Asianet News MalayalamAsianet News Malayalam

ഇന്ന് ലോക എയ്ഡ്സ് ദിനം; ഈ മഹാവിപത്തിൽ നിന്നും ലോകത്തെ രക്ഷിക്കാം

ലോകത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ എയ്ഡ്‌സ് പ്രതിരോധ പ്രവര്‍ത്തനങ്ങളെയും അത് ബാധിച്ചിട്ടുണ്ട്. എങ്കിലും എയ്ഡ്‌സ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കഴിഞ്ഞ ഇരുപത് വര്‍ഷം കൊണ്ട് നേടിയെടുത്ത പുരോഗതി നിലനിര്‍ത്താനുള്ള തീവ്ര യത്‌നത്തിലാണ് യുഎന്‍ അടക്കമുള്ള സംഘടനകള്‍.

Despite ambitious global targets, India's progress in AIDS control falls short in a few crucial aspects
Author
Trivandrum, First Published Dec 1, 2020, 9:25 AM IST

എല്ലാ വർഷവും ഡിസംബർ 1 എയ്ഡ്സ് ദിനമായി ലോകമെങ്ങും ആചരിക്കുകയാണ്. മനുഷ്യരാശിയെ തന്നെ ഭീതിയിലാഴ്ത്തിയ ഈ മഹാവിപത്തിൽ നിന്നും ലോകത്തെ രക്ഷിക്കുന്നതിനും എച്ച്ഐവി രോഗബാധിതരായവർക്ക് സ്വാന്തനമേകുന്നതിനും വേണ്ടിയാണ് ലോകാരോഗ്യ സംഘടന (WHO) ഡിസംബർ 1 ലോക എയ്ഡ്സ് ദിനമായി ആചരിക്കുന്നത്. 

ലോകത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ എയ്ഡ്‌സ് പ്രതിരോധ പ്രവര്‍ത്തനങ്ങളെയും അത് ബാധിച്ചിട്ടുണ്ട്. എങ്കിലും എയ്ഡ്‌സ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കഴിഞ്ഞ ഇരുപത് വര്‍ഷം കൊണ്ട് നേടിയെടുത്ത പുരോഗതി നിലനിര്‍ത്താനുള്ള തീവ്ര യത്‌നത്തിലാണ് യുഎന്‍ അടക്കമുള്ള സംഘടനകള്‍. ‘എയ്ഡ്‌സ് ഇല്ലാതാക്കല്‍: പിന്‍വാങ്ങലും അനന്തരഫലവും’ എന്നതാണ് ഇത്തവണത്തെ എയ്ഡ്‌സ് ദിന പ്രമേയം.

 പകർച്ചവ്യാധികൾ മനുഷ്യന്റെ ആരോഗ്യത്തിനും അഭിവൃദ്ധിക്കും വലിയ ഭീഷണിയായി തുടരുന്നു. കഴിഞ്ഞ 40 വർഷത്തിനിടെ 32.7 ദശലക്ഷം ആളുകൾ എയ്ഡ്‌സ് സംബന്ധമായ അസുഖങ്ങളാൽ മരിച്ചു. 

'' ഇന്ന്, എച്ച്ഐവി, കോവിഡ് -19 തുടങ്ങിയ പകർച്ചവ്യാധികളെ മറികടക്കാൻ നമുക്ക് മുമ്പത്തേക്കാൾ കൂടുതൽ ശക്തി ആവശ്യമാണ്. ഇന്നും 12 ദശലക്ഷത്തിലധികം ആളുകൾ എച്ച്ഐവി ചികിത്സയ്ക്കായി കാത്തിരിക്കുകയാണ്, അവശ്യ സേവനങ്ങൾ ലഭ്യമാക്കാൻ കഴിയാത്തതിനാൽ 2019 ൽ 1.7 ദശലക്ഷം ആളുകൾ എച്ച്ഐവി ബാധിതരായി... '' - യുഎന്‍ എയ്ഡ്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ വിന്നി ബ്യാന്‍യിമ പറഞ്ഞു. 

എച്ച്‌ഐവി ബാധിതരാകാൻ ആളുകളെ പ്രേരിപ്പിക്കുന്ന സാമൂഹിക അനീതികൾ നാം അവസാനിപ്പിക്കണം. ആരോഗ്യത്തിനുള്ള അവകാശത്തിനായി നാം പോരാടണമെന്നും വിന്നി പറഞ്ഞു. 

കൊവിഡ് കേസുകൾ കുറയുന്ന രാജ്യങ്ങൾ ജാഗ്രത തുടരണമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്

Follow Us:
Download App:
  • android
  • ios