താരങ്ങളില്‍ ഭൂരിഭാഗം പേരും തങ്ങളുടെ വര്‍ക്കൗട്ട് വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ തന്നെ മറ്റുള്ളവരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ സമാനമായ രീതിയില്‍ ബോളിവുഡിലെ മുതിര്‍ന്ന ഒരു ഹീറോയുടെ വര്‍ക്കൗട്ട് വീഡിയോ ആണ് ആരാധകരെ അതിശയപ്പെടുത്തുന്നത്.
ഫിറ്റ്നസിന്‍റെ കാര്യത്തില്‍ ഒട്ടും വിട്ടുവീഴ്ച ചെയ്യാത്തവരാണ് ഇന്ന് മിക്ക സിനിമാതാരങ്ങളും. പ്രത്യേകിച്ച് ബോളിവുഡ് താരങ്ങളാണ് ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്താറ് എന്നത് നമുക്ക് നിരീക്ഷിച്ചാല്‍ മനസിലാകും. പ്രായമോ ലിംഗവ്യത്യാസമോ സിനിമയിലെ അവസരങ്ങളുടെ വലുപ്പ-ചെറുപ്പമോ കണക്കിലെടുക്കാതെ ബോളിവുഡില്‍ മിക്കവരും ഫിറ്റ്നസിന് വേണ്ടി ഏറെ അധ്വാനിക്കുന്നത് കാണാം.
താരങ്ങളില്‍ ഭൂരിഭാഗം പേരും തങ്ങളുടെ വര്‍ക്കൗട്ട് വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ തന്നെ മറ്റുള്ളവരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ സമാനമായ രീതിയില്‍ ബോളിവുഡിലെ മുതിര്‍ന്ന ഒരു ഹീറോയുടെ വര്‍ക്കൗട്ട് വീഡിയോ ആണ് ആരാധകരെ അതിശയപ്പെടുത്തുന്നത്.
മറ്റാരുമല്ല, 'ഗുപ്ത്- ദ ഹിഡൻ ട്രൂത്ത്', 'ബര്‍സാത്ത്', 'സോള്‍ജ്യര്‍', 'ബിച്ചൂ', 'അജ്നബീ' തുടങ്ങിയ ഹിറ്റ് ആക്ഷൻ ചിത്രങ്ങളിലൂടെ തിളങ്ങിയ ബോബി ഡിയോളിന്‍റെതാണ് ഈ വര്‍ക്കൗട്ട് വീഡിയോ. ബോബി ഡിയോളിന്‍റെ പിതാവും ബോളിവുഡിലെ മുതിര്‍ന്ന താരവുമായ ധര്‍മ്മേന്ദ്രയാണ് തന്‍റെ സോഷ്യല്‍ മീഡിയ പേജിലൂടെ മകന്‍റെ വീഡിയോ പങ്കിട്ടിരിക്കുന്നത്.
അമ്പത്തിനാല് വയസാണ് ഇപ്പോള്‍ ബോബിക്ക്. ഈ പ്രായത്തിലും എങ്ങനെയാണ് ഇത്ര കിടിലനായി ശരീരം നോക്കുന്നത് എന്നാണ് ആരാധകരുടെ അത്ഭുതം. പുതുതായി ഇറങ്ങാനിരിക്കുന്ന സിനിമകള്‍ക്ക് വേണ്ടി മകന്‍റെ തയ്യാറെടുപ്പ് എന്ന അടിക്കുറിപ്പോടെയാണ് അച്ഛൻ വീഡിയോ പങ്കിട്ടിരിക്കുന്നത്. ഇത് കണ്ടതോടെ താരത്തിന്‍റെ പ്രായത്തിന്‍റെ കാര്യത്തിലാണ് അധികപേര്‍ക്കും സംശയം വന്നത്. അമ്പത്തിനാലുകാരനാ ഒരാളുടെ ചര്‍മ്മമോ ശരീരമോ ഒന്നും ഇത്ര ഭംഗിയായി ഇരിക്കില്ലെന്നാണ് അധികപേരും കമന്‍റ് ചെയ്യുന്നത്.
ബൈസെപ്സ് കേള്‍സ് മുതല്‍ പുഷ്-അപ്സ് വരെ എടുക്കുന്നത് ബോബിയുടെ വീഡിയോയില്‍ കാണാം. വര്‍ക്കൗട്ടെല്ലാം തന്നെ അനായാസമായി, തീര്‍ത്തും പ്രൊഷണലായാണ് ഇദ്ദേഹം ചെയ്യുന്നത്. ആക്ഷൻ സിനിമകള്‍ നല്‍കിയ അനുഭവവും കരുത്തും തന്നെയാണ് താരത്തിന് ഇതിന് സഹായകമായിട്ടുണ്ടാവുകയെന്നും ആരാധകര്‍ ഊഹിക്കുന്നു. ഇനിയും ബോബിയുടേതായി വരാനിരിക്കുന്നത് ആക്ഷൻ ചിത്രങ്ങള്‍ തന്നെയാണെന്നതും ശ്രദ്ധേയമാണ്. പൊലീസ് വേഷം അടക്കം തന്‍റെ വരാനിരിക്കുന്ന റോളുകള്‍ക്കെല്ലാം ബോബി ശരീരം ഇത്തരത്തില്‍ തയ്യാറാക്കി വയ്ക്കേണ്ടതുണ്ട്. ഈ തയ്യാറെടുപ്പ് തന്നെയാണ് വീഡിയോയില്‍ കാണുന്നത്.
ബോബിയുടെ വീഡിയോ...
Also Read:- വൃക്ക പ്രശ്നത്തിലാണെന്ന് കാണിക്കുന്ന ലക്ഷണങ്ങള്‍? എന്ത് ടെസ്റ്റ് ആണ് ചെയ്യേണ്ടത്?

