Asianet News MalayalamAsianet News Malayalam

യുവതിയുടെ ഉമിനീര്‍ നാളിയില്‍ നിന്നും ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത് 53 കല്ലുകള്‍!

അറുപത്തിയാറുകാരിയുടെ ഉമിനീര്‍ നാളിയില്‍ നിന്ന് നീക്കം ചെയ്തത് 53 കല്ലുകള്‍. ദില്ലിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ.

53 stones removed from womans salivary duct through surgery
Author
New Delhi, First Published Nov 7, 2019, 10:50 PM IST

ദില്ലി: യുവതിയുടെ ഉമിനീര്‍ നാളിയില്‍ നിന്നും ഉമിനീര്‍ ഗ്രന്ഥിയില്‍ നിന്നുമായി ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത് 53 കല്ലുകള്‍. 66- കാരിയായ ഇറാഖ് വനിതയുടെ ശരീരത്തില്‍ നിന്നാണ് കല്ലുകള്‍ നീക്കം ചെയ്തത്. ദില്ലിയിലെ സര്‍ ഗംഗ റാം ആശുപത്രയിലെ ഡോക്ടര്‍മാര്‍ രണ്ടു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് കല്ലുകള്‍ പുറത്തെടുത്തത്. 

ഭക്ഷണം കഴിക്കുമ്പോഴും വെള്ളം കുടിക്കുമ്പോഴും വലതുവശത്തെ പരോട്ടിഡ് ഗ്രന്ഥിയില്‍ ശക്തമായ വേദനയും വീക്കവും ഉണ്ടാകുന്നതിനാല്‍ ആശുപത്രിയില്‍ ചികിത്സ തേടിയതായിരുന്നു ബാഗ്ദാദ് സ്വദേശിയായ ഇവര്‍. പരിശോധനയില്‍ സ്ത്രീയുടെ പരോട്ടിഡ് ഗ്രന്ഥിയില്‍ കല്ലുകള്‍ കണ്ടെത്തി. 8 മിമി വലിപ്പമുള്ള കല്ലാണ് നീക്കം ചെയ്തതില്‍ ഏറ്റവും വലിയത്. ഇത് ഉമിനീര്‍ നാളിയുടെ നടുക്ക് നിന്നാണ് നീക്കം ചെയ്തതെന്ന് ആശുപത്രി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഉമിനീര്‍ നാളിക്ക് പരിക്കുകള്‍ ഒന്നും സംഭവിക്കാതെ കല്ലുകള്‍ പുറത്തെടുക്കുക എന്നത് വലിയ വെല്ലുവിളിയായിരുന്നെന്നും ഇഎന്‍ടി ഡോക്ടറായ വരുണ്‍ റായ് അറിയിച്ചു. 

ശരീരത്തില്‍ മുറിവുകള്‍ ഉണ്ടാക്കാതെ ഒന്നൊന്നായി കല്ലുകള്‍ പുറത്തെടുക്കുകയായിരുന്നു. ഇറാഖില്‍ ചികിത്സ തേടിയെങ്കിലും ശസ്ത്രക്രിയ നടത്തുന്നതിലൂടെ മുഖത്ത് പാടുകള്‍ അവശേഷിക്കുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. അപ്പോഴാണ് പാടുകള്‍ അവശേഷിപ്പിക്കാതെ കല്ലുകള്‍ നീക്കം ചെയ്യാവുന്ന സിയലെന്‍ഡോസ്കോപ്പിയെക്കുറിച്ച് സ്ത്രീ അറിയുന്നത്. തുടര്‍ന്ന് ഇവര്‍ ഇന്ത്യയിലെത്തുകയായിരുന്നു. 

Follow Us:
Download App:
  • android
  • ios