Asianet News MalayalamAsianet News Malayalam

ആർത്തവം ആരംഭിച്ച പ്രായവും പ്രമേഹവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ; പഠനം പറയുന്നത്

വളരെ നേരത്തെ ആർത്തവം ആരംഭിച്ച സ്ത്രീകളിൽ ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കൂടുതലാണെന്ന് ചൈനയിലെ ഷിന്‍ഗ്ഹോ സര്‍വകലാശാലയിലെ ഒരു സംഘം ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നു.

Early menstruation linked to higher diabetes risk study
Author
Trivandrum, First Published Aug 2, 2019, 7:30 PM IST

സ്ത്രീകൾക്ക് ആർത്തവം ആരംഭിച്ച പ്രായവും ടെെപ്പ് 2 പ്രമേഹവും തമ്മിൽ വളരെ ഏറെ ബന്ധമുണ്ടെന്ന് പഠനം. വളരെ നേരത്തെ ആർത്തവം ആരംഭിച്ച സ്ത്രീകളിൽ ടൈപ്പ്  2 പ്രമേഹം വരാനുള്ള സാധ്യത കൂടുതലാണെന്ന് ചൈനയിലെ ഷിന്‍ഗ്ഹോ സര്‍വകലാശാലയിലെ ഒരു സംഘം ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നു.

ചൈനയിലെ 15,000 സ്ത്രീകളില്‍ ആര്‍ത്തവവിരാമത്തിനു ശേഷം നടത്തിയ നിരീക്ഷണത്തിലാണ് ഈ കണ്ടെത്തൽ. ദ ജേണല്‍ ഓഫ് നോര്‍ത്ത് അമേരിക്കന്‍ മെനോപോസ് സൊസൈറ്റിയില്‍ പഠനം പ്രസിദ്ധീകരിച്ചു.14 വയസ്സിലോ അതിനു മുൻപോ ആര്‍ത്തവം ആരംഭിച്ച സ്ത്രീകള്‍ക്കാണ് പ്രമേഹസാധ്യത ഏറെയെന്ന് ​ഗവേഷകൻ സ്റ്റെഫാനി ഫോബിയോൺ പറയുന്നു. 

നഗരങ്ങളിലെ പെണ്‍കുട്ടികളെ അപേക്ഷിച്ച് ഗ്രാമീണ പെണ്‍കുട്ടികള്‍ക്ക് ആര്‍ത്തവം ആരംഭിക്കുന്നത് വൈകിയാണ് എന്ന കാരണത്തെ തുടർന്നാണ് പഠനം നടത്തിയതെന്നാണ് ​​ഗവേഷകർ പറയുന്നത്. ശരിയായ രീതിയിൽ വ്യായാമം ചെയ്യുകയും കൊഴുപ്പുള്ള ഭക്ഷണങ്ങൾ ഉപേക്ഷിക്കുകയും ചെയ്താൽ പ്രമേഹം നിയന്ത്രിക്കാനാകുമെന്നും പഠനത്തിൽ പറയുന്നു.

Follow Us:
Download App:
  • android
  • ios