Asianet News MalayalamAsianet News Malayalam

ശർക്കര ചായ കുടിച്ചാൽ ലഭിക്കും ഈ ​ഗുണങ്ങൾ

പഞ്ചസ്സാരയ്ക്ക് പകരം ശര്‍ക്കര ഉപയോഗിക്കുന്നത് തടി കൂടാതെ, ശരീരഭാരം നിയന്ത്രിക്കാന്‍ നല്ലതാണ്. ഇതില്‍ കലോറി കുറവായതതനാല്‍ തന്നെ ശരീരഭാരം നിയന്ത്രിച്ച് നിര്‍ത്താന്‍ സഹായിക്കും. ശർക്കര ചായ ദഹനത്തിന്റെ ആരോഗ്യം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. 
 

benefits drinking jaggery tea
Author
First Published Nov 17, 2023, 5:55 PM IST

പായസം, അട എന്നിവയിലൊക്കെയാണല്ലോ ശർക്കര ഉപയോ​ഗിക്കാറുള്ളത്. ശർക്കര കഴിച്ചാൽ ലഭിക്കുന്ന ആരോ​ഗ്യ​ഗുണങ്ങൾ പലരും അറിയാതെ പോകുന്നു. ഇനി മുതൽ ദിവസവും ഒരു നേരം ശർക്കര ചായ കുടിക്കുന്നത് ശീലമാക്കൂ.
ഇരുമ്പ്, മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയ വിറ്റാമിനുകളും ധാതുക്കളും ശർക്കരയിൽ അടങ്ങിയിട്ടുണ്ട്. 

പഞ്ചസ്സാരയ്ക്ക് പകരം ശർക്കര ഉപയോഗിക്കുന്നത് തടി കൂടാതെ, ശരീരഭാരം നിയന്ത്രിക്കാൻ നല്ലതാണ്. ഇതിൽ കലോറി കുറവായതതനാൽ തന്നെ ശരീരഭാരം നിയന്ത്രിച്ച് നിർത്താൻ സഹായിക്കും. ശർക്കര ചായ ദഹനത്തിന്റെ ആരോഗ്യം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. 

ഇരുമ്പിന്റെ അളവ് കൂട്ടാൻ മികച്ചൊരു പരിഹാരമാണ് ശർക്കര. വിളർച്ചയുടെ ലക്ഷണങ്ങൾ കുറയ്ക്കാൻ ശർക്കര സഹായിക്കുന്നു. വിളർച്ചയെ ചെറുക്കാൻ ദിവസവും ഒരു ​ഗ്ലാസ് ശർക്കര ചായ കുടിക്കാവുന്നതാണ്. ഭക്ഷണത്തിന് ശേഷം ദഹനത്തെ ഉത്തേജിപ്പിക്കുന്നതിന് ഭക്ഷണത്തിന് ശേഷം ശർക്കര കഴിക്കാറുണ്ട്. ഇത് ദഹന എൻസൈമുകൾ സജീവമാക്കാൻ സഹായിക്കുന്നു.

ശർക്കരയിൽ ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ അടങ്ങിയിട്ടുണ്ട്. സമ്പന്നമായ പോഷകഗുണമുള്ളതിനാൽ പ്രതിരോധശേഷി വർദ്ധിപ്പിച്ച് അണുബാധകളെ ചെറുക്കാൻ ഇതിന് കഴിയും. ശർക്കരയിൽ അടങ്ങിയിരിക്കുന്ന സെലിനിയവും സിങ്കും ഓക്സിഡേറ്റീവ് സമ്മർദ്ദത്തിൽ നിന്നും സംരക്ഷിക്കാൻ സഹായിക്കും.

ശർക്കരയിൽ സിങ്ക്, സെലിനിയം തുടങ്ങിയ അവശ്യ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ധാതുക്കളും ആന്റിഓക്‌സിഡന്റുകളും മറ്റ് പോഷകങ്ങളും അടങ്ങിയിട്ടുള്ളതിനാൽ ശർക്കര ചായ കുടിക്കുന്നത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു.

ശർക്കര ചായയിൽ പ്രകൃതിദത്തവും സുപ്രധാനവുമായ നിരവധി പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ആർത്തവ ക്രമക്കേടുകൾ പരിഹരിക്കുന്നതിന് സഹായിക്കുന്നു. ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്യാനും മലബന്ധം ഒഴിവാക്കാനും, ചർമ്മത്തിന് തിളക്കം, ജലാംശം, ആരോഗ്യം എന്നിവ നൽകാനും ഇത് സഹായിക്കുന്നു. 

ഈന്തപ്പഴം നെയ്യിൽ മുക്കി കഴിക്കാറുണ്ടോ? എങ്കില്‍ നിങ്ങളറിയേണ്ടത്...

 

 

Follow Us:
Download App:
  • android
  • ios