നേരത്തെ കോര്‍ബെവാക്‌സ് ഡോസ് സ്വീകരിക്കാന്‍ 990 രൂപയാണ് നല്‍കേണ്ടിയിരുന്നത്. വൈറസിൽ നിന്ന് പരമാവധി കുട്ടികളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് തങ്ങളുടെ വാക്സിൻ വില കുറച്ചതെന്ന് ബയോളജിക്കൽ ഇ. ഔദ്യോഗിക പ്രസ്താവനയിൽ വിശദീകരിച്ചു. 

ഹൈദരാബാദ് ആസ്ഥാനമായുള്ള വാക്‌സിൻ, ഫാർമസ്യൂട്ടിക്കൽ സ്ഥാപനമായ ബയോളജിക്കൽ ഇ. ലിമിറ്റഡിന്റെ കൊവിഡ് വാക്‌സിന്റെ വില കുറച്ചു. തങ്ങളുടെ കൊവിഡ്-19 വാക്‌സിൻ കോർബെവാക്‌സിന്റെ വില ജിഎസ്‌ടി ഉൾപ്പെടെ ഒരു ഡോസിന് 840 രൂപയിൽ നിന്ന് 250 രൂപയായി കുറച്ചതായി കമ്പനി അറിയിച്ചു. 

സ്വകാര്യ വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ നിന്ന് ഈടാക്കുന്ന വിലയാണിത്. ജിഎസ്ടി അടക്കമാണ് പുതിയ വില.സ്വകാര്യ വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ നിന്ന് കോർബെവാക്‌സ് ഡോസ് സ്വീകരിക്കുമ്പോൾ 400 രൂപ നൽകിയാൽ മതി. നികുതി അടക്കമാണ് ഈ വിലയെന്നും കമ്പനി അറിയിച്ചു. 

നേരത്തെ കോർബെവാക്‌സ് ഡോസ് സ്വീകരിക്കാൻ 990 രൂപയാണ് നൽകേണ്ടിയിരുന്നത്. വൈറസിൽ നിന്ന് പരമാവധി കുട്ടികളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് തങ്ങളുടെ വാക്സിൻ വില കുറച്ചതെന്ന് ബയോളജിക്കൽ ഇ. ഔദ്യോഗിക പ്രസ്താവനയിൽ വിശദീകരിച്ചു. ഏപ്രിലിൽ അഞ്ച് വയസ്സിനും 12 വയസ്സിനും ഇടയിലുള്ള കുട്ടികൾക്ക് അടിയന്തര ഉപയോഗത്തിന് കോർബെവാക്‌സ് നൽകാൻ ഡ്രഗസ് കൺട്രോളർ അനുമതി നൽകിയിരുന്നു.

കൊവിഡ് 19 വാക്‌സിൻ Corbevax-നുള്ള വാക്‌സിനേഷൻ സ്ലോട്ട് Co-WIN ആപ്പ് വഴിയോ 12 മുതൽ 17 വയസ്സുവരെയുള്ള കുട്ടികൾക്കുള്ള Co-WIN പോർട്ടൽ വഴിയോ ബുക്ക് ചെയ്യാമെന്ന് ബയോളജിക്കൽ ഇ സൂചിപ്പിച്ചു. ഇതുവരെ 43.9 ദശലക്ഷം ഡോസ് Corbevax കുട്ടികൾക്ക് നൽകിയിട്ടുണ്ട്. 

കൊറോണ വൈറസിന്റെ റീകോമ്പിനന്റ് പ്രോട്ടീൻ സബ് യൂണിറ്റ് വാക്സിൻ ആണ് കോർബെവാക്സ്. ബയോളജിക്കൽ ഇ.ലിമിറ്റഡ് ടെക്സസ് ചിൽഡ്രൻസ് ഹോസ്പിറ്റൽ, ബെയ്‌ലർ കോളേജ് ഓഫ് മെഡിസിൻ എന്നിവയുമായി സഹകരിച്ച് കോർബെവാക്സ് വികസിപ്പിച്ചെടുത്തു. 

Read more വിദേശത്തേക്ക് പോകുന്നവര്‍ക്ക് ഇനി ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ വേഗത്തില്‍ എടുക്കാം