ക്യാന്‍സര്‍ നമ്മള്‍ എല്ലാവരും ഭയക്കുന്നൊരു രോഗമാണ്. ആദ്യമേ കണ്ടെത്തിയാല്‍ തന്നെ ക്യാന്‍സറിനെ തടയാന്‍ സാധിക്കും. 

ക്യാന്‍സര്‍ നമ്മള്‍ എല്ലാവരും ഭയക്കുന്നൊരു രോഗമാണ്. ആദ്യമേ കണ്ടെത്തിയാല്‍ തന്നെ ക്യാന്‍സറിനെ തടയാന്‍ സാധിക്കും. മോണരോഗവും ക്യാന്‍സറും തമ്മിലുള്ള ബന്ധത്തെ കുറിച്ചാണ് ഇവിടെയൊരു പഠനം പറയുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പല്ലുതേയ്ക്കുമ്പോള്‍ മോണയില്‍ നിന്ന് രക്തം വന്നാല്‍ അതിനെ നിസ്സാരമായി കാണരുത്. കാരണം മോണരോഗം ക്യാന്‍സറിന് വരെ കാരണമാകും. ദന്തല്‍ പ്ലാക്കുകളിലെ ബാക്ടീരിയയാണ് പ്രധാന കാരണം. അതുമാത്രമല്ല മോണരോഗം ബാധിക്കുന്നവരില്‍ അന്നനാള അര്‍ബുദത്തിനുള്ള സാധ്യത ഇരട്ടിയാണ്. 

പുകവലി, ഹോര്‍മോണ്‍ വ്യത്യാസങ്ങള്‍ , ചില മരുന്നുകളുടെ അമിതമായ ഉപയോഗം ഇവയും മാരകരോഗത്തിന് കാരണമാകുന്നു. മോണരോഗം വന്നിട്ടുള്ള സ്ത്രീകളില്‍ അര്‍ബുദം ബാധിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.

ബഫലോയിലെ സ്റ്റേറ്റ് യൂണിവഴേസിറ്റി ഓഫ് ന്യൂയോർക്ക് പബ്ലിക് ഹെൽത്തിന്‍റെ പഠനമാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. ജീവിത ശൈലിയാണ്​ ഒരു പരിധിവരെ ക്യാൻസർ വരാനുള്ള കാരണമായി വൈദ്യശാസ്​ത്രം പറയുന്നത്​. വ്യക്​തിയുടെ ജീൻ, ജീവിക്കുന്ന പരിസ്​ഥിതി എന്നിവയുമായി ബന്ധപ്പെട്ടാണ്​ ക്യാൻസർ വരാനുള്ള സാധ്യത. അതുപോലെതന്നെ അർബുദ മരണനിരക്കില്‍ ഇന്ത്യയില്‍ ഏറ്റവുമധികം മുന്നില്‍ നില്‍ക്കുന്നത് തൊണ്ടയിലെ ക്യാന്‍സറാണ്.

ഭക്ഷണം ഇറക്കാനുളള പ്രയാസം തൊണ്ടയിലെ അര്‍ബുദത്തിന്‍റെ പ്രധാന ലക്ഷണമാണ്. മദ്യപാനവും പുകവലിയും ലഹരി വസ്തുക്കളുടെ ഉപയോഗവുമാണ് തൊണ്ടയിലെ അർബുദത്തിന്‌ പ്രധാന കാരണം.