Asianet News MalayalamAsianet News Malayalam

ലിം​ഗത്തിൽ കഠിനമായ വേദന, മൂത്രത്തിൽ രക്തം; ഡോക്ടർമാർ പരിശോധിച്ചപ്പോൾ ഞെട്ടി...

എല്ലാ ദിവസവും സ്വയംഭോഗം ചെയ്യുകയും അശ്ലീല വീഡിയോകൾ കാണുമായിരുന്നു. എന്നാൽ ആദ്യമായാണ് ലിം​ഗത്തിലേക്ക് ചരട് കയറ്റിയതെന്നും യുവാവ് പറഞ്ഞു. 

37 year old man string stuck in penis during botched sex game
Author
trivandrum, First Published Feb 21, 2022, 1:39 PM IST

37 കാരന്റെ ലിം​ഗത്തിൽ കുടുങ്ങിയ നൈലോൺ ചരട് മണിക്കൂറോളം നീണ്ട ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. റേഡിയോളജി കേസ് റിപ്പോർട്ട്‌ എന്ന മെഡിക്കൽ ജേണലിൽ ഇതുസംബന്ധിച്ചുള്ള പഠനം പ്രസിദ്ധികരിച്ചു. ലൈംഗിക സംതൃപ്തി നേടുന്നതിനായാണ് ലിം​ഗത്തിൽ ചരട് കയറ്റിയതെന്ന് യുവാവ് ഡോക്ടർമാരോട് പറഞ്ഞു.

മൂത്രനാളിയിൽ നൈലോൺ ചരട് കയറ്റിയതിന് ശേഷം നിവർന്നുനിൽക്കുകയും അശ്ലീല വീഡിയോ കാണുകയും ചെയ്തിരുന്നു.  എല്ലാ ദിവസവും സ്വയംഭോഗം ചെയ്യുകയും അശ്ലീല വീഡിയോകൾ കാണുമായിരുന്നു. എന്നാൽ ആദ്യമായാണ് ലിംഗത്തിലേക്ക് ചരട് കയറ്റിയതെന്നും യുവാവ് പറഞ്ഞു.

മൂത്രമൊഴിക്കാൻ ബുദ്ധിമുട്ട്, മൂത്രത്തിൽ രക്തം കാണുക, രണ്ട് മണിക്കൂർ നീണ്ടുനിൽക്കുന്ന കഠിനമായ വയറുവേദന എന്നിവയുൾപ്പെടെയുള്ള ലക്ഷണങ്ങൾ അനുഭവപ്പെട്ടതിനെത്തുടർന്ന് യുവാവ് ഇന്തോനേഷ്യയിലെ സുരബായയിലെ ഒരു ആശുപത്രിയിൽ എത്തിയത്.

മൂത്രാനാളിയിലൂടെ ചരട് നീക്കം ചെയ്യാൻ ഡോക്ടർമാർ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടർന്ന് മൂത്രാശയത്തിൽ ക്യാമറ ഘടിപ്പിച്ച് തടസ്സം സൂക്ഷ്മമായി പരിശോധിക്കാൻ ഡോക്ടർമാർ തീരുമാനിച്ചു.  ക്യാമറയിൽ നൈലോൺ ചരടിന്റെ ഒരു കറുത്ത ബണ്ടിൽ സ്കാൻ ചെയ്തപ്പോൾ കണ്ടെത്താനായി. പിന്നീട് ലോക്കൽ അനസ്‌തേഷ്യ നൽകിയ ശേഷം ഫോഴ്‌സ്‌പ്‌സ് ഉപയോഗിച്ച് നൈലോൺ ചരട് നീക്കം ചെയ്യുകയായിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം ആശുപത്രിയിൽ രണ്ട് ദിവസം നിരീക്ഷണത്തിൽ കഴിഞ്ഞതിന് ശേഷമാണ് യുവാവിനെ ഡിസ്ചാർജ് ചെയ്തതെന്ന് ഡോക്ടർമാർ പറഞ്ഞു.

ലിം​ഗത്തിൽ യുഎസ്ബി കേബിൾ കുടുങ്ങി കൗമാരക്കാരൻ....

യുഎസ്ബി കേബിൾ (usb cable) ഉപയോ​ഗിച്ച് ലിം​ഗത്തിന്റെ (penis) നീളം അളക്കാൻ ശ്രമിക്കുന്നതിനിടെ 15 വയസുകാരന്റെ ജനനേന്ദ്രിയത്തിൽ കേബിൾ കുടുങ്ങി. രക്ഷിതാക്കൾ കുട്ടിയെ ഉടൻ തന്നെ സമീപത്തുള്ള ആശുപത്രിയിൽ എത്തിച്ചു. 

പരിശോധനയിൽ ലിംഗത്തിനുള്ളിൽ കേബിൾ കുടുങ്ങിയിരിക്കുന്നതായി കണ്ടെത്തുകയും ഉടൻ തന്നെ ഡോക്ടർമാർ കേബിൾ പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. കൂടുതൽ ചികിത്സയ്ക്കായി കുട്ടിയെ ലണ്ടൻ യൂണിവേഴ്സിറ്റി കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

തുടർന്ന് ഡോക്ടർമാർ ഉടൻ തന്നെ ശസ്ത്രക്രിയ ചെയ്യുകയായിരുന്നു. ജനനേന്ദ്രിയത്തിനും മലദ്വാരത്തിനും ഇടയിലുള്ള ബൾബോസ്പോംഗിയോസസ് പേശികളിലേക്ക് നീളത്തിൽ മുറിച്ചു. ശസ്ത്രക്രിയയിലൂടെ ലിം​ഗത്തിനുള്ളിൽ കുടുങ്ങി കിടന്ന കേബിൾ നീക്കം ചെയ്തുവെന്ന് ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്തു. 

എന്തുകൊണ്ട് 'ഓറല്‍ സെക്‌സ്' വിരോധം; അറിയാം കാരണങ്ങള്‍...

Follow Us:
Download App:
  • android
  • ios