ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, ഭക്ഷണത്തിലെ പോഷകക്കുറവ്, സ്ട്രെസ്, കാലാവസ്ഥ, വെള്ളത്തിലെ പ്രശ്നങ്ങള്‍, മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍- തുടങ്ങി പല കാരണങ്ങളും മുടി കൊഴിച്ചിലിന് പിന്നിലുണ്ടാകാം. എന്താണ് കാരണമെന്ന് മനസിലാക്കി ഈ കാരണത്തിന് ചികിത്സ തേടുമ്പോഴാണ് മുടി കൊഴിച്ചില്‍ പരിഹരിക്കാൻ സാധിക്കുക. 

മുടിയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് പരാതികള്‍ പറയാത്തവര്‍ ചുരുക്കമാണ്. അധികപേര്‍ക്കും പറയാനുള്ളത് മുടി കൊഴിച്ചിലിനെ കുറിച്ച് തന്നെയാകും. മുടി കൊഴിച്ചിലിന് പിന്നില്‍ പല കാരണങ്ങളും ഉണ്ടാകാറുണ്ട്. 

ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, ഭക്ഷണത്തിലെ പോഷകക്കുറവ്, സ്ട്രെസ്, കാലാവസ്ഥ, വെള്ളത്തിലെ പ്രശ്നങ്ങള്‍, മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍- തുടങ്ങി പല കാരണങ്ങളും മുടി കൊഴിച്ചിലിന് പിന്നിലുണ്ടാകാം. എന്താണ് കാരണമെന്ന് മനസിലാക്കി ഈ കാരണത്തിന് ചികിത്സ തേടുമ്പോഴാണ് മുടി കൊഴിച്ചില്‍ പരിഹരിക്കാൻ സാധിക്കുക. 

മുടി കൊഴിച്ചിലിലേക്ക് നയിക്കുന്ന പല ഘടകങ്ങളെയും പ്രതിരോധിക്കാൻ പക്ഷേ പതിവായ ചില വ്യായാമമുറകള്‍ക്ക് കഴിയുമെന്നതാണ് സത്യം. എന്നാലിക്കാര്യം പലര്‍ക്കും അറിയില്ല എന്നതാണ്. എങ്ങനെയെല്ലാമാണ് വ്യായാമം, മുടിയുടെ വളര്‍ച്ചയെ പോസിറ്റീവായി സ്വാധീനിക്കുന്നത് എന്ന് കൂടി പങ്കുവയ്ക്കാം.

രക്തയോട്ടം കൂട്ടുന്നു...

പതിവായി വ്യായാമം ചെയ്യുമ്പോള്‍ അത് ശരീരത്തില്‍ എല്ലായിടത്തും സുഗമമായി രക്തമെത്തിക്കുന്നതിന് സഹായിക്കുന്നു. ഇത്തരത്തില്‍ തലയിലും രക്തയോട്ടം വര്‍ധിക്കുമ്പോള്‍ അത് മുടി വളര്‍ച്ച കൂട്ടാൻ സഹായിക്കുമെന്നത് തീര്‍ച്ച. രക്തയോട്ടം വര്‍ധിപ്പിക്കുന്നതിലൂടെ മുടി വളര്‍ച്ച കൂട്ടാമെന്നതിനാലാണ് തലയില്‍ മസാജ് ചെയ്യുന്നത് പോലും. 

സ്ട്രെസ് കുറയ്ക്കുന്നു...

മുടി കൊഴിച്ചിലിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന വലിയൊരു ഘടകമാണ് സ്ട്രെസ് അഥവാ മാനസിക സമ്മര്‍ദ്ദം. പതിവായ വ്യായാമം സ്ട്രെസ് കുറയ്ക്കുന്നതിന് വലിയ അളവ് വരെ സഹായിക്കുന്നതാണ്. ഇതിലൂടെ സ്ട്രെസ് മൂലമുണ്ടാകുന്ന മുടി കൊഴിച്ചിലും കുറയുന്നു. 

ഏത് വ്യായാമമാണ് ചെയ്യേണ്ടത്?

എല്ലാ വ്യായാമമുറകളും മുടി വളര്‍ച്ചയെ സ്വാധീനിക്കുന്നതല്ല. എയറോബികോ കാര്‍ഡിയോ വ്യായാമങ്ങളോ ആണ് മുടി വളര്‍ച്ചയെ കാര്യമായി സ്വാധീനിക്കുക. സ്ട്രെങ്ത് ട്രെയിനിംഗ് വ്യായാമങ്ങള്‍ അത്രകണ്ട് മുടി വളര്‍ച്ചയെ സ്വാധീനിക്കില്ല. 

ഒഴിവാക്കേണ്ടത്...

മുടി വളര്‍ച്ച ലക്ഷ്യമിട്ട് കൊണ്ട് വ്യായാമത്തിലേക്ക് വരികയാണെങ്കില്‍ ചില വ്യായാമമുറകള്‍ ഒഴിവാക്കുന്നതും നല്ലതാണ്. അത്തരത്തില്‍ ഒഴിവാക്കേണ്ടതാണ് മള്‍ട്ടി-ജോയിന്‍റ് എക്സര്‍സൈസുകള്‍. സ്ക്വാട്ട്സ്, ഡെഡ്‍ലിഫ്റ്റ്സ് എന്നിവയെല്ലാം ഇതിലുള്‍പ്പെടുന്നു. 

വ്യായാമം മാത്രം പോര!

വ്യായാമത്തിലൂടെ മാത്രം മുടി വളര്‍ച്ച വര്‍ധിപ്പിക്കാമെന്ന് ചിന്തിക്കരുത്. വ്യായാമത്തിനൊപ്പം തന്നെ പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉറപ്പിക്കുകയും വേണം. ഇത് നിര്‍ബന്ധമായും ചെയ്യേണ്ടതാണ്. അയേണ്‍, വൈറ്റമിനുകള്‍, ധാതുക്കള്‍ എന്നിവയെല്ലാം അടങ്ങിയ ഭക്ഷണങ്ങളെല്ലാം ഇത്തരത്തില്‍ ഡയറ്റിലുള്‍പ്പെടുത്തുക. നല്ല ഭക്ഷണവും, വ്യായാമവും, നല്ല ഉറക്കവും, സ്ട്രെസില്ലാത്ത മാനസികാന്തരീക്ഷവും ഉണ്ടെങ്കില്‍ തന്നെ മുടി കൊഴിച്ചില്‍ പകുതിയും പരിഹരിക്കാൻ സാധിക്കും.

Also Read:-ബിപി നിയന്ത്രിക്കുന്നതിനായി കഴിക്കാവുന്നൊരു ഭക്ഷണം; ഇത് പക്ഷേ പലര്‍ക്കുമറിയില്ല...

അരിക്കൊമ്പൻ ദൗത്യം; വെല്ലുവിളിയായി മഴയും കാറ്റും |Mission Arikomban