ഉലുവയിൽ ട്രൈഗോലെനിൻ, ഫ്ലേവനോയ്ഡുകൾ തുടങ്ങിയ ആൽക്കലോയിഡുകൾ അടങ്ങിയിട്ടുണ്ട്. ഇവയ്ക്ക് ആൻറി-ഇൻഫ്ലമേറ്ററി, അനാലിസിക്, ആന്റി-കാർസിനോജെനിക് ഗുണങ്ങളുണ്ട്. ഇത് മുടി വളർച്ച വർദ്ധിപ്പിക്കുന്നിത് സഹായിക്കുന്നു.
മുടികൊഴിച്ചിൽ ഇന്നത്തെ കാലത്ത് ആളുകളുടെ ഏറ്റവും വലിയ ആശങ്കകളിലൊന്നാണ്. മുടികൊഴിച്ചിൽ രൂപഭാവം മാറ്റുക മാത്രമല്ല ആത്മവിശ്വാസത്തെ ബാധിക്കുകയും ചെയ്യും. മുടി കൊഴിച്ചിലിന് പിന്നിൽ പല കാരണങ്ങളുണ്ടാകാം. സ്ട്രെസ്, ഹോർമോൺ വ്യതിയാനം, തെറ്റായ ഭക്ഷണക്രമം, പോഷകാഹാരക്കുറവ് ഇങ്ങനെ പല കാരണങ്ങൾ കൊണ്ട് മുടികൊഴിച്ചിലുണ്ടാകാം. മുടികൊഴിച്ചിൽ അകറ്റുന്നതിന് വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ഒരു ഹെയർ പാക്കാണിത് ഇനി പരിചയപ്പെടാൻ പോകുന്നത്...
വേണ്ട ചേരുവകൾ...
ഉലുവ കുതിർത്തത് 1 ടീസ്പൂൺ
അരി കുതിർത്തത് 1 ടീസ്പൂൺ
കറിവേപ്പില 1 പിടി
സവാളയുടെ തൊലി 1 എണ്ണം
പാക്ക് തയ്യാറാക്കുന്ന വിധം...
ആദ്യം ഉലുവയും അരിയും രാത്രി മുഴുവൻ വെള്ളത്തിൽ കുതിർക്കാൻ വയ്ക്കുക. അടുത്ത ദിവസം രാവിലെ കുതിർത്ത ഉലുവയുടെയും അരിയുടെയും വെള്ളം സവാള തൊലിയും കറിവേപ്പിലയും ചേർത്ത് തിളപ്പിക്കുക. നന്നായി തണുക്കുന്നതിനായി മാറ്റിവയ്ക്കുക. ശേഷം ഒരു ബോട്ടിലിൽ നിറഞ്ഞ സ്പ്രേ ചെയ്യുക. 15 മിനുട്ടിന് ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകി കഴുകി കളയുക.
ഉലുവയിൽ ട്രൈഗോലെനിൻ, ഫ്ലേവനോയ്ഡുകൾ തുടങ്ങിയ ആൽക്കലോയിഡുകൾ അടങ്ങിയിട്ടുണ്ട്. ഇവയ്ക്ക് ആൻറി-ഇൻഫ്ലമേറ്ററി, അനാലിസിക്, ആന്റി-കാർസിനോജെനിക് ഗുണങ്ങളുണ്ട്. ഇത് മുടി വളർച്ച വർദ്ധിപ്പിക്കുന്നിത് സഹായിക്കുന്നു. കറിവേപ്പിലയിൽ ആന്റിഓക്‌സിഡന്റുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് തലയോട്ടിയിലെ ഈർപ്പം വർദ്ധിപ്പിക്കുന്നതിനും മൃത രോമകൂപങ്ങളെ നീക്കം ചെയ്യുന്നതിനും സഹായിക്കുന്നു. കൂടാതെ, കറിവേപ്പില മുടിക്ക് ഗുണം ചെയ്യും. കാരണം അവയിൽ ഉയർന്ന ബീറ്റാ കരോട്ടിനും പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. ഇത് മുടികൊഴിച്ചിൽ തടയുന്നതിന് സഹായിക്കുന്നു. ഉള്ളിയിൽ നിന്നുള്ള സൾഫർ കൊളാജൻ ആരോഗ്യകരമായ ചർമ്മകോശങ്ങളുടെ ഉത്പാദനത്തിനും മുടി വളർച്ചയ്ക്കും സഹായിക്കുന്നു.
ശ്രദ്ധിക്കുക, പപ്പായയ്‌ക്കൊപ്പം കഴിക്കാൻ പാടില്ലാത്ത 8 ഭക്ഷണങ്ങൾ

