ്ഥിതി അതല്ലെന്ന് പഠനം പറയുന്നു. അടിയന്തരമായി സംസ്ഥാന തലത്തിൽ തന്നെ ഇടപെടലുകളുണ്ടാകണമെന്നും ഐസിഎംആർ ആവശ്യപ്പെടുന്നു. 

'രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണയേക്കാൾ ഉയർന്നതും എന്നാൽ ടൈപ്പ്-2 പ്രമേഹമായി കണക്കാക്കാൻ പര്യാപ്തമല്ലാത്തതുമായ ഒന്നാണ് പ്രീ-ഡയബറ്റിക്. ജീവിതശൈലിയിൽ മാറ്റം വരുത്തിയില്ലെങ്കിൽ മുതിർന്നവർക്കും കുട്ടികൾക്കും പ്രമേഹം വരാനുള്ള സാധ്യത വളരെ കൂടുതലാണ്. പ്രീ-ഡയബറ്റിസ് ഉള്ളവരിൽ മൂന്നിലൊന്ന് ആളുകൾക്ക് ഏതാനും വർഷങ്ങൾക്കുള്ളിൽ പ്രമേഹം വരും. ആരോഗ്യകരമായ ഭക്ഷണക്രമം, ജീവിതശൈലി, വ്യായാമം എന്നിവയുൾപ്പെടെയുള്ള വിവിധ ഘടകങ്ങൾ പ്രമേ​ഹ സാധ്യത കുറയ്ക്കുന്നു...' - ഡോ. മോഹൻസ് ഡയബറ്റിസ് സെന്ററിന്റെ ചെർമാനും സീനിയർ ഡയബറ്റോളജിസ്റ്റ് ഡോ. വി മോഹൻ പറഞ്ഞു.

കാൻസറിന് മുന്നിൽ തളർന്നില്ല ; സ്തനാര്‍ബുദത്തോട് പോരാടി മാധ്യമപ്രവർത്തക ആനി ഡയമണ്ട്


Asianet News Live |Malayalam Live News|ഏഷ്യാനെറ്റ് ന്യൂസ് ലൈവ്|Kerala Live TV News