പുതുവർഷത്തിൽ ആരോഗ്യത്തെ സംരക്ഷിക്കുന്ന കാര്യത്തിലും പുതിയ തീരുമാനങ്ങള്‍ എടുക്കുന്നത് നല്ലതല്ലേ? ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയും ഭക്ഷണകാര്യത്തില്‍ ശ്രദ്ധ നല്‍കിയും ആരോഗ്യം സംരക്ഷിക്കാവുന്നതേയുള്ളൂ.
പുതുവർഷത്തിൽ ആരോഗ്യത്തെ സംരക്ഷിക്കുന്ന കാര്യത്തിലും പുതിയ തീരുമാനങ്ങള്‍ എടുക്കുന്നത് നല്ലതല്ലേ? ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയും ഭക്ഷണകാര്യത്തില്‍ ശ്രദ്ധ നല്‍കിയും ആരോഗ്യം സംരക്ഷിക്കാവുന്നതേയുള്ളൂ. അത്തരത്തില്‍ ആരോഗ്യകരമായ ജീവിതത്തിന് ചെയ്യേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
1. രാവിലെയുള്ള യോഗ
രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ തന്നെ യോഗയോ മെഡിറ്റേഷനോ ചെയ്യുന്നത് ജീവിതത്തിന്‍റെ ഭാഗമാക്കുക. ഇത് ശരീരത്തിന്‍റെ ആരോഗ്യത്തിന് മാത്രമല്ല, മാനസികാരോഗ്യത്തിനും ഗുണം ചെയ്യും.
2. ആരോഗ്യകരമായ ഭക്ഷണരീതി
ആരോഗ്യകരമായ ഭക്ഷണരീതി തിരഞ്ഞെടുക്കുക എന്നത് ആരോഗ്യകരമായ ജീവിതത്തിന് പ്രധാനമാണ്. ഇതിനായി പഴങ്ങളും പച്ചക്കറികളും പയര്‍വര്‍ഗങ്ങളും ഫൈബറും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുക.
3. ഫാസ്റ്റ് ഫുഡിനോട് 'നോ' പറയുക
ജങ്ക് ഫുഡ്, ഫാസ്റ്റ് ഫുഡ് എന്നിവയോട് 'നോ' പറയുക. കലോറി കൂടിയതും കൊഴുപ്പ് അടങ്ങിയതുമായ ഇത്തരം ഭക്ഷണങ്ങള്‍ ആരോഗ്യത്തെ നശിപ്പിക്കും.
4. വെള്ളം
ധാരാളം വെള്ളം കുടിക്കുക. ദിവസവും എട്ട് മുതൽ പത്ത് വരെ ഗ്ലാസ് വെള്ളം കുടിക്കുന്നത് നല്ലതാണ്.
5. വ്യായാമം മുടക്കരുത്
അമിതവണ്ണം നിയന്ത്രിക്കുന്നത് മുതല്‍ ഹൃദയത്തിന്‍റെ ആരോഗ്യത്തിന് വരെ വ്യായാമം ഗുണം ചെയ്യും. വ്യായാമം ചെയ്യുന്നത് ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിന് മാത്രമല്ല, മാനസികാരോഗ്യത്തിനു കൂടി വഴിയൊരുക്കും. അതിനാല്‍ പതിവായി വ്യായാമം ചെയ്യുക.
6. പുകവലി, മദ്യപാനം ഒഴിവാക്കുക
പുകവലി, മദ്യപാനം പോലുള്ള ശീലങ്ങളും ഉപേക്ഷിക്കുന്നതാണ് ആരോഗ്യകരമായ ജീവിതത്തിന് നല്ലത്.
7. ഉറക്കം
ഉറക്കവും ആരോഗ്യവും തമ്മില്‍ ബന്ധമുണ്ട്. അതിനാല്‍ ദിവസവും ഏഴ് മുതല്‍ എട്ട് മണിക്കൂര്‍ ഉറങ്ങുക. ഇല്ലെങ്കില്‍ അത് ആരോഗ്യത്തെ ബാധിക്കാം.
8. നല്ല കാര്യങ്ങള്‍ ചിന്തിക്കുക, സ്ട്രെസ് കുറയ്ക്കുക
നല്ല കാര്യങ്ങള്‍ ചിന്തിക്കുക, നല്ല സുഹൃത്തുക്കളെ സമ്പാദിക്കുക. കുടുംബത്തിലുള്ളവരുമായി ആരോഗ്യകരമായ ബന്ധം കാത്തുസൂക്ഷിക്കുക. സോഷ്യല്‍ മീഡിയയുടെ ഉപയോഗം അമിതമാകാതെ നോക്കുക. മാനസിക സമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ ശ്രമിക്കുക. നിങ്ങള്‍ക്ക് സന്തോഷം തരുന്ന കാര്യങ്ങള്‍ ചെയ്യുക.
