Asianet News MalayalamAsianet News Malayalam

'500 രൂപ നല്‍കി രജിസ്റ്റര്‍ ചെയ്താൽ വാക്‌സിന്‍ നൽകാം'; തട്ടിപ്പില്‍ വീഴരുതേ, മുന്നറിയിപ്പുമായി സെെബർ സെൽ

വാക്‌സിന്‍ വളരെ ​ഗേവത്തിൽ ലഭിക്കാനായി രജിസ്റ്റര്‍ ചെയ്യാന്‍ ആവശ്യപ്പെട്ടുള്ള തട്ടിപ്പ് 
ഫോൺ കോളുകള്‍ പെരുകുന്നതായാണ് റിപ്പോർട്ടുകൾ.

Coronavirus Vaccine scam calls in Bhopal
Author
Bhopal, First Published Dec 30, 2020, 3:36 PM IST

500 രൂപ നല്‍കി രജിസ്റ്റര്‍ ചെയ്താൽ കൊവിഡ് വാക്സിൻ നൽകാമെന്ന് പറഞ്ഞ് ഫോൺ കോൾ വന്നാൽ കണ്ണടച്ച് അത് വിശ്വസിക്കരുത്. കാരണം, വാക്‌സിന്‍ വളരെ ​ഗേവത്തിൽ ലഭിക്കാനായി രജിസ്റ്റര്‍ ചെയ്യാന്‍ ആവശ്യപ്പെട്ടുള്ള തട്ടിപ്പ് ഫോൺ കോളുകള്‍ പെരുകുന്നതായാണ് റിപ്പോർട്ടുകൾ.

ഭോപ്പാല്‍ സ്വദേശിയായ ഒരാള്‍ക്ക് തിങ്കളാഴ്ചയാണ് വാക്‌സിന്‍ ലഭിക്കാനായി രജിസ്റ്റര്‍ ചെയ്യൂ എന്ന് ആവശ്യപ്പെട്ട് കോള്‍ എത്തിയത്.  നിരവധി പരാതികളാണ് ഇതുസംബന്ധിച്ച്‌ സൈബര്‍ പൊലീസിന് ലഭിച്ച് കഴിഞ്ഞു.

കേന്ദ്രസർക്കാർ അംഗീകരിച്ച കൊറോണ വൈറസ് വാക്സിൻ നൽകണമെങ്കിൽ അക്കൗണ്ട് നമ്പറും ആധാർ വിവരങ്ങളും നൽകണമെന്നാണ് വിളിയാൾ പറഞ്ഞതെന്ന് ഭോപ്പാല്‍ സ്വദേശി പരാതിയിൽ പറയുന്നു. 

കുടുംബത്തിന് മുഴുവന്‍ വേഗം വാക്‌സിന്‍ ലഭിക്കാന്‍ 500 രൂപ നല്‍കി പേര് രജിസ്റ്റര്‍ ചെയ്യണമെന്നും അയാൾ പറയുന്നുണ്ടായിരുന്നു. ഇത്തരം ഫോണ്‍കോളുകള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് മധ്യപ്രദേശ് സൈബർ സെൽ മുന്നറിയിപ്പ് നൽകി. 

ഉയർന്ന രക്തസമ്മർദ്ദം തലച്ചോറിനെ ബാധിക്കുമ്പോൾ സംഭവിക്കുന്നത്; വിദ​ഗ്ധർ പറയുന്നു

Follow Us:
Download App:
  • android
  • ios