Asianet News MalayalamAsianet News Malayalam

വൃക്കരോഗമുള്ളവർ നിർബന്ധമായും കഴിക്കേണ്ട ആറ് മികച്ച ഭക്ഷണങ്ങൾ

നിയന്ത്രിതമല്ലാത്ത രക്തത്തിലെ പഞ്ചസാരയുടെ അളവും ഉയർന്ന രക്തസമ്മർദവും വൃക്കകളിലെ രക്തക്കുഴലുകളെ തകരാറിലാക്കുന്നു. ഇത് വൃക്കയുടെ പ്രവർത്തനത്തെ ബാധിക്കുന്നു. 

Best Foods for People with Kidney Disease
Author
Trivandrum, First Published Mar 12, 2020, 9:11 AM IST

വൃക്കരോഗികളുടെ എണ്ണം ഓരോ ദിവസം കഴിയുന്തോറും കൂടി വരികയാണ്.  രക്തസമ്മർദം നിയന്ത്രിക്കുന്ന ഹോർമോണുകളെ പുറപ്പെടുവിക്കുക, ശരീരത്തിലെ ഫ്ലൂയിഡുകളെ ബാലൻസ് ചെയ്യുക, മൂത്രത്തിന്റെ ഉൽപ്പാദനം അങ്ങനെ നിരവധി ജോലികൾ വൃക്കകൾക്കുണ്ട്. പ്രമേഹവും ഉയർന്ന രക്തസമ്മർദവുമാണ് വൃക്കരോഗത്തിന് സാധ്യത കൂട്ടുന്ന ഘടകങ്ങൾ. പൊണ്ണത്തടി, പുകവലി,  പ്രായം, ലിംഗം ഇവയും രോഗസാധ്യത കൂട്ടുന്നു.

വൃക്കയിലെ കല്ല്​ അലിഞ്ഞുപോകാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ

നിയന്ത്രിതമല്ലാത്ത രക്തത്തിലെ പഞ്ചസാരയുടെ അളവും ഉയർന്ന രക്തസമ്മർദവും വൃക്കകളിലെ രക്തക്കുഴലുകളെ തകരാറിലാക്കുന്നു. ഇത് വൃക്കയുടെ പ്രവർത്തനത്തെ ബാധിക്കുന്നു. വൃക്കകൾ ശരിയായി പ്രവർത്തിക്കാതെ വരുമ്പോൾ രക്തത്തിൽ ഭക്ഷണത്തിൽ നിന്നുൾപ്പെടെയുള്ള മാലിന്യം അടിഞ്ഞു കൂടുന്നു. വൃക്കരോഗങ്ങളുള്ളവർ നിർബന്ധമായും കഴിക്കേണ്ട ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം...

ഒന്ന്...

 പോഷകസമ്പുഷ്ടമായ ഈ  പച്ചക്കറിയിൽ ജീവകം സി, കെ, ബി വൈറ്റമിൻ ആയ ഫോളേറ്റ് ഇവയുണ്ട്. ഇൻ‍‍ഡോൾ പോലുള്ള ആന്റി ഇൻഫ്ലമേറ്ററി സംയുക്തങ്ങളും നാരുകളും ഇതിലുണ്ട്.

Best Foods for People with Kidney Disease

രണ്ട്...

ജീവകം സി, ആന്റി ഓക്സിഡന്റായ ഫ്ലവനോയ്ഡുകൾ ഇവ മുന്തിരിയിലുണ്ട്. ഇൻഫ്ലമേഷൻ കുറയ്ക്കുന്നു. പ്രമേഹത്തിനെ പ്രതിരോധിക്കുന്നു. ഹൃദയാരോഗ്യമേകുന്ന റെസ്‍വെറാട്രോൾ എന്ന ഫ്ലേവനോയ്ഡും ഇതില്‍ ധാരാളമുണ്ട്. 

മൂന്ന്...

 മുട്ടയുടെ മഞ്ഞക്കുരു പോഷകസമ്പന്നമാണെങ്കിലും അവയിൽ ഫോസ്ഫറസ് ധാരാളമുണ്ട്. അതുകൊണ്ടു തന്നെ റീനൽ ഡയറ്റ് പിന്തുടരുന്നവർക്ക് മുട്ടയുടെ വെള്ളയാണ് നല്ലത്. വൃക്കകൾക്ക് ദോഷം വരുത്താത്ത പ്രോട്ടീൻ മുട്ടവെള്ളയിലുണ്ട്. ഡയാലിസിസിനു വിധേയരാകുന്ന രോഗികൾക്ക് മികച്ച ഒരു ഭക്ഷണമാണിത്.

ഇന്ന് ലോക വൃക്ക ദിനം; അറിയാം അവഗണിക്കാൻ പാടില്ലാത്ത വൃക്കരോഗത്തിന്‍റെ ലക്ഷണങ്ങള്‍

നാല്...

 വൃക്കരോഗമുള്ളവർ സോഡിയത്തിന്റെയും ഉപ്പിന്റെയും അളവും കുറയ്ക്കണം, വെളുത്തുള്ളി ഉപ്പിനു പകരമായി രുചിയും പോഷകഗുണവും ഏകുന്നു. മാംഗനീസ്, ജീവകം സി, ജീവകം ബി 6 ഇവയും സൾഫർ സംയുക്തങ്ങളും വെളുത്തുള്ളിയിലുണ്ട്.

Best Foods for People with Kidney Disease

അഞ്ച്...

വൃക്കരോഗമുള്ളവർ ഒലിവ് ഓയിൽ ഉപയോഗിക്കുന്നത് നല്ലതാണ്. ആരോഗ്യകരമായ കൊഴുപ്പിന്റെ ഉറവിടമാണിത്. ഒലേയിക് ആസിഡ് എന്ന മോണോ അൺസാച്ചുറേറ്റഡ് ഫാറ്റ് ആണ് ഇതിൽ  ഉള്ളത്. ഇതിന് ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉണ്ട്.
 

Follow Us:
Download App:
  • android
  • ios