മുടികൊഴിച്ചിൽ ഇന്ന് പലരേയും അലട്ടുന്ന പ്രശ്നമാണ്. മുടി അമിതമായി കൊഴിയുന്നത് കണ്ടാൽ ഉടൻ തന്നെ ഇത് കുറയ്ക്കുവാനായി ഷാംപൂവിൽ തുടങ്ങി മാർക്കറ്റിൽ ലഭ്യമാവുന്ന എല്ലാത്തരം എണ്ണകളും മരുന്നുകളും മാറി മാറി ഉപയോ​ഗിക്കുന്നവരാണ് നമ്മളിൽ അധികവും. ഒടുവിൽ ഫലം കാണാതെ ഇവയെല്ലാം ഉപേക്ഷിക്കുകയും ചെയ്യും.

മുടികൊഴിച്ചിലും താരനും തടയാനായി വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ഒരു എളുപ്പ മാർ​ഗത്തെ കുറിച്ചാണ് പറയാൻ പോകുന്നത്. നമ്മുടെ വീട്ടിലെ കറിക്കൂട്ടുകളിൽ ഒന്നായ കറിവേപ്പില മുടി കൊഴിച്ചിൽ കുറയ്ക്കാൻ മികച്ചതാണെന്ന കാര്യം നിങ്ങൾക്കറിയാമോ?

കറിവേപ്പിലയ്ക്ക് മുടികൊഴിച്ചിൽ അകറ്റാനുള്ള പ്രത്യേക കഴിവ് തന്നെയുണ്ട്. കറിവേപ്പിലയിൽ അടങ്ങിയിരിക്കുന്ന അവശ്യ പോഷകങ്ങൾക്ക് ശിരോചർമത്തിലെ തലമുടിയെ പുനരുജ്ജീകരിക്കാൻ പ്രത്യേക കഴിവുണ്ട്. ഇത് ശിരോ ചർമ്മത്തിലെ മുടിവേരുകളിലേക്ക് ഓക്സിജനെ എത്തിക്കാൻ സഹായിക്കുന്നു.

 

 

അമിനോ ആസിഡുകളും ആന്റിഓക്‌സിഡന്റുകളും ഇവയിൽ അടങ്ങിയിട്ടുണ്ട്. ഇത് തലയോട്ടിയിൽ ഈർപ്പം നിലനിർത്തുകയും ചെയ്യും. കറിവേപ്പില നിർജ്ജീവമായ ശിരോചർമ്മ കോശങ്ങളെ നീക്കം ചെയ്യാൻ സഹായിക്കും. ഇതുവഴി താരൻ തടഞ്ഞു നിർത്താൻ സഹായിക്കുന്നു. ഇനി എങ്ങനയൊണ് കറിവേപ്പില ഉപയോ​ഗിക്കേണ്ടതെന്ന് നോക്കാം...

വെളിച്ചെണ്ണ കറിവേപ്പിലയുമായി യോജിപ്പിച്ചുകൊണ്ട് ഒരു ഹെയർ ഓയിൽ തയ്യാറാക്കാം. ഒരു പാത്രത്തിൽ കുറച്ച് വെളിച്ചെണ്ണ എടുത്ത ശേഷം അതിൽ ഒരു പിടി കറിവേപ്പില കൂടി ചേർക്കുക. ഇലകൾ അതിലേക്ക് മുഴുവനായും അലിഞ്ഞു ചേരും വരെ അതായത് എണ്ണ കറുത്ത നിറമാകുന്നതുവരെ ചൂടാക്കുക. തയ്യാറാക്കിയ ഈ ഹെയർ ഓയിൽ തണുക്കാൻ അനുവദിച്ച ശേഷം ശുദ്ധമായ ഒരു കുപ്പിയിൽ അടച്ചു സൂക്ഷിക്കുക. ഇടയ്ക്കിടയ്ക്ക് ഇതുപയോഗിച്ചു കൊണ്ട് നിങ്ങളുടെ തലയോട്ടിയിൽ നന്നായി മസാജ് ചെയ്യുക. ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം ഈ എണ്ണ ഉപയോ​ഗിക്കാവുന്നതാണ്.

മുഖത്തെ കറുത്തപാടുകൾ അകറ്റാൻ അൽപം ഓറഞ്ച് മതി