മറ്റ് എന്തെങ്കിലും രോഗമാണോ എന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള ലക്ഷണങ്ങളോടെയാണ് അസിഡിറ്റി ഉണ്ടാകുന്നത്.

മറ്റ് എന്തെങ്കിലും രോഗമാണോ എന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള ലക്ഷണങ്ങളോടെയാണ് അസിഡിറ്റി ഉണ്ടാകുന്നത്. വയറിലും നെഞ്ചിലുമാണ് ഈ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുക. തെറ്റായ ഭക്ഷണശൈലിയും കടുത്ത മനഃസംഘര്‍ഷങ്ങളുമാണ് അസിഡിറ്റിയുടെയും തുടര്‍ന്നുണ്ടായേക്കാവുന്ന അള്‍സറിന്‍റെയും അടിസ്ഥാനകാരണങ്ങള്‍. പരസ്പരം യോജിക്കാത്ത ഭക്ഷണം കഴിക്കുക, പഴകിയതും ദുഷിച്ചതുമായ മത്സ്യമാംസങ്ങള്‍, എരിവും പുളിയും മസാലയും അധികം ചേര്‍ത്ത ഭക്ഷണങ്ങള്‍ എന്നിവയിലൂടെ അസിഡിറ്റി കൂടാം. 

കൃത്യസമയത്ത് ആഹാരം കഴിക്കാതിരിക്കുക, മദ്യപാനവും പുകവലിയും, ആഹാരം കഴിഞ്ഞയുടനെയുള്ള പകലുറക്കം അങ്ങനെ പല കാരണങ്ങള്‍ കൊണ്ട് ചിലരില്‍ അസിഡിറ്റി ഉണ്ടാകുന്നു. ആമാശയം, ചെറുകുടല്‍ എന്നീ അവയവങ്ങളുടെ ആന്തര ഭിത്തിയിലുണ്ടാകുന്ന വ്രണങ്ങളാണ് അള്‍സര്‍ രോഗത്തിന്റെ മുഖ്യകാരണം. വയറുവേദനയാണ് അള്‍സറിന്‍റെ പ്രധാന ലക്ഷണം. 

അസിഡിറ്റിയെ എങ്ങനെ തടയാം?

1. കഫൈന്‍ അടങ്ങിയ ഭക്ഷണം പരമാവധി ഒഴിവാക്കുക. 
2. പഴം, തണ്ണിമത്തന്‍,വെളരിക്ക തുടങ്ങിയ ഭക്ഷണങ്ങള്‍ കൂടുതലായി കഴിക്കുക. 
3. ദിവസവും പാല്‍ കുടിക്കുക.
4. ഉറങ്ങുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പ് ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കുക.
5. അച്ചാറുകള്‍ പരമാവധി ഒഴിവാക്കാന്‍ ശ്രമിക്കുക.
6. ശര്‍ക്കര അസിഡിറ്റിയെ നിയന്ത്രിക്കാന്‍. 
7. ഭക്ഷണത്തിന് ശേഷം ഗ്രാമ്പു വായിലിട്ട് ചവക്കുന്നത് അസിഡിറ്റി നിയന്ത്രിക്കാന്‍ സഹായിക്കും.