Asianet News MalayalamAsianet News Malayalam

'ചെന്നിനായകം' എന്നാൽ 'കറ്റാർവാഴ' ഉണക്കിയെടുക്കുന്നതാണെന്ന് അറിയാത്തവരുണ്ടോ നിങ്ങളിൽ ആരെങ്കിലും?

മുലകുടി നിർത്താൻ സമ്മതിക്കാതെ ശാഠ്യം പിടിച്ചു കരയുന്ന കുഞ്ഞുങ്ങളുടെ വായിൽ പുരട്ടുന്ന കടുകയ്പ്പാണ് ചെന്നിനായകം.

Chenninayakam is derived from Aloe vera, did any one know?
Author
Trivandrum, First Published Jun 5, 2020, 9:54 AM IST

കഴിഞ്ഞ ദിവസം ഒരു പ്രസിദ്ധ വെറ്ററിനറി ഡോക്ടറായ സതീഷ് കുമാർ ഇട്ട ഫേസ്‌ബുക്ക് പോസ്റ്റിലെ  ചോദ്യമാണിത്.  നിങ്ങളിൽ എത്രപേർക്ക് ഇതറിയാമായിരുന്നു. മിക്കവാറും പേർക്കും  അറിയാൻ സാധ്യതയില്ല. 

കട്ടക്കയ്പ്പാണ് ചെന്നിനായകത്തിന് . ഒരു പക്ഷേ നമ്മളിൽ പലരും ആദ്യമായ് രുചിച്ച കയ്പുരസവും അതിന്റേതുതന്നെയാണ്. മുലകുടി നിർത്താൻ സമ്മതിക്കാതെ ശാഠ്യം പിടിച്ചു കരയുന്ന പല വാശിക്കുടുക്കകളെയും അമ്മമാർ തങ്ങളുടെ മുലകളിൽ നിന്ന് എന്നെന്നേക്കുമായി വേർപെടുത്തുക മുലക്കണ്ണിൽ ചെന്നിനായകം തേച്ചുകൊണ്ടാണ്. ഒരിക്കൽ വായിൽ പെട്ടാൽ പിന്നെ കുഞ്ഞുങ്ങളുടെ സ്വപ്നങ്ങളിൽ നിന്നുപോലും ആ കയ്പ്പ് ഇറങ്ങിപ്പോകില്ല എന്നാണ്. മുലയുള്ള പ്രദേശത്തേക്ക് പോലും പിന്നെ അവർ തിരിഞ്ഞു നോക്കില്ല എന്നാണ് ശാസ്ത്രം.

 

Chenninayakam is derived from Aloe vera, did any one know?

 

ചെന്നിനായകം എന്ന് പലരും കേട്ടിട്ടും, കണ്ടിട്ടുമൊക്കെ ഉണ്ടെങ്കിലും, അതെന്താണ്, എവിടെനിന്ന് വരുന്നു  എന്ന് പലർക്കും ഇന്നും അറിയില്ല. മുലകുടി നിർത്താൻ പുരട്ടുക എന്ന അപൂർവാവശ്യത്തിന് അത് അങ്ങാടിക്കടകളിൽ ചെന്ന് വാങ്ങിക്കൊണ്ടുവരും, പുരട്ടും, മറക്കും. അത്രതന്നെ. എന്നാൽ, ജീവിതത്തിൽ ഒരിക്കലെങ്കിലും മലയാളികളിൽ ഒട്ടുമിക്കവരും രുചിച്ചിട്ടുള്ള ചെന്നിനായകം എന്ന ഈ വസ്തുവിന് പിന്നിലെ വളരെ രസകരമായ കുറെ കാര്യങ്ങളുണ്ട്.

എന്താണ് ചെന്നിനായകം ?

'കറ്റാർവാഴ' എന്ന ചെടിയുടെ ഇലയ്ക്കുള്ളിലെ ജെൽ പോലുള്ള ഭാഗത്തുനിന്ന് പുറപ്പെടുന്ന നീര് തിളപ്പിച്ച് കുറുക്കി ജലാംശം വറ്റിച്ച് തയ്യാർ ചെയ്തെടുക്കുന്നതാണ് ചെന്നിനായകം എന്ന പേരിൽ അറിയപ്പെടുന്നത്. ഇരുണ്ട നിറത്തിൽ, നല്ല കട്ടിയ്ക്കിരിക്കുന്ന ഇതിന് നേരിയ ഒരു തിളക്കവും കാണും. കുഞ്ഞുങ്ങളിൽ മുലകുടി നിർത്താൻ വേണ്ടി കയ്‌പ്പെന്ന മട്ടിൽ പുരട്ടാൻ ഉപയോഗിക്കുന്ന ഈ വസ്തു നമ്മുടെ നാട്ടിൽ വിരശല്യത്തിനും സുഖവിരേചനത്തിനും ആർത്തവസംബന്ധിയായ പല അസുഖങ്ങൾക്കുമുള്ള നാട്ടുമരുന്നായി പ്രയോജനപ്പെടുത്തി വരാറുണ്ട്.

 

Chenninayakam is derived from Aloe vera, did any one know?

 

കറ്റാർവാഴയുടെ, ചെന്നിനായകത്തിന്റെ ഔഷധഗുണങ്ങൾ 

ആയുർവേദത്തിലെ പല ചൂർണങ്ങളിലും ലേപനങ്ങളിലും ഒരു കൂട്ടായി ചെന്നിനായകം ഉണ്ട്. ഹോമിയോപ്പതിയിലെ ചില മരുന്നുകളിലും അലോവേര ഉപയോഗിക്കുന്നുണ്ട്. പ്രാഥമിക രൂപമായ കറ്റാർവാഴ അഥവാ അലോവേര എന്ന ജെൽ രൂപത്തിലുള്ള വസ്തു മുഖസൗന്ദര്യം വർധിപ്പിക്കാനുള്ള പല ഉത്പന്നങ്ങളുടെയും ഭാഗവുമാണ്. അലോ ജെൽ മുറിവ്, പൊള്ളൽ, ഫ്രോസ്റ്റ് ബൈറ്റ്, ചൊറി, മുഖക്കുരു, സോറിയാസിസ്, ഡ്രൈ സ്കിൻ തുടങ്ങി പലതിനുമുള്ള ആധുനിക വൈദ്യശാസ്ത്ര ലേപനങ്ങളുടെയും കൂട്ടാണ്. കറ്റാർവാഴ നീര് ആർത്രൈറ്റിസ്, ഡയബറ്റിസ്, അമിതമായ കൊളസ്‌ട്രോൾ, കുഴിനഖം എന്നിവയ്ക്ക് മരുന്നായി ഉപയോഗിച്ച് കാണാറുണ്ട്.ഇത് നല്ലൊരു ആന്റി ഓക്സിഡന്റാണ്. പൂപ്പൽ, ബാക്ടീരിയ എന്നിവയെ ചെറുക്കുന്നതോടൊപ്പം ഇത് രോഗപ്രതിരോധ ശക്തിയും വർധിപ്പിക്കുന്നു. കുറഞ്ഞ ഡോസിൽ ഈ ജെൽ ചിലയിനം യോഗർട്ട്, ബിവറേജ് ഡ്രിങ്ക്, ഡെസേർട്ടുകൾ എന്നിവയിലും ചേർക്കാറുണ്ട്.

 

Chenninayakam is derived from Aloe vera, did any one know?

 

അസ്ഫോഡെലേഷ്യേ എന്ന കുടുംബത്തിൽ പെട്ട കള്ളിച്ചെടി പോലെ തോന്നിക്കുന്ന ഒരു ചെടിയായ കറ്റാർവാഴയുടെ പേരിൽ 'വാഴ' എന്നുണ്ടെങ്കിലും, അതിന് വാഴയുമായി കാര്യമായ ബന്ധമൊന്നും ഇല്ല. ഇലകളിൽ സദാ ജലാംശം നിറഞ്ഞു നിൽക്കുന്ന പ്രകൃതമാണ് ഈ ചെടിക്കുള്ളത്. 

Follow Us:
Download App:
  • android
  • ios