സിങ്ക്, വിറ്റാമിന്‍ ഇ, പ്രോട്ടീനുകള്‍, ലാക്റ്റിക് ആസിഡ് എന്നിവയാൽ സമ്പന്നമാണ് തെെര്. തൈരിലടങ്ങിയിരിക്കുന്ന ഈ ഘടകങ്ങള്‍ ചർമ്മത്തിന്റെയും തലമുടിയുടെ ഒട്ടുമിക്ക പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരമാര്‍മാണ്. 

ചർമ്മപ്രശ്നങ്ങൾക്ക് മാത്രമല്ല തലമുടിയുടെ ആരോ​ഗ്യത്തിനും മികച്ചൊരു പരിഹാരമാണ് തെെര് (curd). സിങ്ക്, വിറ്റാമിന്‍ ഇ, പ്രോട്ടീനുകള്‍, ലാക്റ്റിക് ആസിഡ് എന്നിവയാൽ സമ്പന്നമാണ് തെെര്. തൈരിലടങ്ങിയിരിക്കുന്ന ഈ ഘടകങ്ങള്‍ ചർമ്മത്തിന്റെയും (skin problems) തലമുടിയുടെ (hair fall) ഒട്ടുമിക്ക പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരമാര്‍മാണ്. മുടികൊഴിയുന്നത് തടയാൻ തെെര് രണ്ട് രീതിയിൽ ഉപയോ​ഗിക്കാം...

ഒന്ന്...

ഒരു കപ്പ് തൈരിലേക്ക് ഒരു ടേബിള്‍ സ്പൂണ്‍ ഒലിവ് ഓയില്‍ ചേര്‍ക്കുക. ഈ മിശ്രിതം 10 മിനുട്ട് മാറ്റി വയ്ക്കുക. ഒരു പാത്രത്തില്‍ ഒരു ടീസ്പൂൺ നാരങ്ങ നീരും വെള്ളവും ചേര്‍ത്ത് മിശ്രിതമുണ്ടാക്കുക. ശേഷം തലയിൽ തെെരും ഒലിവ് ഓയിലും കൊണ്ടുള്ള പേസ്റ്റിടുക. 15 മിനുട്ട് കഴിഞ്ഞ് തണുത്ത വെള്ളം ഉപയോഗിച്ച് കഴുകുക. അതിനുശേഷം നാരങ്ങ നീര് ചേര്‍ത്ത വെള്ളമുപയോഗിച്ച് വീണ്ടും തലമുടി കഴുകുക. മാസത്തിൽ മൂന്നോ നാലോ തവണ ഈ ഹെയർ പാക്ക് ഇടാം. തൈരിൽ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ ബി 5, ആന്റി ബാക്ടീരിയല്‍ ഘടകങ്ങളുമാണ് മുടിയെ ആരോ​ഗ്യ മുള്ളതാക്കി സംരക്ഷിക്കുന്നത്. 

രണ്ട്...

ഒരു ടീസ്പൂൺ തൈര്, കറ്റാര്‍വാഴ ജെൽ എന്നിവ ചേര്‍ത്ത് മിശ്രിതം ഉണ്ടാക്കുക. മുടിയിൽ ഈ പേസ്റ്റ് പുരട്ടുക. അരമണിക്കൂറിന് ശേഷം ചെറുചൂടുവെള്ളത്തില്‍ ഇത് കഴുകിക്കളയുക. ആഴ്ചയിൽ ഒരു തവണ ഈ പാക്ക് ഇടാം. കറ്റാര്‍വാഴയിലെ അമിനോ അസിഡുകള്‍ മുടിയുടെ വേരുകള്‍ ആരോഗ്യമുള്ളതായിരിക്കാന്‍ സഹായിക്കുന്നു.

മുടിയും ചര്‍മ്മവും സംരക്ഷിക്കാൻ തേങ്ങാപ്പാല്‍; ഇങ്ങനെ ഉപയോ​ഗിക്കൂ