പനി, തൊണ്ടവേദന, മൂക്കൊലിപ്പ്, വെള്ളം കുടിക്കാൻ പ്രയാസം എന്നിവയാണ‌് ഡിഫ്ത്തീരിയയുടെ പ്രധാന ലക്ഷണങ്ങൾ. രോഗബാധയുണ്ടായാൽ പത്തു ദിവസത്തിനുള്ളിൽ ലക്ഷണങ്ങൾ പ്രകടമാകും.
കൊല്ലം ജില്ലയിൽ ഒരാൾക്ക് ഡിഫ്ത്തീരിയ സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി.ശിശുക്കൾക്ക് നൽക്കുന്ന ഡിപിടി പ്രതിരോധ വാക്സിനാണ് ഡിഫ്ത്തീരിയയെ ചെറുക്കുന്നത്. തൊണ്ടയിലെയും മൂക്കിലെയും ബാധിക്കുന്ന ബാക്ടീരിയരോഗമാണ് ഡിഫ്ത്തീരിയ. കോറൈന്‍ബാക്ടീരിയം ഡിഫ്തീരിയ എന്ന ബാക്ടീരിയയാണ് ഈ രോഗം പടര്‍ത്തുന്നത്. പനിയും തൊണ്ടവേദനയുമാണ് തുടക്കത്തിലുള്ള രോഗ ലക്ഷണങ്ങൾ.
പനി, തൊണ്ടവേദന, മൂക്കൊലിപ്പ്, വെള്ളം കുടിക്കാൻ പ്രയാസം എന്നിവയാണ‌് ഡിഫ്ത്തീരിയയുടെ പ്രധാന ലക്ഷണങ്ങൾ. രോഗബാധയുണ്ടായാൽ പത്തു ദിവസത്തിനുള്ളിൽ ലക്ഷണങ്ങൾ പ്രകടമാകും. പ്രതിരോധ കുത്തിവയ‌്പുകൾ യഥാസമയം എടുക്കാത്ത കുട്ടികൾ, രോഗപ്രതിരോധശേഷി കുറഞ്ഞ മുതിർന്നവർ എന്നിവർക്ക‌് രോഗസാധ്യത കൂടുതലാണ്.
പ്രതിരോധ കുത്തിവയ്‌പ്പ് എടുക്കാനാണ് ഓരോ വ്യക്‌തിയും ആദ്യം ശ്രദ്ധിക്കേണ്ടത്. പ്രതിരോധ കുത്തിവയ്‌പുകൾ സർക്കാർ ആരോഗ്യകേന്ദ്രങ്ങളിൽ പൂർണമായും സൗജന്യമാണ്. തിരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികളിലും നിശ്‌ചിത ദിവസങ്ങളിൽ സേവനം ലഭിക്കും. ഓരോ വീട്ടിലും കുട്ടികൾ പ്രതിരോധ കുത്തിവയ്‌പ് എടുത്തിട്ടുണ്ട് എന്ന് ഉറപ്പു വരുത്തണം.
