ബോളിവുഡിലെ പ്രമുഖ ഫാഷൻ ഡിസൈനറായ മസബ ഗുപ്ത തന്‍റെ സോഷ്യല്‍ മീഡിയ പേജില്‍ തന്‍റെ തന്നെ രണ്ട് ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു. ഇതില്‍ ലോകാരോഗ്യദിനത്തില്‍ സ്പെഷ്യലായി പങ്കുവച്ചൊരു ചിത്രം ഏറെ ശ്രദ്ധിക്കപ്പെടുകയായിരുന്നു. 

ഇന്നലെ, ഏപ്രില്‍ 7, ലോകാരോഗ്യദിനമായി ആചരിക്കുന്ന ദിനമായിരുന്നു. ജീവിതരീതികള്‍ എങ്ങനെ ആരോഗ്യത്തെ സ്വാധീനിക്കുന്നു- ബാധിക്കുന്നു എന്ന ചര്‍ച്ചകളാണ് ഇക്കുറി കാര്യമായും ലോകാരോഗ്യദിനത്തില്‍ എങ്ങും നടന്നത്. നിത്യജീവിതത്തില്‍ എന്തെല്ലാം കാര്യങ്ങളാണ് ആരോഗ്യകരമായ മുന്നോട്ട് പോക്കിന് നാം ശ്രദ്ധിക്കേണ്ടത് എന്ന വിഷയത്തില്‍ ഒരുപാട് ആരോഗ്യവിദഗ്ധര്‍ സഹായകമായ പല വിവരങ്ങളും സോഷ്യല്‍ മീഡിയ വഴിയും അല്ലാതെയുമെല്ലാം പങ്കുവച്ചിരുന്നു.

ഇതിനിടെ ബോളിവുഡിലെ പ്രമുഖ ഫാഷൻ ഡിസൈനറായ മസബ ഗുപ്ത തന്‍റെ സോഷ്യല്‍ മീഡിയ പേജില്‍ തന്‍റെ തന്നെ രണ്ട് ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു. ഇതില്‍ ലോകാരോഗ്യദിനത്തില്‍ സ്പെഷ്യലായി പങ്കുവച്ചൊരു ചിത്രം ഏറെ ശ്രദ്ധിക്കപ്പെടുകയായിരുന്നു. 

ക്യാമറയ്ക്ക് പുറംതിരിഞ്ഞ് നില്‍ക്കുന്ന പോസില്‍ തന്‍റെ ശരീരത്തിന്‍റെ ടോണ്‍ ചെയ്തെടുത്ത ഘടന കൃത്യമായി പ്രദര്‍ശിപ്പിച്ചിരിക്കുകയാണ് മസബ. ആരിലും ഫിറ്റ്നസിനോട് താല്‍പര്യം ജനിപ്പിക്കുന്നതാണ് ഈ ഫോട്ടോ. പ്രത്യേകിച്ച് സ്ത്രീകളെയാണ് മസബയുടെ ഫിറ്റ്നസ് കൂടുതലും സ്വാധീനിച്ചത്.

വര്‍ക്കൗട്ടിന് ശേഷം എടുത്ത ഫോട്ടോയാണ് മസബ പങ്കുവച്ചിരിക്കുന്നത്. സെലിബ്രിറ്റികളടക്കം നിരവധി പേര്‍ ഫോട്ടോയ്ക്ക് താഴെ മസബയ്ക്ക് സ്നേഹവും അഭിനന്ദനങ്ങളും അറിയിച്ച് കമന്‍റുകള്‍ പങ്കുവച്ചിട്ടുണ്ട്. ഫിറ്റ്‍നസ്- അല്ലെങ്കില്‍ ശരീരം തന്നെയാണ് യഥാര്‍ത്ഥ സമ്പാദ്യമെന്നും മസബയ്ക്ക് അതുണ്ടെന്നുമെല്ലാം കമന്‍റുകളില്‍ ഇവരുടെ ഫോളേവേഴ്സും കുറിച്ചിരിക്കുന്നത് കാണാം.

View post on Instagram

ബോളിവുഡ് താരം നീന ഗുപ്തയുടെയും വെസ്റ്റ്-ഇൻഡീസ് ക്രിക്കറ്റ് താരം വിവ് റിച്ചാര്‍ഡ്സിന്‍റെയും മകളാണ് മസബ. ബോളിവുഡില്‍ പേരുകേട്ട ഡിസൈനറായ മസബയുടെ മറ്റൊരു താല്‍പര്യമാണ് ഫിറ്റ്‍നസ് എന്ന് തന്നെ പറയാം.

മുപ്പത്തിമൂന്നുകാരിയായ മസബയ്ക്ക് വര്‍ക്കൗട്ട് എത്രമാത്രം പ്രിയമുള്ളതാണെന്ന് ഇവരുടെ സോഷ്യല്‍ മീഡിയ പേജിലൂടെ പോകുമ്പോള്‍ തന്നെ മനസിലാക്കാം. പലപ്പോഴും തന്‍റെ വര്‍ക്കൗട്ടിന്‍റെ ഫോട്ടോകളും വീഡിയോകളുമെല്ലാം മസബ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. മറ്റുള്ളവര്‍ക്കായി ഫിറ്റ്നസ് ടിപ്സും, ഫിറ്റ്നസിലേക്ക് ഏവരെയും ആകര്‍ഷിക്കാനുള്ള കാര്യങ്ങളുമെല്ലാം മസബ നിരന്തരം ചെയ്യാറുണ്ട്. 

View post on Instagram

നടനായ സത്യദീപ് മിശ്രയാണ് മസബയുടെ ജീവിതപങ്കാളി. ഈ വര്‍ഷം ആദ്യമായിരുന്നു ഇരുവരുടെയും വിവാഹം. ഇതിന് മുമ്പ് നിര്‍മ്മാതാവായ മധു മണ്ടേനയെ ആയിരുന്നു മസബ വിവാഹം ചെയ്തിരുന്നത്. ഈ ബന്ധം 2019ല്‍ അവസാനിക്കുകയായിരുന്നു.

Also Read:- 'ഞങ്ങള്‍ അതിന് റെഡിയാണ്'; അര്‍ജുനുമൊത്തുള്ള പ്രണയബന്ധത്തെ കുറിച്ച് മലൈക...

കൊച്ചി ബിനാലെ അവസാനിക്കുന്നു; അഞ്ചാം പതിപ്പിന് തിങ്കളാഴ്ച സമാപനം |Kochi-Muziris Biennale