Asianet News MalayalamAsianet News Malayalam

മുഖത്തെ ചുളിവുകൾ മാറാൻ വെള്ളരിക്ക ഇങ്ങനെ ഉപയോ​ഗിക്കൂ

വെള്ളരിക്കയിൽ ആന്റിഓക്‌സിഡന്റുകളും വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തെ ശമിപ്പിക്കാനും സംരക്ഷിക്കാനും സഹായിക്കുന്നു. അവയിൽ ഉയർന്ന ജലാംശം അടങ്ങിയിട്ടുള്ളതിനാൽ ചർമ്മത്തിൽ ജലാംശം നിലനിർത്താനും സൂര്യതാപം തടയാനും സഹായിക്കുന്നു.
 

cucumber face pack glow and healthy skin and face-rse-
Author
First Published Sep 22, 2023, 1:37 PM IST

തിളങ്ങുന്ന ചർമ്മത്തിന് എപ്പോഴും പ്രകൃതിദത്ത പരിഹാര മാർ​ഗങ്ങൾ പരീക്ഷിക്കുന്നതാണ് കൂടുതൽ നല്ലത്. വെള്ളരിക്ക ആരോഗ്യത്തിന് മാത്രമല്ല ചർമ്മത്തിനും ഉത്തമമാണ്. അവയിൽ ആന്റിഓക്‌സിഡന്റുകളും വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്. 

വെള്ളരിക്കയിൽ ആന്റിഓക്‌സിഡന്റുകളും വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തെ ശമിപ്പിക്കാനും സംരക്ഷിക്കാനും സഹായിക്കുന്നു. അവയിൽ ഉയർന്ന ജലാംശം അടങ്ങിയിട്ടുള്ളതിനാൽ ചർമ്മത്തിൽ ജലാംശം നിലനിർത്താനും സൂര്യതാപം തടയാനും സഹായിക്കുന്നു.

ചർമത്തിലുണ്ടാകുന്ന വീക്കം കുറയ്ക്കുകയും അകാല വാർദ്ധക്യത്തിന്റെ ലക്ഷണങ്ങൾ വൈകിപ്പിക്കുകയും ചെയ്യുന്നു.
വാർദ്ധക്യത്തിന്റെ ലക്ഷണങ്ങളായ ചർമ്മത്തിലെ വരകളും ചുളിവുകളുമെല്ലാം അകറ്റാൻ വെള്ളരിക്ക ഉപകാരപ്രദമാണ്. വെള്ളരിക്കയുടെ ശക്തമായ ആന്റിഓക്‌സിഡന്റ് ഫലങ്ങൾ വാർദ്ധക്യത്തിന്റെ ലക്ഷണങ്ങളെയും ചുളിവുകളെ അകറ്റി നിർത്തുകയും ചെയ്യും. വെള്ളരിക്ക പതിവായി ഉപയോ​ഗിക്കുന്നത് ചർമ്മത്തിലെ കൊളാജന്റെ അളവ് വർദ്ധിപ്പിക്കുകയും കോശങ്ങളുടെ പുനരുജ്ജീവന പ്രക്രിയയെ സഹായിക്കുകയും ചെയ്യുന്നു.

കൺതടങ്ങളിലെ തടിപ്പും ഇരുണ്ട വൃത്തങ്ങളും കുറയ്ക്കാൻ വെള്ളരിക്ക സഹായിക്കുന്നു. വെള്ളരിക്കയിലെ ഈർപ്പം ഈ ഭാഗത്തുള്ള ചർമ്മത്തെ പരിപോഷിപ്പിക്കാൻ സഹായിക്കും. ഒരു വെള്ളരിക്കാ വൃത്താകൃതിയിൽ ചെറിയ കഷ്ണങ്ങളായി മുറിച്ച് കണ്ണുകൾക്ക് താഴെ കുറച്ചുനേരം സൂക്ഷിക്കുന്നത് ഡാർക്ക് സർക്കിൾസ് മാറ്റാൻ സഹായിക്കും.
അരക്കപ്പ് വെള്ളരിക്കാ നീരും ഒരു ടേബിൾ സ്പൂൺ തേനും ഒരു ടീസ്പൂൺ നാരങ്ങാനീരും യോജിപ്പിച്ച് മുഖത്ത് പുരട്ടുക. ഇത് മുഖത്തെ ചുളിവുകൾ മാറാൻ സഹായകമാണ്. 

വെള്ളരിക്കയിലെ പോഷകങ്ങൾ ചർമ്മത്തിന് അത്യുത്തമമാണ്. അവയിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഒരു ടീസ്പൂൺ ഓട്സ് പൊടിച്ചതും രണ്ട് ടീസ്പൂൺ വെള്ളരിക്ക നീരും മിക്സ് ചെയ്ത് മുഖത്തും കഴുത്തിലുമായി 15 മിനുട്ട് നേരം ഇട്ടേക്കുക. ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകുക. 

മുലയൂട്ടൽ കാൻസർ സാധ്യത കുറയ്ക്കുമോ?

 

Follow Us:
Download App:
  • android
  • ios