Asianet News MalayalamAsianet News Malayalam

കൂടുതൽ സ്‌ക്രീൻ സമയം ചർമ്മത്തിന്റെ ആരോഗ്യത്തെ ബാധിക്കുമോ? വിദ​ഗ്ധർ പറയുന്നത്

നീണ്ടുനിൽക്കുന്ന സ്‌ക്രീൻ സമയം ചർമ്മത്തിന്റെ കൊളാജൻ വിതരണം കുറയ്ക്കും. അതിന്റെ ഫലമായി ചുളിവുകൾ, പാടുകൾ എന്നിവ ഉണ്ടാകാമെന്ന് പഠനത്തിൽ പറയുന്നു.
 

does too much screen time affect the skin and hair as well
Author
First Published Jan 28, 2023, 8:45 AM IST

നമ്മളെല്ലാവരും സ്‌ക്രീനിന്റെ (മൊബൈൽ ഫോണുകൾ, ലാപ്‌ടോപ്പുകൾ, ടിവി, ടാബ്‌ലെറ്റുകൾ) എന്നിവയുടെ മുന്നിൽ മണിക്കൂറോളം സമയം ചെലവഴിക്കുന്നവരാണ്. കൂടുതൽ സ്‌ക്രീൻ സമയം സർക്കാഡിയൻ സൈക്കിൾ അല്ലെങ്കിൽ ഡേ-നൈറ്റ് സ്ലീപ്പ് സൈക്കിൾ എന്നിവയെ തകരാറിലാക്കുന്നു. എന്നാൽ കൂടുതൽ സ്‌ക്രീൻ സമയം ചർമ്മത്തെയും മുടിയെയും ബാധിക്കുമോ? എന്നത് സംബന്ധിച്ച് പലർക്കും അറിയാൻ താൽപര്യം ഉണ്ടാകും. 

' സമീപകാല പഠനങ്ങൾ കാണിക്കുന്നത് ഇലക്‌ട്രോണിക് ഉപകരണങ്ങളിൽ നിന്ന് പുറംതള്ളുന്ന പ്രകാശം മനുഷ്യ ചർമ്മകോശങ്ങൾ എക്സ്പോഷർ ചെയ്യുന്നത് ഒരു മണിക്കൂറിനുള്ളിൽ പോലും, റിയാക്ടീവ് ഓക്‌സിജൻ സ്പീഷീസ് (ROS) ഉൽപ്പാദനത്തിന് കാരണമായേക്കാം. മൊബൈൽ ഫോൺ ഉപയോഗം അനുദിനം വർധിച്ചുവരികയാണ്. നിലവിൽ തിരിച്ചറിഞ്ഞ പ്രധാന വില്ലൻ നീല വെളിച്ചമാണ്...' - ഡെർമറ്റോസർജനായ ഡോ. അഗ്നി കുമാർ ബോസ് പറഞ്ഞു.

കൂടുതൽ സ്ക്രീൻ സമയം പിഗ്മെന്റേഷൻ കൂട്ടുന്നതിന് കാരണമാകും. കൂടുതൽ സ്ക്രീൻ സമയം സർക്കാഡിയൻ സൈക്കിളിലും ശരീരത്തിലുണ്ടാകുന്ന സമ്മർദ്ദത്തിനും കാരണകാകും. അത് തന്നെ മുടികൊഴിച്ചിൽ വർധിക്കാൻ ഇടയാക്കും.

മുടിയുടെയും ചർമ്മത്തിന്റെയും ആരോഗ്യത്തെ പലതരത്തിലുള്ള ഘടകങ്ങളാൽ ബാധിക്കാം. സ്‌ക്രീനിലേക്ക് ഉറ്റുനോക്കുന്ന നീണ്ട മണിക്കൂറുകൾ നിങ്ങളുടെ ചർമ്മത്തെയും മുടിയെയും ബാധിക്കും, അത് സ്‌മാർട്ട്‌ഫോണോ ടാബ്‌ലെറ്റോ കമ്പ്യൂട്ടറോ എത് തന്നെയായാലും സൂര്യനിൽ നിന്നും ആധുനിക ഗാഡ്‌ജെറ്റുകളിൽ നിന്നും വരുന്ന ഇത്തരത്തിലുള്ള ഉയർന്ന ഊർജ ദൃശ്യപ്രകാശമാണ് (HEV) പ്രശ്നത്തിന്റെ ഉറവിടമെന്നും അഷ്വർ ക്ലിനിക്കിന്റെ സ്ഥാപകനും ഡെർമറ്റോളജിസ്റ്റുമായ ഡോ. അഭിഷേക് പിലാനി പറഞ്ഞു.

നീല വെളിച്ചം നമ്മുടെ കോശങ്ങൾക്ക് കേടുപാടുകൾ വരുത്താനുള്ള സാധ്യത കൂടുതലാണ്. കാരണം അതിൽ ദൃശ്യമായ ശ്രേണിയിലെ മറ്റ് നിറങ്ങളേക്കാൾ കൂടുതൽ ഊർജ്ജം അടങ്ങിയിരിക്കുന്നു. ഇത് ഓക്സിഡേറ്റീവ് സ്ട്രെസ് ഉണ്ടാക്കുന്നതിലൂടെ എച്ച്ഇവി രശ്മികൾ തടസ്സത്തെ ദുർബലപ്പെടുത്തും. നീണ്ടുനിൽക്കുന്ന സ്‌ക്രീൻ സമയം ചർമ്മത്തിന്റെ കൊളാജൻ വിതരണം കുറയ്ക്കും. അതിന്റെ ഫലമായി ചുളിവുകൾ,  പാടുകൾ എന്നിവ ഉണ്ടാകാമെന്ന് പഠനത്തിൽ പറയുന്നു.

ഡാർക്ക് ചോക്ലേറ്റ് പ്രിയരാണോ? എങ്കിൽ അറിഞ്ഞിരിക്കേണ്ടത്...

 

Follow Us:
Download App:
  • android
  • ios