മാസ്‌ക് നിര്‍ബന്ധമായും ശരിയായ രീതിയില്‍ ധരിച്ച് സാമൂഹിക അകലം പാലിച്ച് കൈകള്‍ കൂടെക്കൂടെ വൃത്തിയാക്കണമെന്നും ഡോ. ഷിംന കുറിപ്പില്‍ പറയുന്നു. 

ദുബായില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത നായിഫിലെ കാഴ്ച ആശങ്കയോടെ പങ്കുവയ്ക്കുകയാണ് ഡോ. ഷിംന അസീസ്. ലോക്ഡൗണ്‍ പിന്‍വലിച്ചത് യുഎഇ സര്‍ക്കാരാണ്, കൊവിഡ് 19 പരത്തുന്ന വൈറസല്ല. അത് അവിടൊക്കെ തന്നെയുണ്ടെന്ന കാര്യം ഓര്‍മ്മിക്കണമെന്ന് ഡോ. ഷിംന ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ആള്‍ക്കൂട്ടത്തില്‍ അലിഞ്ഞവരുമായും ഇടപെട്ടാല്‍ നമുക്ക് കൊറോണ പിടിക്കാന്‍ സാധ്യത വളരെ കൂടുതലാണ്. മാസ്‌ക് നിര്‍ബന്ധമായും ശരിയായ രീതിയില്‍ ധരിച്ച് സാമൂഹിക അകലം പാലിച്ച് കൈകള്‍ കൂടെക്കൂടെ വൃത്തിയാക്കണമെന്നും ഡോ. ഷിംന കുറിപ്പില്‍ പറയുന്നു. 

തളർന്ന്‌ തുടങ്ങിയിരിക്കുന്നു, ഇനിയെത്ര നാൾ കൂടി ഈ രീതിയിൽ തുടരേണ്ടി വരുമെന്നറിയില്ല;- ഡോക്ടറുടെ കുറി...

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം വായിക്കാം...

ദുബായിൽ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്‌ത സ്ഥലങ്ങളില്‍ ഒന്നായ നൈഫ് ഏരിയയിൽ നിന്നും ഇന്നലെ രാത്രി ലോക്ക്‌ ഡൗൺ പിൻവലിച്ച ശേഷമുള്ള ചിത്രം !!

ലോക്ക്‌ഡൗൺ പിൻവലിച്ചത്‌ യുഎഇ സർക്കാരാണ്‌, കൊവിഡ്‌ 19 പരത്തുന്ന വൈറസല്ല. അത്‌ അവിടൊക്കെ തന്നെയുണ്ട്‌. യുഎഇ ഏതാണ്ട്‌ പഴയ പടി ഓടാൻ തുടങ്ങിയെന്ന്‌ കേൾക്കുന്നു. റിപ്പോർട്ട് ചെയ്യുന്ന കേസുകൾക്ക്‌ പഞ്ഞമേയില്ല. പല ഇടത്തും ചികിത്സ കിട്ടാൻ വല്ലാത്ത കാലതാമസം, പോസിറ്റീവ്‌ കേസുകൾ പോലും വീടുകളിലുണ്ടെന്ന്‌ പറഞ്ഞ്‌ കോളുകൾ വരുന്നു...

പാടാനും ആടാനും പോയവർക്ക്‌ ബോധമില്ലെന്ന്‌ പറഞ്ഞ്‌ പുച്‌ഛിക്കാൻ വരട്ടെ, അക്കൂട്ടരിൽ രോഗവ്യാപനം സംഭവിച്ചിരിക്കാൻ സാധ്യത വളരെ കൂടുതലാണ്‌. അത്‌ കൊണ്ട്‌ തന്നെ സൂക്ഷ്‌മതയില്ലാതെ ഏതൊരു ആൾക്കൂട്ടത്തിൽ അലിഞ്ഞവരുമായും ഇടപെട്ടാൽ നമുക്ക്‌ കൊറോണ പിടിക്കാൻ സാധ്യത വളരെ കൂടുതലാണ്‌. അങ്ങനെയായാൽ നമ്മുടെയും കട്ടേം പടോം മടങ്ങും. ശ്രദ്ധിച്ചേ മതിയാകൂ.

അതു കൊണ്ട്‌ തന്നെ, മാസ്‌ക്‌ നിർബന്ധമായും ശരിയായ രീതിയില്‍ ധരിക്കുക, സാമൂഹിക അകലം പാലിക്കുക, കൈകൾ കൂടെക്കൂടെ വൃത്തിയാക്കുക.

നമ്മൾ സൂക്ഷിക്കണം. നമ്മളെ നമുക്ക്‌ വേണം.

നോക്കീം കണ്ടുമൊക്കെ നിൽക്ക്‌ട്ടാ...

#അക്കരെയായാലും_BreakTheChain

Dr. Shimna Azeez