Asianet News MalayalamAsianet News Malayalam

world diabetes day| പ്രമേഹ പരിചരണം: ഇപ്പോൾ അല്ലെങ്കിൽ പിന്നെ എന്ന്? ഡോക്ടർ എഴുതുന്നു

കൊവിഡ് മഹാമാരി നമ്മളെ പല പാഠങ്ങളും പഠിപ്പിച്ച് കഴിഞ്ഞു. 80 ശതമാനത്തിലേലേറെ മരണങ്ങളും സംഭവിച്ചത് പ്രമേഹരോഗികളിലാണ്. പ്രമേഹം കൊവിഡ് വരുന്ന വേളയിൽ അനിയന്ത്രിതമായി തുടരുമ്പോഴാണ്, കൊവിഡിന്റെ തീവ്രതയും മരണ സാധ്യതയും വർധിക്കുന്നത്. 

dr jyothi dev article about world diabetes day
Author
Trivandrum, First Published Nov 13, 2021, 1:54 PM IST

2021 ൽ പ്രമേഹ ദിനം ആചരിക്കുമ്പോൾ നിരവധി സവിശേഷതകളുണ്ട് രോഗികൾക്ക് പ്രയോജനപ്പെടുന്ന അവയിൽ ചിലതാണ് താഴെ കുറിക്കുന്നത്:

കൊവിഡ് (Covid 19) മഹാമാരി നമ്മളെ പല പാഠങ്ങളും പഠിപ്പിച്ച് കഴിഞ്ഞു. 80 ശതമാനത്തിലേറെ മരണങ്ങളും സംഭവിച്ചത് പ്രമേഹരോഗികളിലാണ്. പ്രമേഹം(diabetes) കൊവിഡ് വരുന്ന വേളയിൽ അനിയന്ത്രിതമായി തുടരുമ്പോഴാണ്, കൊവിഡിന്റെ തീവ്രതയും മരണ സാധ്യതയും വർധിക്കുന്നത്.

രോഗികൾ അൽപ്പം കൂടെ ശ്രദ്ധിക്കണം എന്നതിന്റെ സൂചനയാണിത്, കാരണം പ്രമേഹ രോഗ ചികിത്സ സ്വീകരിക്കുന്നവരാണെങ്കിൽ പോലും അവരിൽ 50 മുതൽ 95 ശതമാനം വരെ ആൾക്കാരിൽ രോഗം നിയന്ത്രണ വിധേയമല്ലാതെയാണ് തുടരുന്നത്.

പ്രമേഹ രോഗ ചികിത്സയിൽ രോഗികൾ സ്വയം രോഗത്തെ തിരിച്ചറിയുകയും ഏതൊക്കെ വിധത്തിലാണ് രക്തപരിശോധന നടത്തുവാൻ കഴിയുന്നത്, ഏതൊക്കെ വിധത്തിലാണ് ​ഗ്ലുക്കോസ് തുടർച്ചയായി നിരീക്ഷണം ചെയ്യുവാൻ കഴിയുന്നത്, നമുക്ക് ഏതൊക്കെ വിധത്തിലുള്ള ഔഷധങ്ങളാണ് നമ്മുടെ പ്രമേഹത്തിന്റെ പ്രത്യേകതകൾക്ക് അനുസൃതമായി വേണ്ടത് എന്നതൊക്കെ അറിഞ്ഞിരിക്കണം. അതിനായി വിദഗ്ദ്ധ ഡോക്ടറുടെയും, അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കുന്ന ചികിത്സാ സംഘത്തിന്റെയും ഉപദേശങ്ങളാണ് സ്വീകരിക്കേണ്ടത്.

കേരളത്തിലെന്തു കൊണ്ടാണ് ഭാരതത്തിലെ, ഏറ്റവും കൂടുതൽ പ്രമേഹ രോഗികളും, അതോടൊപ്പം ഏറ്റവും കൂടുതൽ പ്രമേഹ അനുബന്ധ രോഗങ്ങളും ഉള്ളത്? ഏറ്റവും കൂടുതൽ ഹൃദ്രോഗങ്ങൾ, ഏറ്റവും കൂടുതൽ വൃക്കരോഗങ്ങൾ, ഏറ്റവും കൂടുതൽ പാദവൃണങ്ങൾ, കാരണം വളരെ ലളിതമായി പറഞ്ഞാൽ 100 ശതമാനം സാക്ഷരത നമുക്കുണ്ടെങ്കിൽ പോലും പരീക്ഷണങ്ങളിലൂടെ തെളിയിക്കാത്ത അശാസ്ത്രീയമായ ചികിത്സ രീതികൾ തേടുന്ന രോഗികളുടെ എണ്ണം വളരെ കൂടുതലാണ്. ഇവിടെയാണ് രോഗികൾ വിവേകം കാട്ടേണ്ടത്. 

പ്രമേഹത്തിന് ഏറ്റവും ഫലപ്രദമായ ഔഷധമെന്ന് നാം കരുതുന്ന ഇൻസുലിൻ കണ്ടെത്തിയിട്ട് ഈ വർഷം 100 വർഷങ്ങൾ തികയുകയാണ്. ഇൻസുലിൻ കണ്ടെത്തിയ പ്രധാന ശാസ്ത്രജ്ഞന്മാരിൽ ഒരാളായ ഡോ. ഫ്രഡറിക് ബാൻഡിങ്ങിന്റെ ജന്മദിനമാണ് നമ്മൾ ലോകമെമ്പാടും നവംബർ 14 പ്രമേഹദിനമായി ആചരിക്കുന്നത്. 

ഈ വർഷത്തെ പ്രമേഹദിന സന്ദേശം 'Access To Diabetes Care' എന്നാണ്. അതായത് 'എല്ലാവർക്കും പ്രമേഹ പരിരക്ഷ ഇപ്പോഴല്ലെങ്കിൽ ഇനി എന്ന്'; അതെ, 100 വർഷങ്ങൾക്ക് ശേഷവും പ്രമേഹം നന്നായി ചികിത്സിക്കാൻ കഴിഞ്ഞില്ലായെങ്കിൽ ഇനി എപ്പോൾ? ഇനി എങ്ങനെ?. ഒന്നോർക്കുക പ്രമേഹ രോഗത്തിന് ശാസ്ത്രീയമായി തെളിയിച്ചു കഴിഞ്ഞ ഏറ്റവും സുരക്ഷിതമായ ഔഷധങ്ങളാണ് നമ്മൾ സ്വീകരിക്കേണ്ടത്. 

രോഗ ചികത്സയിൽ ചിലവ് 5 മുതൽ 10 മടങ്ങ് വർധിക്കുന്നത് മറ്റ് അവയവങ്ങൾക്ക് അസുഖങ്ങൾ വന്ന് അവശരായി കഴിയുമ്പോഴാണ് അത് തടയുന്നതിനു വേണ്ട ശക്തമായ മാർഗങ്ങൾ സ്വീകരിക്കുകയാണ് വേണ്ടത്. ഏറ്റവും ഫലപ്രദമായ, സുരക്ഷിതമായ ചികിത്സ, നിത്യേനെ വ്യായാമം, ഡയറ്റീഷ്യൻ നിർദ്ദേശിക്കുന്ന വിധത്തിലുള്ള ഭക്ഷണക്രമം, നല്ല ഉറക്കം- ഇതാവണം വിജയ മന്ത്രം.

എഴുതിയത്:
ഡോ. ജ്യോതിദേവ് കേശവദേവ് 
 MD, FACE (യ എസ്എ), FRCP (ലണ്ടൻ), FRCP (ഗ്ലാസ്ഗ്), FRCP (എഡിൻ),FACP
ചെയർമാൻ, ജ്യോതിദേവ്‌സ് ഡയബറ്റിസ് ആന്റ് റിസർച്ച് സെൻ്റർ
jothydev@gmail.com

പ്രമേഹ ഗവേഷണത്തിന് ഡോ. ജ്യോതിദേവിന് ദേശീയ അംഗീകാരം
 

Follow Us:
Download App:
  • android
  • ios