ഇക്കഴിഞ്ഞ ലോക മാനസികാരോഗ്യ ദിനത്തില്‍ ദീപിക സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച വീഡിയോയാണ് ഇപ്പോള്‍ ആരാധകരെ ചൊടിപ്പിച്ചിരിക്കുന്നത്.
തനിക്ക് ഉണ്ടായിരുന്ന വിഷാദ രോഗത്തെ നേരിട്ടതും അതിജീവിച്ചതും മുന്‍പ് തുറന്ന് പറഞ്ഞിട്ടുളള ബോളിവുഡ് താരമാണ് ദീപിക പദുകോണ്‍. മാനസികരോഗവും മറ്റേത് രോഗത്തെയും പോലെയാണെന്നും ഇത്തരം രോഗികളെ അകറ്റി നിര്‍ത്തരുതെന്നും ദീപിക തന്നെ മാധ്യമങ്ങളുടെ മുന്‍പില്‍ തുറന്ന് പറഞ്ഞിട്ടുമുണ്ട്.
എന്നാല്‍ ഇക്കഴിഞ്ഞ ലോക മാനസികാരോഗ്യ ദിനത്തില്‍ ദീപിക സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച വീഡിയോയാണ് ഇപ്പോള്‍ ആരാധകരെ ചൊടിപ്പിച്ചിരിക്കുന്നത്. ലോക മാനസികാരോഗ്യ ദിനത്തില്‍ തന്‍റെ വെബ്സൈറ്റിലെ വസ്ത്ര വ്യാപാര പരസ്യമായിരുന്നു ദീപിക തന്‍റെ ട്വിറ്ററിലൂടെ പങ്കുവെച്ചത്.
deepikapadukone.com എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുക, അതില്‍ നിന്നും നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട വസ്ത്രങ്ങള്‍ വാങ്ങൂ എന്നായിരുന്നു വീഡിയോയിലൂടെ ദീപിക പറഞ്ഞത്. ഈ ട്വീറ്റിനെതിരെ രൂക്ഷവിമര്‍ശനമാണ് ദീപിക സമൂഹമാധ്യമങ്ങളില്‍ നിന്നും നേരിടേണ്ടിവന്നത്. മാനസികാരോഗ്യ ദിനത്തില്‍ സ്വന്തം വെബ്സൈറ്റിന്‍റെ പരസ്യം നടത്തിയ ദീപിക പൊതുസമൂഹത്തിനോട് മാപ്പ് പറയണമെന്നാണ് ഒരു വിഭാഗം ആവശ്യപ്പെടുന്നത്.
തന്‍റെ വസ്ത്ര വില്‍പ്പനയ്ക്ക് World Mental Health Day എന്ന് ഹാഷ്ടാഗ് ഉപയോഗിച്ചതാണ് പലരും താരത്തിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയത്.
