കൊറോണ വൈറസ് വൃഷണങ്ങളെ തകരാറിലാക്കുകയും ലൈംഗികാസക്തി കുറയ്ക്കുകയും പുരുഷന്മാരിലെ പ്രത്യുൽപാദനക്ഷമതയെ ബാധിക്കുകയും ചെയ്യുമെന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.

കൊവിഡ് 19 കുറഞ്ഞ ലൈംഗിക തൃഷ്ണയ്ക്ക് കാരണമാകുന്നതായി പഠനം. യൂണിവേഴ്സിറ്റി ഓഫ് ഹോങ്കോം​ഗിലെ ഒരു സംഘം ഗവേഷകർ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. പുരുഷന്മാരുടെ പ്രത്യുത്പാദന വ്യവസ്ഥയിൽ കൊറോണ വൈറസ് മൂലമുണ്ടാകുന്ന ഗുരുതരമായ പാർശ്വഫലങ്ങളും വാക്സിനേഷൻ എടുത്ത വ്യക്തികൾക്ക് മൊത്തത്തിൽ എങ്ങനെ സ്വാധീനം കുറയ്ക്കാമെന്നും പഠനത്തിൽ പറയുന്നു. 

കൊറോണ വൈറസ് വൃഷണങ്ങളെ തകരാറിലാക്കുകയും ലൈംഗികാസക്തി കുറയ്ക്കുകയും പുരുഷന്മാരിലെ പ്രത്യുൽപാദനക്ഷമതയെ ബാധിക്കുകയും ചെയ്യുമെന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.
വൈറസ് ബാധിച്ച എലികളിൽ വൃഷണ, ഹോർമോൺ വ്യതിയാനങ്ങളെക്കുറിച്ചുള്ള പഠനത്തിന്റെ അടിസ്ഥാനത്തിലാണ് കണ്ടെത്തൽ. 

അണുബാധയേറ്റ എലികളിൽ ബീജത്തിന്റെ എണ്ണത്തിലും ടെസ്റ്റോസ്റ്റിറോണിലും കുത്തനെ ഇടിവ് സംഭവിച്ചതായി പഠനത്തിൽ കണ്ടെത്തിയതായി എച്ച്‌കെയുവിൽ നിന്നുള്ള പ്രൊഫ. യുവൻ ക്വോക്ക്-യുങ്ങ് പറഞ്ഞു. അണുബാധയ്ക്ക് ശേഷം ഏഴ് മുതൽ 120 ദിവസം വരെ വൃഷണ കോശങ്ങളുടെ വീക്കം, ക്ഷയിക്കുക, വൃഷണ ടിഷ്യുവിന്റെ കുറവ് എന്നിവ തുടരുന്നതായി പഠനത്തിൽ കണ്ടെത്തി. 

വൃഷണങ്ങളുടെ വലുപ്പത്തിലും ഭാരത്തിലും കുറവുണ്ടായതായും പഠനത്തിൽ തെളിഞ്ഞു. ഇതിനെ ക്രോണിക് അസിമട്രിക് ടെസ്റ്റിക്കുലാർ അട്രോഫി എന്ന് വിളിക്കുന്നു. ഇത് ഹൈപ്പോഗൊനാഡിസത്തിന് (hypogonadism) കാരണമാകുമെന്ന് ഗവേഷകർ ഉയർത്തിക്കാട്ടുന്നു. മാത്രമല്ല വന്ധ്യതയ്ക്കുള്ള സാധ്യതയും പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു.

പ്രതിരോധ കുത്തിവയ്പ്പ് നടത്തുന്നത് ഈ സങ്കീർണതകൾ ഒഴിവാക്കാൻ സഹായിക്കുമെന്നും ​ഗവേഷകർ പറയുന്നു. കൊവിഡ് ബാധിച്ച് തന്റെ ലിംഗം 1.5 ഇഞ്ച് ചുരുങ്ങിയെന്ന് അവകാശപ്പെടുന്ന ഒരു യുവാവിന്റെ റിപ്പോർട്ട് ബിസിനസ് ഇൻസൈഡർ ഒരാഴ്ച മുമ്പ് റിപ്പോർട്ട് ചെയ്തിരുന്നു. 

Scroll to load tweet…

കൊവിഡ് അണുബാധ മൂന്ന് മാസം വരെ ബീജത്തിന്റെ ഗുണനിലവാരം കുറയ്ക്കുമെന്ന് പഠനം

കൊവിഡ് അണുബാധ മൂന്ന് മാസം വരെ ബീജത്തിന്റെ ഗുണനിലവാരം കുറയ്ക്കുമെന്ന് പഠനം. കൊറോണ വൈറസ് ബാധിച്ച പുരുഷന്മാർക്ക് മൂന്ന് മാസം വരെ ബീജത്തിന്റെ ഗുണനിലവാരം കുറയാനുള്ള സാധ്യത കൂടുതലാണെന്ന് പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു.

ബെൽജിയൻ രോഗികളിൽ കൊവിഡ് ബാധിക്കുകയും അവരിൽ ബീജത്തിന്റെ ഗുണനിലവാരം പരിശോധിക്കുകയായിരുന്നു. കൊവിഡിൽ നിന്ന് കരകയറിയതിന് ശേഷം ആഴ്ചകളോളം കൊവിഡ് പ്രത്യുൽപാദനക്ഷമതയെ ബാധിക്കാം.

സുഖം പ്രാപിച്ച് ഒരു മാസത്തിനുള്ളിൽ 35 പുരുഷന്മാരിൽ നിന്ന് എടുത്ത ബീജ സാമ്പിളുകൾ അവരുടെ ബീജത്തിന്റെ ചലനശേഷിയിൽ 60 ശതമാനം കുറവും ബീജത്തിന്റെ എണ്ണത്തിൽ 37 ശതമാനം കുറവും കാണാനായെന്നും പഠനത്തിൽ പറയുന്നു. ഫെർട്ടിലിറ്റി ആന്റ് സ്റ്റെറിലിറ്റി ജേണലിൽ പഠനം പ്രസിദ്ധീകരിച്ചു. ശുക്ലത്തിലൂടെ കൊവിഡ് പകരില്ല എന്നതിന് ശക്തമായ തെളിവുകൾ കണ്ടെത്തിയതായും ഗവേഷകർ പറഞ്ഞു. 

'ഒമിക്രോണിന്റെ മകന്‍'; പുതിയ വകഭേദം കൂടുതല്‍ ഭയപ്പെടേണ്ടതെന്ന് പഠനം