ഈ മാര്‍ച്ച് മാസം കുറച്ച് കൂടുതല്‍ കരുതല്‍ വേണമെന്നാണ് കാനഡയിലെ യോക് യൂണിവേഴ്സിറ്റിയിലെ അധ്യാപികയും പേന്‍ ശല്യം ഒഴിവാക്കുന്നതില്‍ വിദഗ്തയുമായി സ്റ്റാസി സില്‍വര്‍സ്റ്റൈന്‍ പറയുന്നത്.

പേന്‍ ശല്യം എല്ലാവരെയും അസ്വസ്ഥപ്പെടുത്തുന്ന ഒന്നാണ്. പ്രത്യേകിച്ച് കുട്ടികളിലാണ് പേന്‍ ശല്യം കൂടുതലായി കാണപ്പെടുന്നത്. ശരീരത്തിലെ വൃത്തിക്കുറവും മറ്റുള്ളവരില്‍ നിന്ന് പടരുന്നതുമാണ് പേന്‍ ശല്യം ഉണ്ടാകുന്നതിന്റെ പ്രധാന കാരണം.

കുട്ടികളിലെ ഈ പേന്‍ ശല്യം ഒഴിവാക്കാന്‍ രക്ഷിതാക്കള്‍ പലതും പരീക്ഷിക്കുന്നുണ്ടാകാം. ഈ മാര്‍ച്ച് മാസം കുറച്ച് കൂടുതല്‍ കരുതല്‍ വേണമെന്നാണ് കാനഡയിലെ യോക് യൂണിവേഴ്സിറ്റിയിലെ അധ്യാപികയും പേന്‍ ശല്യം ഒഴിവാക്കുന്നതില്‍ വിദഗ്തയുമായി സ്റ്റാസി സില്‍വര്‍സ്റ്റൈന്‍ പറയുന്നത്. 'സൂപ്പര്‍ പേനുകള്‍' എന്ന ഗണതില്‍പ്പെട്ട ഇവ ഈ മാര്‍ച്ചില്‍ കൂടുതലായി കാണപ്പെടാന്‍ സാധ്യതയുണ്ടെന്നും ഇവര്‍ പറയുന്നു. പേന്‍ ശല്യം ഒഴിവാക്കുന്നതിനുളള ചികിത്സയെയും മരുന്നുകളെയും പോലും ശക്തരായ ഈ സൂപ്പര്‍ പേനുകള്‍ തടയുമെന്നാണ് വിദഗ്തര്‍ പറയുന്നത്. 

കീടാനാശിനികള്‍രക്ക് പ്രതിരോധശക്തി നല്‍കുന്നവയാണ് സൂപ്പര്‍ പേനുകള്‍. മാര്‍ച്ച് മാസം ഇത് കൂടുതലായി കാണപ്പെടും. അതിനാല്‍ രക്ഷിതാക്കള്‍ കൂടുതലായി ശ്രദ്ധിക്കണമെന്നും വിദഗ്തര്‍ പറയുന്നു. നോര്‍ത്ത് അമേരിക്കയിലാണ് ഇവ കൂടുതലായി കാണപ്പെടുക. പേന്‍ ശല്യം ഒഴിവാക്കാനുള്ള ചികിത്സയോടൊപ്പം കുട്ടിയുടെ തല എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. പേന്‍ ശല്യമുള്ള മറ്റ് കുട്ടികളുടെ അടുത്ത് ഇരുത്താതിരിക്കാന് ശ്രമിക്കുക. പേന്‍ വരുന്ന ചീപ്പുകള്‍ ഉപയോഗിക്കുക, വസ്ത്രങ്ങള്‍ വൃത്തിയായി സൂക്ഷിക്കുക തുടങ്ങിയ കാര്യങ്ങളില്‍ കൂടുതലായി ശ്രദ്ധിക്കണം.