പപ്പായയിൽ പപ്പെയ്‌നും ചിമോപാപൈനും അടങ്ങിയിട്ടുണ്ട്. ഇവ രണ്ടും ദഹനത്തെ സഹായിക്കുകയും മലബന്ധത്തിനെതിരെ പോരാടുകയും ചെയ്യുന്നു. വയറ്റിലെ അൾസർ തടയുന്നതിനും സുഖപ്പെടുത്തുന്നതിനും ഇത് സഹായിക്കും. ആരോഗ്യകരമായ കുടലും ദഹനവ്യവസ്ഥയും ആരോഗ്യകരമായ ശരീരഭാരം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. 

ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയ പഴമാണ് പപ്പായ. ശരീരഭാരം കുറയ്ക്കാൻ ഏറ്റവും സഹായകമാണ് പപ്പായ. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന നിരവധി പോഷകങ്ങൾ പപ്പായയിൽ അടങ്ങിയിട്ടുണ്ട്. ശരീരഭാരം കൂടുന്നതിലേക്ക് നയിക്കുന്ന പല ഘടകങ്ങളിൽ ഒന്നാണ് മോശം ദഹനാരോഗ്യം. 

അനാരോഗ്യകരമായ ഭക്ഷണങ്ങൾ കഴിക്കുക, അമിതമായ മദ്യപാനം, പുകവലി, ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുക, ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്യാതിരിക്കുക എന്നിവ ദഹനവ്യവസ്ഥയെ ദുർബലമാക്കുകയും പ്രവർത്തനരഹിതമാക്കുകയും ചെയ്യുന്നു. തൽഫലമായി, ഇത് ശരീരഭാരം വർധിപ്പിക്കുന്നു. ഈ പ്രശ്‌നങ്ങളെല്ലാം പരിഹരിമാണ് പപ്പായ. 

നാരുകൾ കൂടുതലുള്ള ഭക്ഷണങ്ങൾ ദഹനത്തിന് അത്യുത്തമമാണ്. കൂടുതൽ തവണ ഭക്ഷണം കഴിക്കാനുള്ള ആഗ്രഹം കുറയ്ക്കും. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. ശരീരത്തിലെ വീക്കം കുറയ്ക്കുന്ന ആന്റിഓക്‌സിഡന്റായ പപ്പൈൻ പപ്പായയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. 

പപ്പായയിൽ പപ്പെയ്‌നും ചിമോപാപൈനും അടങ്ങിയിട്ടുണ്ട്. ഇവ രണ്ടും ദഹനത്തെ സഹായിക്കുകയും മലബന്ധത്തിനെതിരെ പോരാടുകയും ചെയ്യുന്നു. വയറ്റിലെ അൾസർ തടയുന്നതിനും സുഖപ്പെടുത്തുന്നതിനും ഇത് സഹായിക്കും. ആരോഗ്യകരമായ കുടലും ദഹനവ്യവസ്ഥയും ആരോഗ്യകരമായ ശരീരഭാരം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു.

പപ്പായയിൽ പ്രകൃതിദത്ത നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് വൻകുടലിനെ ശുദ്ധീകരിക്കാനും സഹായിക്കുന്നു. രോഗങ്ങളെയും അണുബാധകളെയും ചെറുക്കാൻ സഹായിക്കുന്ന ആന്റി വൈറൽ, ആന്റി പാരാസൈറ്റിക് ഗുണങ്ങൾ പപ്പായ വർദ്ധിപ്പിക്കുന്നു.

പപ്പായയിൽ കലോറി കുറവാണ്. ഓരോ 100 ഗ്രാം പപ്പായയിലും 43 കലോറിയാണുള്ളത്. കൂടാതെ, പപ്പായ വിറ്റാമിൻ സി, കാൽസ്യം, വിറ്റാമിൻ എ, മഗ്നീഷ്യം, ഫോളേറ്റ്, പൊട്ടാസ്യം എന്നിവയാൽ സമ്പന്നമാണ്. രുചികരവും പോഷകസമൃദ്ധവുമായ പപ്പായ അധിക കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്നു. ഹാനികരമായ ട്രാൻസ് ഫാറ്റ്, ലിപിഡുകൾ എന്നിവ നശിപ്പിക്കാനും ഇല്ലാതാക്കാനും മാത്രമല്ല, ശരീരത്തെ പോഷിപ്പിക്കാനും ഇത് സഹായിക്കുന്നു.

Read more അയമോദകം നിസാരക്കാരനല്ല, ​ഗുണങ്ങൾ പലതാണ്

Asianet News Live | Israel - Hamas War | ഏഷ്യാനെറ്റ് ന്യൂസ് ലൈവ്|Latest News Updates #Asianetnews