അവാക്കഡോയിൽ വിറ്റാമിൻ എ, ഇ, സി എന്നിവയുണ്ട്. ധാരാളം ആന്റിഓക്സിഡന്റ്സുകൾ അടങ്ങിയിട്ടുണ്ട്. ആരോഗ്യകരമായ കൊഴുപ്പുകളും അടങ്ങിയിട്ടുണ്ട്.
വിവിധ ചർമ്മ പ്രശ്നങ്ങൾ അകറ്റുന്നതിന് മികച്ചൊരു പഴമാണ് അവാക്കാഡോ. ചർമ്മത്തിൻ്റെ ഇലാസ്തികത, ജലാംശം എന്നിവ മെച്ചപ്പെടുത്താൻ സഹായിക്കുന്ന വിറ്റാമിനുകളുടെയും ധാതുക്കളുടെയും ആരോഗ്യകരമായ കൊഴുപ്പുകളും അവാക്കാഡോയിൽ അടങ്ങിയിട്ടുണ്ട്.
അവാക്കഡോയിൽ വിറ്റാമിൻ എ, ഇ, സി എന്നിവയുണ്ട്. ധാരാളം ആന്റിഓക്സിഡന്റ്സുകൾ അടങ്ങിയിട്ടുണ്ട്. ആരോഗ്യകരമായ കൊഴുപ്പുകളും അടങ്ങിയിട്ടുണ്ട്. എണ്ണമയമുള്ള ചർമ്മം, വരണ്ട ചർമ്മം ഏത് ചർമ്മക്കാർക്കും പരീക്ഷിക്കാവുന്ന ഒരു ഫേസ് പാക്കിനെ കുറിച്ചാണ് താഴേ പറയുന്നത്...
ഒന്ന്
2 ടീസ്പൂൺ അവാക്കാഡോ പേസ്റ്റ്, ഒലിവ് ഓയിൽ ഒരു ടീസ്പൂൺ, അര ടീസ്പൂൺ കടലമാവ് എന്നിവ യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. നന്നായി ഉണങ്ങിയതിന് ശേഷം കഴുകി കളയുക.
രണ്ട്
രണ്ട് സ്പൂൺ അവാക്കാഡോ പേസ്റ്റും അൽപം അൽപം തെെരും യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. നന്നായി ഉണങ്ങിയതിന് ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്.
മൂന്ന്
രണ്ട് സ്പൂൺ അവാക്കാഡോ പേസ്റ്റിൽ അൽപം കറ്റാർവാഴ ജെൽ യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. നന്നായി ഉണങ്ങിയതിന് ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകുക. മുഖത്തെ കരുവാളിപ്പ് മാറ്റാൻ മികച്ചതാണ് ഈ ഫേസ് പാക്ക്.
വണ്ണം കുറയ്ക്കാൻ ഓട്സ് ; കഴിക്കേണ്ട വിധം
