Asianet News MalayalamAsianet News Malayalam

മുഖത്തെ കറുത്തപാടുകൾ മാറാൻ പപ്പായ ഇങ്ങനെ ഉപയോ​ഗിക്കാം

പപ്പായയ്ക്ക് സ്വാഭാവിക ബ്ലീച്ചിംഗ് ഗുണങ്ങളുണ്ട്. ഇത് കറുത്ത പാടുകളും മുഖക്കുരു പാടുകളും ലഘൂകരിക്കാൻ സഹായിക്കും. ജലത്തിന്റെ ഉയർന്ന ഉള്ളടക്കവും അകത്ത് നിന്ന് പ്രവർത്തിക്കുകയും ചെയ്യുന്നു. ഈ പഴം ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ചർമ്മത്തെ ഈർപ്പമുള്ളതും മിനുസമാർന്നതുമാക്കുന്നു.

benefits of papaya for healthy skin
Author
First Published Sep 9, 2022, 8:55 PM IST

സൗന്ദര്യ സംരക്ഷണത്തിന് ഏറ്റവും മികച്ചതാണ് പപ്പായ. പപ്പായയിൽ പപ്പൈൻ എന്ന എൻസൈം അടങ്ങിയിരിക്കുന്നു. ഇത് ചർമ്മത്തെ ആരോഗ്യകരമാക്കുകയും ചർമ്മത്തിന്റെ ഇലാസ്തികത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇതിലെ നല്ല കൊളാജൻ ചുളിവുകൾ കുറയ്ക്കാനും ചർമ്മത്തിലെ ജലാംശം വർദ്ധിപ്പിക്കാനും സഹായിക്കുന്നു.

പപ്പായയ്ക്ക് സ്വാഭാവിക ബ്ലീച്ചിംഗ് ഗുണങ്ങളുണ്ട്. ഇത് കറുത്ത പാടുകളും മുഖക്കുരു പാടുകളും ലഘൂകരിക്കാൻ സഹായിക്കും. ജലത്തിന്റെ ഉയർന്ന ഉള്ളടക്കവും അകത്ത് നിന്ന് പ്രവർത്തിക്കുകയും ചെയ്യുന്നു. ഈ പഴം ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ചർമ്മത്തെ ഈർപ്പമുള്ളതും മിനുസമാർന്നതുമാക്കുന്നു.

പപ്പായയിലെ മറ്റ് ആന്റിഓക്‌സിഡന്റുകൾ ചർമ്മത്തിന് സ്വാഭാവിക തിളക്കവും മികച്ച ഘടനയും നൽകാനും ഇത് സഹായിക്കുന്നതായി വിദ​ഗ്ധർ പറയുന്നു. മുഖസൗന്ദര്യത്തിന് പപ്പായ ഏതൊക്കെ രീതിയിൽ ഉപയോ​ഗിക്കാമെന്നറിയാം...

ഒന്ന്...

അരക്കപ്പ് നല്ല പഴുത്ത പപ്പായ എടുത്തതിനുശേഷം നന്നായി ഉടയ്ക്കുക. ഇതിലേക്ക് ഒരു ടീസ്പൂൺ നാരങ്ങാനീര്, ഒരു ടീസ്പൂൺ മുൾട്ടാണി മിട്ടി എന്നിവ ചേർത്ത് യോജിപ്പിച്ച ശേഷം മുഖത്തും കഴുത്തിലും തേച്ചു പിടിപ്പിക്കാം. നന്നായി ഉണങ്ങിയതിനുശേഷം 15 മിനിറ്റ് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ മുഖം കഴുകുക. മുഖത്തിന്റെ തിളക്കം വർദ്ധിപ്പിക്കാനും പാടുകൾ അകറ്റാനും ഈ പാക്ക് സഹായിക്കും.

രണ്ട്...

അരക്കപ്പ് പപ്പായ നന്നായി ഉടച്ച് അതിലേക്ക് രണ്ട് ടീസ്പൂൺ പാൽ ചേർത്ത് മിക്സ് ചെയ്യുക. ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടി 15 മിനിറ്റ് കഴിഞ്ഞ് കഴുകാവുന്നതാണ്. വരണ്ട ചർമ്മം ഉള്ളവർക്ക് മുഖത്തിന്റെ ഈർപ്പം നിലനിർത്താൻ ഈ പാക്ക് സഹായിക്കും.

മൂന്ന്...

ഒരു പകുതി വെള്ളരിക്ക ചെറിയ കഷണങ്ങളായി അരിഞ്ഞടുത്ത് അതിലേയ്ക്ക് കാൽ കപ്പ് പപ്പായ കഷ്ണങ്ങളും കാൽക്കപ്പ് പഴുത്ത വാഴപ്പഴവും ചേർത്ത് മിക്സിയിലിട്ട് നന്നായി അരച്ച് നല്ല പേസ്റ്റാക്കി എടുക്കുക. ഇത് മുഖത്തും കഴുത്തിലും തേച്ചു പിടിപ്പിച്ച് 15 മിനിറ്റ് കാത്തിരിക്കുക. ശേഷം ചെറുചൂടുള്ള വെള്ളം ഉപയോ​ഗിച്ച് മുഖം കഴുകുക. ആഴ്ചയിൽ ഒരു തവണ ഈ പാക്ക്. മുഖം തിളക്കമുള്ളതാകാൻ ഈ പാക്ക് സഹായിക്കും.

നിസാരമെന്ന് തോന്നും, പക്ഷേ 'സ്കിൻ' രോഗങ്ങൾ അടക്കം പലതിലേക്കും നയിക്കുന്നൊരു പ്രശ്നം...

 

Follow Us:
Download App:
  • android
  • ios