Asianet News MalayalamAsianet News Malayalam

അൾസറിലേക്ക് നയിക്കുന്ന അഞ്ച് ശീലങ്ങൾ

ആഹാരം സമയാസമയത്ത് കഴിക്കാതിരിക്കുകയോ വേണ്ടത്ര കഴിക്കാതിരിക്കുകയോ ചെയ്യുന്നവർക്കാണ് സാധാരണ ഗതിയിൽ അൾസർ വരാറുള്ളത്. ചിട്ടയായ ആഹാരരീതിയിലൂടെ അള്‍സറിനെ അകറ്റിനിര്‍ത്താവുന്നതാണ്. 

causes of Stomach Ulcer and how to prevent
Author
Trivandrum, First Published Apr 27, 2020, 8:39 AM IST

മലയാളികളുടെ ജീവിതചര്യ മാറിയതോടെ പല അസുഖങ്ങളും കടന്നുവരുന്നു. വയറിനുണ്ടാകുന്ന പ്രശ്‌നങ്ങളാണ് ഇതില്‍ പ്രധാനം. അതില്‍ത്തന്നെ അള്‍സര്‍ ഒരു വില്ലനാണ്. ദൈനംദിന ജീവിതത്തില്‍ ഏറെ അസ്വസ്ഥതകള്‍ക്ക് ഇത് കാരണമാകുന്നു. ഏതൊരസുഖം പോലെയും തക്കസമയത്ത് ചികിത്സിച്ചില്ലെങ്കില്‍ ഈ രോഗം കൂടുതല്‍ സങ്കീര്‍ണതകള്‍ സൃഷ്ടിക്കുന്നു.

ആമാശയത്തെയും ചെറുകുടലിനെയും ബാധിക്കുന്ന അൾസറാണ് 'പെപ്റ്റിക് അൾസർ' . ദഹനനാളത്തിൽ ഏറ്റവും കൂടുതലായുണ്ടാകുന്ന ഒരു തരം വൃണമാണ് ഇത്. ദഹനനാളത്തിലെ 'മ്യൂക്കോസ' എന്ന ആവരണപാളിയിൽ 0.5 സെന്റീമീറ്ററോ അതിലധികമോ ആയ വലിപ്പമുള്ള വൃണങ്ങളെയാണ് 'പെപ്റ്റിക് അൾസർ' എന്ന് വിളിക്കുന്നത്.

രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവരാണോ? അള്‍സറിനെ പേടിക്കുക; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...

വയറുവേദന തന്നെയാണ് അള്‍സറിന്റെ പ്രധാന ലക്ഷണം. വയറിന്റെ മേല്‍ഭാഗത്ത് വേദന, എരിച്ചില്‍, ഛര്‍ദി, വയര്‍ വീര്‍ക്കല്‍, ദഹനക്കുറവ്, എന്നിവയാണ് സാധാരണ കണ്ടുവരാറുള്ള ലക്ഷണങ്ങള്‍. ആഹാരം സമയാസമയത്ത് കഴിക്കാതിരിക്കുകയോ വേണ്ടത്ര കഴിക്കാതിരിക്കുകയോ ചെയ്യുന്നവർക്കാണ് സാധാരണ ഗതിയിൽ അൾസർ വരാറുള്ളത്. ചിട്ടയായ ആഹാരരീതിയിലൂടെ അള്‍സറിനെ അകറ്റിനിര്‍ത്താവുന്നതാണ്. പുകവലി, മദ്യം എന്നിവ പൂര്‍ണമായും ഒഴിവാക്കുന്നത് അൾസർ ഉണ്ടാകുന്നത് തടയാം. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ അൾസർ അകറ്റി നിർത്താം..

ഒന്ന്...

ഭക്ഷണം കഴിക്കുമ്പോൾ അതു വേഗത്തിൽ തീർക്കുവാനാണ് നമ്മൾ എപ്പോഴും ശ്രമിക്കുന്നത്. ഇനി അതു വേണ്ട, കഴിക്കുന്ന ഭക്ഷണം ക്ഷമയോടെ ചവച്ചരച്ചു മാത്രം കഴിക്കുക. ദഹനപ്രക്രിയ വേഗത്തിലാകാനിതുപകരിക്കും.

രണ്ട്...

 വയറു നിറയെ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക. മിതഭക്ഷണവും ഭക്ഷണത്തിനുശേഷം ആവശ്യമായ വെള്ളവും കുടിക്കുക.

മൂന്ന്...

കറികളിൽ മസാലക്കൂട്ടുകൾ മിതമായ അളവിൽ ഉപയോഗിക്കുക. പഴങ്ങളും പച്ചക്കറികളും മറ്റു ഭക്ഷണങ്ങളുടെ കൂടെ കഴിക്കുക. 

അള്‍സറിനെ തിരിച്ചറിയാം; ലക്ഷണങ്ങള്‍...

നാല്...

പുകവലിക്കാരിൽ വരുന്ന രോഗങ്ങളിൽ നല്ലൊരു പങ്കിനും കാരണം പുകവലിതന്നെയാണെന്ന കാര്യം തിരിച്ചറിയുക. അകത്തേക്കു വലിച്ചു കയറുന്ന പുകയിലെ വിഷാംശംങ്ങൾ വന്നടിയുന്ന പ്രധാന ശരീരഭാഗങ്ങളിലൊന്നാണ് ആമാശയം. നിരന്തരമായ പുകവലിയിൽ നിന്നും ആമാശയത്തിൽ വന്നടിയുന്ന വിഷാംശംങ്ങൾ നിങ്ങളെ രോഗിയാക്കും.

അഞ്ച്...

എണ്ണയിൽ വറുത്തെടുത്ത ഭക്ഷണങ്ങൾ കഴിവതും ഒഴിവാക്കുക. അത് ആമാശയത്തെ മാത്രമല്ല ബാധിക്കുക. ഒന്നിൽ കൂടുതൽ രോഗങ്ങൾക്ക് ഇതു കാരണമാകും.


 

Follow Us:
Download App:
  • android
  • ios