കടുത്ത വയറുവേദന; ഒടുവില്‍ ശസ്ത്രക്രിയയിലൂടെ വയറ്റിനുള്ളില്‍ നിന്ന് പുറത്തെടുത്തത് കണ്ടോ
ശസ്ത്രക്രിയ നടത്തി വയറ്റിനുള്ളില്‍ നിന്ന് പുറത്തെടുത്തത് എന്താണെന്നതാണ് ഏറ്റവും ഞെട്ടിക്കുന്ന സംഗതി. ഇയര്‍ ഫോണുകള്‍, നട്ടുകള്‍- ബോള്‍ട്ടുകള്‍, വാഷറുകള്‍, ലോക്ക്, താക്കോലുകള്‍ എന്നിങ്ങനെ പല ഉപകരണങ്ങളും ലോഹാവശിഷ്ടങ്ങളുമാണ് ഇദ്ദേഹത്തിന്‍റെ വയറ്റില്‍ നിന്ന് പുറത്തെടുത്തത്.
രണ്ട് വര്‍ഷമായി നീണ്ടുനിന്ന വയറുവേദന കലശലായതോടെയാണ് പഞ്ചാബിലെ മോഗ സ്വദേശിയായ നാല്‍പതുകാരനെ വീട്ടുകാര്‍ ആശുപത്രിയിലെത്തിച്ചത്. എന്താണ് വയറുവേദനയ്ക്ക് കാരണമായതെന്ന് ആദ്യം ഡോക്ടര്‍ക്ക് മനസിലായില്ല.
ശേഷം ഇവര്‍ സ്കാനിംഗ് നടത്തി. അതിലാണ് വയറ്റിനുള്ളില്‍ എന്തെല്ലാമോ കുടുങ്ങിക്കിടക്കുന്നതായി മനസിലാക്കിയത്. രണ്ട് വര്‍ഷമായിട്ടുള്ള വയറുവേദന രൂക്ഷമായി, ഉറക്കം പോലും നഷ്ടപ്പെട്ട് അവശനിലയിലായ രോഗിയില്‍ നിന്ന് കൂടുതല്‍ വിവരങ്ങളും ശേഖരിക്കാൻ സാധിക്കുമായിരുന്നില്ല. വയറുവേദനയ്ക്ക് പുറമെ പനി, ഛര്‍ദ്ദി എന്നിങ്ങനെയുള്ള പ്രശ്നങ്ങളും രോഗിക്കുണ്ടായിരുന്നു.
മൂന്ന് ദിവസത്തോളമായി തീരെ അവശനായതോടെയാണ് വീട്ടുകാര്‍ ഇദ്ദേഹത്തെയും കൊണ്ട് ആശുപത്രിയിലെത്തിയത്.
എന്തായാലും വൈകാതെ തന്നെ ഡോക്ടര്‍മാരുടെ സംഘം ശസ്ത്രക്രിയയിലേക്ക് കടന്നു. ശസ്ത്രക്രിയ നടത്തി വയറ്റിനുള്ളില്‍ നിന്ന് പുറത്തെടുത്തത് എന്താണെന്നതാണ് ഏറ്റവും ഞെട്ടിക്കുന്ന സംഗതി. ഇയര്‍ ഫോണുകള്‍, നട്ടുകള്‍- ബോള്‍ട്ടുകള്‍, വാഷറുകള്‍, ലോക്ക്, താക്കോലുകള്‍ എന്നിങ്ങനെ പല ഉപകരണങ്ങളും ലോഹാവശിഷ്ടങ്ങളുമാണ് ഇദ്ദേഹത്തിന്‍റെ വയറ്റില്‍ നിന്ന് പുറത്തെടുത്തത്.
എല്ലാം വിജയകരമായി പുറത്തെടുത്തു എന്നാണ് ഡോക്ടര്‍മാര്‍ അറിയിക്കുന്നത് അപൂര്‍വം കേസായതിനാല്‍ തന്നെ രോഗിയുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്താതെ ഇതെക്കുറിച്ച് ഡോക്ടര്‍മാര്‍ വിശദാംശങ്ങള്‍ പങ്കുവച്ചതോടെയാണ് സംഭവം വാര്‍ത്തകളിലും ഇടം നേടിയത്.
എപ്പോഴാണ് രോഗിയായ വ്യക്തി ഇങ്ങനെയുള്ള ലോഹാവശിഷ്ടങ്ങളോ ഉപകരണങ്ങളോ വിഴുങ്ങിയത് എന്നതൊന്നും ബന്ധുക്കള്‍ക്ക് അറിയില്ല. അതേസമയം അദ്ദേഹത്തിന് മാനസികാസ്വസ്ഥതകളുള്ളതായി കുടുംബം സാക്ഷ്യപ്പെടുത്തുകയും ചെയ്തു.
മുമ്പ് സമാനമായ രീതിയില്‍ വയറുവേദനയും മറ്റ് ആരോഗ്യപ്രശ്നങ്ങളുമായി ആശുപത്രിയിലെത്തി തുടര്‍ന്ന് പരിശോധനയില്‍ നാണയം, ചാര്‍ജര്‍ കേബിള്‍, ലോഹക്കഷ്ണങ്ങള്‍ എന്നിങ്ങനെയുള്ളവയെല്ലാം ശസ്ത്രക്രിയയിലൂടെ വയറ്റില്‍ നിന്ന് പുറത്തെടുത്തിട്ടുള്ള സംഭവങ്ങളുണ്ടായിട്ടുണ്ട്. ഇത്തരത്തിലുള്ള മിക്ക കേസുകളിലും രോഗികള്‍ക്ക് മാനസികപ്രശ്നങ്ങളുണ്ടായിരിക്കും. ഈ കാരണം കൊണ്ടാകാം ഇവര്‍ അസാധാരണമായ രീതിയില്‍ ഇങ്ങനെയുള്ള ഉപകരണങ്ങളും മറ്റും ഭക്ഷിക്കുന്നത്.
Also Read:- സൂപ്പര്‍താരം പങ്കുവച്ച ഫുഡ് വീഡിയോയില്‍ കറിയില്‍ ഈച്ച; മറുപടിയുമായി താരം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-