'ഭക്ഷണം കഴിക്കാൻ മറക്കുകയോ മനഃപൂർവം ഭക്ഷണം ഒഴിവാക്കുകയോ ചെയ്യുന്നത് ആരോ​ഗ്യത്തിന് ദോഷം ചെയ്യും. ഇത് ഉപാപചയ പ്രവർത്തനത്തെയും ബാധിക്കുന്നു...'- ഛവി പറഞ്ഞു.

ശരീരഭാരം കുറയ്ക്കുന്നതിന് ചിട്ടയായ വ്യായാമവും ഡയറ്റും പ്രധാനമാണ്. എത്ര ശ്രമിച്ചിട്ടും ചില ആളുകൾ ആവശ്യമുള്ള ഭാരം കുറയ്ക്കാൻ ഏറെ പ്രയാസപ്പെടുന്നു. ശരീരഭാരം കുറയ്ക്കുന്നത് ചിലർക്ക് ബുദ്ധിമുട്ടാണ് നടി ഛവി മിത്തൽ പറഞ്ഞു. ശരീരഭാരം കുറയ്ക്കാനുള്ള യാത്രയ്ക്കിടെ ബാധിച്ചേക്കാവുന്ന ചില കാരണങ്ങൾ എന്തൊക്കെയാണെന്ന് പങ്കുവയ്ക്കുകയാണ് ഛവി തന്റെ യൂട്യൂബ് ചാനലിലൂടെ.

ഉറക്കം, സമ്മർദ്ദം, തെറ്റായ ഭക്ഷണരീതി, വ്യായാമം തുടങ്ങിയ ഘടകങ്ങൾ ശരീരഭാരം കുറയ്ക്കുമ്പോൾ വളരെ പ്രധാനമാണ്. നിങ്ങളുടെ ശരീരഭാരം കുറയ്ക്കാൻ ഈ വീഡിയോ നിങ്ങളെ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ഛവി വീഡിയോയിൽ പറയുന്നു. 

'നമ്മൾ നന്നായി ഉറങ്ങിയില്ലെങ്കിൽ വ്യായാമത്തിലും ഭക്ഷണത്തിലും നിങ്ങൾ എത്ര ശ്രദ്ധിച്ചാലും നമ്മുടെ ശരീരത്തിലെ മെറ്റബോളിസം വർദ്ധിക്കുകയില്ല. നിങ്ങളുടെ ഭക്ഷണം എളുപ്പത്തിൽ ദഹിക്കില്ല, ശരീരം കൊഴുപ്പ് സംഭരിക്കാൻ തുടങ്ങും...'- ഛവി പറഞ്ഞു.

ഭാരം കുറയ്ക്കാനുള്ള ശ്രമത്തിലാണോ? ഡയറ്റിൽ ഉൾപ്പെടുത്താം ആറ് ഭക്ഷണങ്ങൾ

'ഭാരം കുറയാത്തതിന് മറ്റൊരു കാരണമാണ് സ്ട്രെസ്. നമ്മുടെ സ്ട്രെസ് ലെവൽ വർദ്ധിക്കുമ്പോൾ, നമ്മുടെ ശരീരത്തിലെ കോർട്ടിസോൾ ലെവൽ - ഫൈറ്റ്-ഓ-ഫ്ലൈറ്റ് ഹോർമോൺ വർദ്ധിക്കുന്നു. ശരീരത്തിൽ എന്തോ കുഴപ്പമുണ്ടെന്ന് നമ്മുടെ മനസ്സ് ചിന്തിക്കാൻ തുടങ്ങുകയും അത് അതിജീവന രീതിയിലേക്ക് പോകുകയും ചെയ്യുന്നു. ഇത് ഭക്ഷണം ദഹിപ്പിക്കുന്നത് നിർത്തുകയും കൊഴുപ്പ് പിടിക്കാൻ തുടങ്ങുകയും ചെയ്യുന്നു. ഇത് മെറ്റബോളിസത്തിന്റെ കുറവിലേക്ക് നയിക്കുന്നു...' - ഛവി പറഞ്ഞു.

മെച്ചപ്പെട്ട മാനസികവും ശാരീരികവുമായ ആരോഗ്യത്തിനായി ഒരാൾ അവരുടെ സ്ട്രെസ് ലെവലുകൾ നിയന്ത്രിക്കണമെന്ന് അവർ കൂട്ടിച്ചേർത്തു. ഭക്ഷണം കഴിക്കാൻ മറക്കുകയോ മനഃപൂർവം ഭക്ഷണം ഒഴിവാക്കുകയോ ചെയ്യുന്നത് ആരോ​ഗ്യത്തിന് ദോഷം ചെയ്യും. ഇത് ഉപാപചയ പ്രവർത്തനത്തെയും ബാധിക്കുന്നു. നിങ്ങളുടെ മെറ്റബോളിസം നിയന്ത്രിക്കുന്നതിന് കൃത്യമായ ഇടവേളകളിൽ ഭക്ഷണം കഴിക്കുന്നത് വളരെ പ്രധാനമാണ്. 

നമ്മളിൽ പലരും അറിയാതെ ചെയ്യുന്ന ഒരു തെറ്റായ കാര്യം കലോറി അടങ്ങിയ ഭക്ഷണം കഴിക്കുന്നതാണ്. ഒരു ആപ്പിളിൽ 50 കലോറിയും ഡയറ്റ് സോഡയിൽ '0' യുമുണ്ടെങ്കിൽ രണ്ടാമത്തേതിനേക്കാൾ നിങ്ങൾ ആപ്പിളിനെ തിരഞ്ഞെടുക്കേണ്ടതുണ്ട്...- അവർ പറഞ്ഞു. ടിവി കാണുകയോ പുസ്‌തകങ്ങൾ വായിക്കുകയോ സുഹൃത്തുക്കളുമായി സമയം ചെലവഴിക്കുകയോ ചെയ്യുക. നിങ്ങളോടൊപ്പം കുറച്ച് സമയം ചിലവഴിക്കുന്നതും വിനോദ പ്രവർത്തനങ്ങൾ നടത്തുന്നതും പ്രധാനമാണ്.

' വ്യായാമം ചെയ്യുന്നത് നമ്മുടെ ശരീരത്തിൽ സന്തോഷകരമായ ഹോർമോണുകൾ പുറപ്പെടുവിക്കുകയും സമ്മർദ്ദത്തിന്റെ അളവ് നിയന്ത്രിക്കുകയും മെറ്റബോളിസം വർദ്ധിപ്പിക്കുകയും നമ്മുടെ ശാരീരിക ആരോഗ്യം നിയന്ത്രിക്കുകയും ചെയ്യുന്നു. എല്ലാ ദിവസവും വ്യായാമം ചെയ്യേണ്ടത് പ്രധാനമാണ്...'- ഛവി പറഞ്ഞു.

മഞ്ഞളിന് മോശം കൊളസ്ട്രോൾ കുറയ്ക്കാനുള്ള കഴിവുണ്ടോ?

അപര്യാപ്തമായ ഉറക്കം ശരീരഭാരം കുറയ്ക്കാനുള്ള യാത്രയെ തടസ്സപ്പെടുത്തും. അതുപോലെ, നല്ല ഉറക്ക ശീലങ്ങൾ രൂപപ്പെടുത്തുകയും ഉറക്കത്തിന് മുൻഗണന നൽകുകയും ചെയ്യേണ്ടത് പ്രധാനമാണ്. നിങ്ങളുടെ ദിനചര്യയിൽ ധ്യാനം ഉൾപ്പെടുത്തുക. നിങ്ങളുടെ മനസ്സ് ശ്വസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. യോ​ഗ, മെഡിറ്റേഷൻ എന്നിവ സ്ട്രെസ് കുറയ്ക്കുന്നതിന് സഹായകമാണെന്നും ഛവി കൂട്ടിച്ചേർത്തു.

നിരവധി ആരാധകരുള്ള താരമാണ് ഛവി മിത്തൽ. സ്ത്രീകൾക്കിടയിൽ അവബോധം വളർത്തുന്നതിനായി ഛവി മിത്തൽ സ്തനാർബുദത്തിനെതിരെയുള്ള തന്റെ യാത്രയുടെ എല്ലാ വിശദാംശങ്ങളും ഇൻസ്റ്റ​​ഗ്രാമിൽ പങ്കുവച്ചിരുന്നു. 
വർക്കൗട്ടിന് ഇടയിൽ ബ്രസ്റ്റിന് പരുക്കേറ്റതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഛവിക്ക് കാൻസർ സ്ഥിരീകരിച്ചത്. 

രോ​ഗം നേരത്തേ തിരിച്ചറിയാൻ കഴിഞ്ഞതിൽ താൻ ഭാ​ഗ്യവതിയാണെന്നും ഛവി പറഞ്ഞിരുന്നു. മാമോ​ഗ്രാമുകൾ ഉൾപ്പെടെ കൃത്യമായ പരിശോധനകൾ നടത്തി സ്തനാർബു​ദത്തെ പ്രതിരോധിക്കണമെന്നും ശരീരത്തിൽ മുഴകൾ കണ്ടെത്തിയാൽ ഒരിക്കലും അവയെ അവ​ഗണിക്കരുതെന്നും ഛവി പറഞ്ഞിരുന്നു.

This Is Why You’re Not Losing Weight | Being Woman With Chhavi