കൊവിഡ് പോസിറ്റീവായവരിലും ഭേദമായവരിലും കണ്ടുവരുന്ന അപകടകരമായ അണുബാധയാണ് 'മ്യൂക്കോമൈക്കോസിസ്' അഥവാ 'ബ്ലാക്ക് ഫംഗസ്'. നാസികാദ്വാരം, മാക്സില്ലറി സൈനസ് എന്നിവയുടെ അണുബാധയായിട്ടാണ് ഇത് കൂടുതലായി കാണപ്പെട്ടിരുന്നത്. 

സൂറത്തില്‍ കൊവിഡ് രോഗം ഭേദമായ 23 വയസുള്ള യുവാവിന്‍റെ തലച്ചോറില്‍ ബ്ലാക്ക് ഫംഗസിന്‍റെ സാന്നിധ്യം. കൊവിഡ് പോസിറ്റീവായവരിലും ഭേദമായവരിലും കണ്ടുവരുന്ന അപകടകരമായ അണുബാധയായ 'മ്യൂക്കോമൈക്കോസിസ്' നാസികാദ്വാരം, മാക്സില്ലറി സൈനസ് എന്നിവയുടെ അണുബാധയായാണ് വിലയിരുത്തിയിരുന്നത്. സൂറത്തിലെ കൊസാംമ്പ സ്വദേശിയിലാണ് തലച്ചോറില്‍ ബ്ലാക്ക് ഫംഗസ് കണ്ടെത്തിയത്.

ശസ്ത്രക്രിയയും ബയോപ്സിക്കും ശേഷമാണ് യുവാവിന്‍റെ തലച്ചോറില്‍ ബ്ലാക്ക് ഫംഗസ് കണ്ടെത്തിയത്. എംആര്‍ സ്കാനിംഗിന് വിധേയമാക്കിയപ്പോള്‍ യുവാവിന് അപസ്മാരമുണ്ടായിരുന്നു. തലച്ചോറില്‍ നീര്‍ക്കെട്ടും ശ്രദ്ധയില്‍പ്പെട്ടു. ഇത് വര്‍ധിക്കാനും ശരീരത്തിന്‍റെ ചലനത്തെ സാരമായി ബാധിക്കുകയും ആയിരുന്നു. ഇതോടെ വിദഗ്ധ ചികിത്സയ്ക്കായി യുവാവിനെ സൂറത്തിലേക്ക് മാറ്റുകയായിരുന്നു. ഇതിന് പിന്നാലെയാണ് യുവാവിനെ വിശദപരിശോധനയ്ക്ക് വിധേയമാക്കിയത്.

തലച്ചോറില്‍ ബ്ലാക്ക് ഫംഗസിന്‍റെ സാന്നിധ്യം കണ്ടെത്തുന്ന സംഭവം ആദ്യമായാണ് കാണുന്നതെന്നാണ് ന്യൂറോ സര്‍ജനായ ഡോ ചിത്രോഡ ടൈംസ് ഓഫ് ഇന്ത്യയോട് വിശദമാക്കിയത്. കൊവിഡ് പോസിറ്റീവായവരിലും ഭേദമായവരിലും കണ്ടുവരുന്ന അപകടകരമായ അണുബാധയാണ് 'മ്യൂക്കോമൈക്കോസിസ്' അഥവാ 'ബ്ലാക്ക് ഫംഗസ്'. നാസികാദ്വാരം, മാക്സില്ലറി സൈനസ് എന്നിവയുടെ അണുബാധയായിട്ടാണ് ഇത് കൂടുതലായി കാണപ്പെട്ടിരുന്നത്.

സാധാരണ ഗതിയില്‍ അനിയന്ത്രിതമായ പ്രമേഹം, രോഗപ്രതിരോധ ശേഷി കുറവുള്ളവർ, ക്യാൻസർ രോഗികൾ, ക്യാൻസർ രോഗത്തിന് മരുന്നെടുക്കുന്നവർ, ഇടക്കിടക്ക് രക്തം കയറ്റുന്ന രോഗികൾ, ഉയർന്ന അളവിൽ സ്റ്റിറോയ്ഡ് മരുന്ന് ഉപയോഗിക്കുന്നവർ, എച്ച്.ഐ.വി. രോഗബാധിതർ എന്നിവര്‍ക്ക് ഈ അണുബാധയുണ്ടാവാനുള്ള സാധ്യത ഏറെയാണ്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona