രാജസ്ഥാനില്‍ യുവതിക്ക് നാല് കാലും മൂന്ന് കൈകളുമായി ഒരു പെണ്‍കുഞ്ഞ് പിറന്നു. ഒപ്പം ജനിച്ച ആണ്‍കുഞ്ഞ് ആരോഗ്യവാനാണ്. മൂന്ന് കുട്ടികളാണ് ഇവരുടെ ഗര്‍ഭപാത്രത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ രണ്ട് കുട്ടികളാണ് പരസ്പരം കൂടിച്ചേര്‍ന്ന നിലയില്‍ ജനിച്ചിരിക്കുന്നത്.

ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാജസ്ഥാനിലെ ടോങ്കിലെ ഒരു സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം നടന്നത്. 24കാരി രാജുവാണ് കുഞ്ഞുങ്ങള്‍ക്ക് ജന്മം  നല്‍കിയത്. നാല് കാലും മൂന്ന് കൈയുമായി ജനിച്ച ഈ പെണ്‍കുട്ടിഞ്ഞിന് ശ്വാസംമുട്ടലുമുണ്ട്. മറ്റ് ആന്തരിക അവയവങ്ങളെല്ലാം സാധാരണ രീതിയിലാണ് പ്രവര്‍ത്തിക്കുന്നത് എന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. 

ശസ്ത്രക്രിയയിലൂടെ അധികമായുളള അവയവങ്ങളെ നീക്കം ചെയ്യാനാകുമെന്നാണ് ഡോക്ടര്‍മാര്‍ പ്രതീക്ഷിക്കുന്നത്. രാജുവും ഭര്‍ത്താവ് ബദുലാല്‍ ദുര്‍ജറും കൂലിപണിചെയ്താണ് ജീവിക്കുന്നത്. പണം ഇല്ലാത്തതിനാലാണ് സ്കാനിങ്ങിന് വിധേയമാകാത്തത്. ഇതിനാലാണ് രണ്ട് കുട്ടികള്‍ പരസ്പരം ചേര്‍ന്നിരുന്നത് കണ്ടെത്താന്‍ ഡോക്ടര്‍മാര്‍ക്ക് കഴിയാതെ പോയത്.