Asianet News MalayalamAsianet News Malayalam

എന്താണ് കാര്‍ഡിയാക് അറസ്റ്റ്? എങ്ങനെ ഇത് തിരിച്ചറിയാം?

കാര്‍ഡിയാക് അറസ്റ്റ് എന്ന് കേള്‍ക്കുമ്പോള്‍ പെട്ടെന്ന്, അത് 'ഹാര്‍ട്ട് അറ്റാക്ക്' തന്നെയാണെന്ന് കരുതുന്നവര്‍ നിരവധിയാണ്. എന്നാല്‍ ഇത് കൃത്യമായും രണ്ട് അവസ്ഥയാണ്. രണ്ട് ഘട്ടങ്ങളിലുമുള്ള അപകടസാധ്യതകളുടെ കാര്യത്തില്‍പ്പോലും കാര്യമായ വ്യത്യാസങ്ങളുണ്ട്

difference between heart attack and cardiac arrest
Author
Trivandrum, First Published Sep 19, 2019, 7:30 PM IST

കാര്‍ഡിയാക് അറസ്റ്റ് എന്ന് കേള്‍ക്കുമ്പോള്‍ പെട്ടെന്ന്, അത് 'ഹാര്‍ട്ട് അറ്റാക്ക്' തന്നെയാണെന്ന് കരുതുന്നവര്‍ നിരവധിയാണ്. എന്നാല്‍ ഇത് കൃത്യമായും രണ്ട് അവസ്ഥയാണ്. രണ്ട് ഘട്ടങ്ങളിലുമുള്ള അപകടസാധ്യതകളുടെ കാര്യത്തില്‍പ്പോലും കാര്യമായ വ്യത്യാസങ്ങളുണ്ട്. 

'ഹാര്‍ട്ട് അറ്റാക്ക്'ല്‍ ഹൃദയത്തിന്റെ പ്രവര്‍ത്തനം ഭാഗികമായാണ് തടസപ്പെടുന്നതെങ്കില്‍ കാര്‍ഡിയാക് അറസ്റ്റ് അങ്ങനെയല്ല. അതില്‍ ഹൃദയം നിലച്ചുപോകുന്ന സാഹചര്യമാണുണ്ടാകുന്നത്. അതായത്, 'ഹാര്‍ട്ട് അറ്റാക്ക്'നെക്കാള്‍ അല്‍പം കൂടി ഗുരുതരമായ അവസ്ഥയാണ് 'കാര്‍ഡിയാക് അറസ്റ്റ്' എന്ന് വേണമെങ്കില്‍ പറയാം. 

കാര്‍ഡിയാക് അറസ്റ്റിന്റെ ലക്ഷണങ്ങള്‍...

പ്രത്യേകിച്ചൊരു ലക്ഷണവും കാണിക്കാതെ തന്നെ പെട്ടെന്ന് ഉണ്ടാകുന്ന ഒന്ന് കൂടിയാണ് 'കാര്‍ഡിയാക് അറസ്റ്റ്'. എന്നാല്‍ ചിലരില്‍ ചില ലക്ഷണങ്ങള്‍ കാണുകയും ചെയ്യാറുണ്ട്. അത്തരത്തിലുള്ള അഞ്ച് ലക്ഷണങ്ങളെ തിരിച്ചറിയാം. 

1. ശ്വാസതടസം
2. തലകറക്കം
3. ക്ഷീണം
4. ഹൃദയമിടിപ്പ് കൂടുന്നത്
5. ഛര്‍ദ്ദി

ഇനി, ഇത്തരം ലക്ഷണങ്ങളൊന്നുമില്ലാതെ പെടുന്നനെയുണ്ടാകുന്ന കാര്‍ഡിയാക് അറസ്റ്റ് തിരിച്ചറിയാനുള്ള ചില മാര്‍ഗങ്ങള്‍...

1. നെഞ്ചുവേദന
2. ബോധം പോകുന്നത്
3. പള്‍സ് പോകുന്നത്
4. ശ്വാസം നിലയ്ക്കുന്നത്
5. പെട്ടെന്ന് വീണുപോകുന്നത്

പ്രിയപ്പെട്ട ആര്‍ക്കെങ്കിലുമോ, കൂടെയുള്ളവര്‍ക്കോ ഇങ്ങനെയുള്ള ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ ആശുപത്രിയിലെത്തിക്കുകയാണ് വേണ്ടത്. കാരണം കാര്‍ഡിയാക് അറസ്റ്റിന്റെ കാര്യത്തില്‍, സമയബന്ധിതമായി പ്രാഥമിക ശുശ്രൂഷയടക്കമുള്ള കാര്യങ്ങള്‍ ലഭ്യമാക്കിയില്ലെങ്കില്‍ മരണത്തിനുള്ള സാധ്യത വളരെ കൂടുതലാണ്. ശ്വാസം നിലച്ചുപോകുന്ന അവസ്ഥയില്‍ സി.പി.ആര്‍ നല്‍കാവുന്നതാണ്. പക്ഷേ അതും അറിയാവുന്നവര്‍ക്ക് മാത്രമല്ലേ ചെയ്യാനാകൂ. അതിനാല്‍ എത്രയും എളുപ്പത്തില്‍ ആംബുലന്‍സില്‍ തന്നെ രോഗിയെ ആശുപത്രിയിലെത്തിക്കാനാണ് ശ്രമിക്കേണ്ടത്.

Follow Us:
Download App:
  • android
  • ios