Asianet News MalayalamAsianet News Malayalam

മുടി വളരാൻ നെല്ലിക്ക ; ഇങ്ങനെ ഉപയോ​ഗിക്കൂ

നെല്ലിക്കയിൽ അടങ്ങിയിട്ടുള്ള ഇരുമ്പ്, ഫോസ്ഫറസ്, കാൽസ്യം, വിറ്റാമിൻ സി തുടങ്ങിയ അവശ്യ പോഷകങ്ങൾ അടങ്ങിയിരിക്കുന്നു. ആരോഗ്യത്തിന് മാത്രമല്ല മുടിയുടെ പ്രശ്നങ്ങൾ അകറ്റുന്നതിനും ഉത്തമമാണ്. നെല്ലിക്കയിൽ അടങ്ങിയ വിറ്റാമിൻ സി, കൊളാജൻ എന്ന പ്രോട്ടീൻ ഉത്പാദിപ്പിക്കാൻ സഹായിക്കുകയും ചെയ്യും. 
 

amla juice for healthy and thick hair-rse-
Author
First Published Oct 29, 2023, 9:59 PM IST

മുടികൊഴിച്ചിൽ പലരേയും അലട്ടുന്ന പ്രശ്നമാണ്. നിരവധി ആരോഗ്യ ഗുണങ്ങളുള്ള നെല്ലിക്ക ആയുർവേദ ഔഷധമായി നൂറ്റാണ്ടുകളായി ഉപയോഗിച്ച് വരുന്നു. മുടി സംരക്ഷണത്തിനുള്ള ഒരു പ്രകൃതിദത്ത പരിഹാരമാണ് നെല്ലിക്കയുടെ ജൂസ്‌.

നെല്ലിക്കയിൽ അടങ്ങിയിട്ടുള്ള ഇരുമ്പ്, ഫോസ്ഫറസ്, കാൽസ്യം, വിറ്റാമിൻ സി തുടങ്ങിയ അവശ്യ പോഷകങ്ങൾ അടങ്ങിയിരിക്കുന്നു. ആരോഗ്യത്തിന് മാത്രമല്ല മുടിയുടെ പ്രശ്നങ്ങൾ അകറ്റുന്നതിനും ഉത്തമമാണ്. നെല്ലിക്കയിൽ അടങ്ങിയ വിറ്റാമിൻ സി, കൊളാജൻ എന്ന പ്രോട്ടീൻ ഉത്പാദിപ്പിക്കാൻ സഹായിക്കുകയും ചെയ്യും. 

നെല്ലിക്ക ജ്യൂസ് പതിവായി കുടിക്കുന്നത് മുടിയുടെ പൊട്ടൽ കുറച്ച് മുടികൊഴിച്ചിൽ തടയാനും സഹായിക്കും. ഇത് മാത്രമല്ല തലയോട്ടിയിലെ രക്തചംക്രമണം മെച്ചപ്പെടുത്താനും മുടിയുടെ വേരുകൾക്ക് ആവശ്യമായ പോഷകങ്ങൾ നൽകുന്നതിനും ഉത്തമമാണ്. 

നെല്ലിക്കയുടെ നീര് തലയോട്ടിയിൽ പുരട്ടുന്നത് ചർമ്മ വരൾച്ചയെ സുഖപ്പെടുത്തുന്നതിനും താരൻ അടിഞ്ഞുകൂടുന്നത് തടയുന്നതിനും സഹായിക്കും. കൂടാതെ ഇത് മൂലമുണ്ടാകുന്ന ചൊറിച്ചിൽ അകറ്റാൻ കഴിയുന്ന ആൻറി-ഇൻഫ്ലമേറ്ററി, ആൻറി ബാക്ടീരിയൽ ഗുണങ്ങളും നെല്ലിക്കയിൽ അടങ്ങിയിട്ടുണ്ട്.

രണ്ടോ മൂന്നോ ടേബിൾസ്പൂൺ നെല്ലിക്ക ജ്യൂസ് ഒരു ടേബിൾസ്പൂൺ വെളിച്ചെണ്ണയുമായി ചേർത്ത് മുടിയിൽ പുരട്ടുക. 15 മിനുട്ടിന് ശേഷം മുടി കഴുകി കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇങ്ങനെ ചെയ്യാം. 

രണ്ടോ മൂന്നോ സ്പൂൺ നെല്ലിക്ക ജ്യൂസ് മൈലാഞ്ചിപൊടിയുമായി കലർത്തി മുടിയിൽ പുരട്ടിയ ശേഷം  ഒരു അരമണിക്കൂർ കഴിഞ്ഞു കഴുകുക. ഇത് മുടിക്ക് തിളക്കം കൂട്ടുന്നതിന് കട്ടിയുള്ളതാക്കുകയും ചെയ്യുന്നു. 

അണ്ഡാശയ അർബുദം ; ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങൾ
 

Follow Us:
Download App:
  • android
  • ios