Asianet News MalayalamAsianet News Malayalam

കൊവിഡ് 19; സൗജന്യ സാനിറ്റൈസറുമായി ലൂയി വിറ്റൻ

ഒരാഴ്ച കൊണ്ട് 12 ടൺ സാനിറ്റൈസർ നിർമിച്ച്, സൗജന്യമായി ആരോഗ്യവകുപ്പിന് കൈമാറാനാണ് ലൂയി വിറ്റന്റെ ശ്രമം. ഒരാൾക്ക് ഒരു കുപ്പി എന്ന നിലയിലാണ് ഫ്രാൻസിൽ പലയിടങ്ങളിലും സാനിറ്റൈസർ വിൽപന നടക്കുന്നത്.

Coronavirus: Louis Vuitton owner to start making hand sanitiser
Author
UK, First Published Mar 21, 2020, 10:20 AM IST

പെർഫ്യൂമുകള്‍ക്ക് പകരം സാനിറ്റൈസർ ഉത്പാദനം ആരംഭിച്ചിരിക്കുകയാണ് ഫ്രഞ്ച് ആഡംബര ഫാഷന്‍ ബ്രാൻഡായ ലൂയി വിറ്റൻ. ഫ്രാൻസിൽ സാനിറ്ററൈസറിന് ക്ഷാമം നേരിടാനുള്ള സാധ്യത കണക്കിലെടുത്താണ് ഈ തീരുമാനം. ലൂയി വിറ്റന്റെ ഈ തീരുമാനം വളരെ സന്തോഷം നൽകുന്നതാണെന്ന് പാരിസ് ഹോസ്പിറ്റൽ ചീഫ് മാർട്ടിൻ ഹിഷ് പറഞ്ഞു. 

 ആശുപത്രികളിൽ സാനിറ്റൈസർ ക്ഷാമം ഉണ്ടാകുമോ എന്ന് ഭയപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ലൂയി വിറ്റൻ അധികൃതർ ഇത്തരമൊരു തീരുമാനം അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു. പെർഫ്യൂമുകളും കോസ്മെറ്റിക്സും നിർമിക്കാനുപയോഗിക്കുന്ന മൂന്നു വ്യവസായശാലകളാണ് ഇതിനായി ഉപയോഗിക്കുന്നത്. 

ഒരാഴ്ച കൊണ്ട് 12 ടൺ സാനിറ്റൈസർ നിർമിച്ച്, സൗജന്യമായി ആരോഗ്യവകുപ്പിന് കൈമാറാനാണ് ലൂയി വിറ്റന്റെ ശ്രമം. ഒരാൾക്ക് ഒരു കുപ്പി എന്ന നിലയിലാണ് ഫ്രാൻസിൽ പലയിടങ്ങളിലും സാനിറ്റൈസർ വിൽപന നടക്കുന്നത്. ഇതിനൊപ്പം വില വർധിപ്പിച്ച് ലാഭമുണ്ടാക്കാനുള്ള ശ്രമങ്ങളും ഊർജിതമാണ്. ഇതിനെതിരെ സർക്കാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios