അമിതവണ്ണമുള്ളവർ പകൽ ഉറക്കം ഒഴിവാക്കുന്നതാകും നല്ലത്. അത് ശരീരഭാരം കൂട്ടുകയേയുള്ളൂ. ​കൂടാതെ,പലതരത്തിലുള്ള അസുഖങ്ങളും പിടിപെടാം. എണ്ണ, നെയ്യ്, പഞ്ചസാര, വെണ്ണ എന്നിവ ചേർത്തുണ്ടാക്കിയ പലഹാരങ്ങൾ കഴിക്കുന്നത് തടി കൂട്ടാം. അത് കൂടാതെ, കൊളസ്ട്രോൾ, പ്രമേഹം, ബിപി തുടങ്ങിയ അസുഖങ്ങൾ പിടിപെടാനുള്ള സാധ്യത കൂടുതലാണ്. 

അമിതവണ്ണം പലതരത്തിലുള്ള ആരോ​ഗ്യപ്രശ്നങ്ങളാണ് ഉണ്ടാക്കാറുള്ളത്. കൊളസ്ട്രോൾ, പ്രമേഹം പോലുള്ള അസുഖങ്ങളാകും പ്രധാനമായും പിടിപെടുക. ഫാസ്റ്റ് ഫുഡ്, എണ്ണയിൽ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ, ബേക്കറി പലഹാരങ്ങൾ എന്നിവയുടെ ഉപയോ​ഗം കുറച്ചാൽ അമിതവണ്ണം എളുപ്പം കുറയ്ക്കാനാകും.

Add Asianetnews as a Preferred SourcegooglePreferred

ശരീര ഭാരത്തിന്റെയും ഉയരത്തിന്റെയും അനുപാതമായ ബോഡി മാസ് ഇൻഡക്സ് അഥവാ ബി.എം. ഐ 18.5നും 24.9നും ഇടയിൽ നിലനിർത്താൻ ശ്രദ്ധിക്കുക. നാല് കാര്യങ്ങൾ ഒഴിവാക്കിയാൽ അമിതവണ്ണം എളുപ്പം കുറയ്ക്കാനാകും...

ജങ്ക് ഫുഡും മധുരപാനീയങ്ങളും ഒഴിവാക്കാം...

ജങ്ക് ഫുഡും മധുരപാനീയങ്ങളും ഒഴിവാക്കിയാൽ പൊണ്ണത്തടി കുറയ്ക്കാം. ജങ്ക് ഫുഡ് കഴിക്കുന്നതിലൂടെ ടെെപ്പ് 2 പ്രമേഹം പിടിപെടാമെന്നാണ് പഠനങ്ങൾ പറയുന്നത്. സോഡിയം, ഷു​ഗർ, ഫാറ്റ് എന്നിവ ധാരാളമായി ജങ്ക് ഫുഡിൽ അടങ്ങിയിരിക്കുന്നു. മിക്ക ജങ്ക് ഫുഡുകളിലും കാർബോ​ഹെെഡ്രേറ്റ് അമിതമായി അടങ്ങിയിട്ടുണ്ടെന്നും അതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരാനുള്ള സാധ്യതയും കൂടുതലാണെന്നും വി​ദ​ഗ്ധർ അഭിപ്രായപ്പെടുന്നു. 

പകൽ ഉറക്കം ഒഴിവാക്കുക...

വയറ് നിറയെ ഭക്ഷണം കഴിച്ച ശേഷം പകൽ ഒരു മണിക്കൂറെങ്കിലും ഉറങ്ങുന്ന ചിലരുണ്ട്. അമിതവണ്ണമുള്ളവർ പകൽ ഉറക്കം ഒഴിവാക്കുന്നതാകും നല്ലത്. അത് ശരീരഭാരം കൂട്ടുകയേയുള്ളൂ. ​കൂടാതെ,പലതരത്തിലുള്ള അസുഖങ്ങളും പിടിപെടാം. 

സ്നാക്സ് കഴിക്കരുത്...

 എണ്ണ, നെയ്യ്, പഞ്ചസാര, വെണ്ണ എന്നിവ ചേർത്തുണ്ടാക്കിയ പലഹാരങ്ങൾ കഴിക്കുന്നത് തടി കൂട്ടാം. അത് കൂടാതെ, കൊളസ്ട്രോൾ, പ്രമേഹം, ബിപി തുടങ്ങിയ അസുഖങ്ങൾ പിടിപെടാനുള്ള സാധ്യത കൂടുതലാണ്. 

ചായ, കാപ്പി ഒഴിവാക്കുക...

ദിവസവും നാലോ അഞ്ചോ ചായയോ കാപ്പിയോ കുടിക്കുന്ന ശീലം ചിലർക്കുണ്ട്. ഇടവിട്ട് ചായയോ കാപ്പിയോ കുടിക്കുന്നത് ആരോ​ഗ്യത്തിന് അത്ര നല്ലതല്ല. സ്ഥിരമായി ചായ കുടിച്ചാൽ തടിവയ്ക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.