കൊറോണ വൈറസിനെ തടയാൻ ഏറ്റവും മികച്ച മാർ​ഗം പ്രതിരോധ ശക്തി വർധിപ്പിക്കുക എന്നതാണ്. ഇതിനായി നമ്മെ സഹായിക്കുന്ന ഒട്ടനവധി ഭക്ഷ്യ വസ്തുക്കളുണ്ട്. പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നത് ജലദോഷം, പനി, അണുബാധ തുടങ്ങിയ പ്രശ്നങ്ങളിൽ നിന്ന് സംരക്ഷണം നൽകുന്നു. 

ആരോഗ്യകരമായ ജീവിതശൈലി നേടിയെടുക്കുന്ന കാര്യത്തിൽ നമ്മുടെ ദൈന്യദിന ഭക്ഷണശീലം ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. എല്ലാ അവശ്യ പോഷകങ്ങളും അടങ്ങിയ സമീകൃതാഹാരം നമ്മുടെ മൊത്തത്തിലുള്ള മനസ്സിൻ്റെയും ശരീരത്തിൻ്റെയും ആരോഗ്യത്തെ ഉത്തേജിപ്പിക്കുന്നു. 

ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തിൽ, ശരീരത്തിന് ആരോഗ്യം പകരുന്ന ഒരു ഭക്ഷണക്രമം നിലനിർത്തുന്നതിനായി ശരിയായ സമയത്ത് പോഷകസമൃദ്ധമായ പച്ചക്കറികൾ, പഴങ്ങൾ തുടങ്ങിയവ ശരിയായ അളവിൽ കഴിക്കേണ്ടതുണ്ട്.

രോ​ഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന രണ്ട് ചേരുവകളെ കുറിച്ചാണ് ഇനി പറയാൻ പോകുന്നത്. ഈ രണ്ട് ചേരുവകളും നമ്മുടെ വീട്ടിൽ എപ്പോഴും ഉള്ളവയുമാണ്.... ഏതൊക്കെയാണെന്നല്ലേ...നെല്ലിക്കയും തേനും...

നെല്ലിക്കയിൽ ആന്റിഓക്‌സിഡന്റുകളും ആൻറി ഇൻഫ്ലമേറ്ററി ഘടകങ്ങളും അടങ്ങിയിരിക്കുന്നു. പ്രമേഹനിയന്ത്രണം, ദഹനം, കണ്ണുകൾ, ചർമ്മം എന്നിവയ്ക്ക് നെല്ലിക്ക ഏറെ നല്ലതാണ്. ഏറ്റവും പ്രധാനമായി, അവയിൽ വിറ്റാമിൻ എ, സി, ഇ എന്നിവ അടങ്ങിയിട്ടുണ്ട്, ഇവയെല്ലാം നിങ്ങളുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. 

 

 

മറ്റൊന്നാണ് തേൻ. ഇരുമ്പ്, കാല്‍സ്യം, മഗ്നീഷ്യം എന്നിവയുടെ സമ്പുഷ്ട കലവറയാണ് തേന്‍. പ്രതിരോധശേഷി കൂട്ടുന്നതിനുപുറമെ ശരീരം മെലിയുന്നതിനുമുള്‍പ്പെടെ ഒരുപാട് നേട്ടങ്ങള്‍ തേനുപയോഗം കൊണ്ട് ലഭിക്കും.

 

 

പ്രഭാതഭക്ഷണത്തിന് മുന്‍പ് ഒരു ഗ്ലാസ്സ് ചൂടുവെള്ളത്തില്‍ ഒരു സ്പൂണ്‍ തേനും പകുതി നാരങ്ങയുടെ നീരും അൽപം നെല്ലിക്ക നീരും ചേര്‍ത്ത് കുടിക്കുന്നത് ശരീരത്തിലെ മാലിന്യങ്ങള്‍ പുറന്തള്ളാന്‍ സഹായിക്കും. അത് ദഹനവ്യവസ്ഥ മെച്ചപ്പെടുന്നതിനും പ്രതിരോധശേഷി കൂട്ടുന്നതിനും സഹായിക്കും.

മുഖത്തെ കരുവാളിപ്പ് മാറാൻ തേൻ ഈ രീതിയിൽ ഉപയോ​ഗിക്കൂ